AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Redmi Turbo 5 : ടർബോ 5 വരുന്നു, ​സൈഡ് പ്ലീസ്! ഡൈമെൻസിറ്റി 8500 അൾട്ര കരുത്തുമായി റെഡ്മിയുടെ കരുത്തൻ

Redmi Turbo 5 to launch in India on June 16- റെഡ്മി ടർബോ 5 ജൂൺ 16 ന് ഇത് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് ഷവോമി ഔദ്യോഗികമായി സ്ഥിരീകരിച്ചു. മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 8500 അൾട്രാ ചിപ്‌സെറ്റ് കരുത്തിലാണ് ഈ ഫോൺ എത്തുക. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വേഗതയേറിയ റെഡ്മി സ്മാർട്ട്‌ഫോൺ എന്നാണ് റെഡ്മി ടർബോ 5-നെ ഷവോമി പരിചയപ്പെടുത്തിയിരിക്കുന്നത്.

Redmi Turbo 5 : ടർബോ 5 വരുന്നു, ​സൈഡ് പ്ലീസ്! ഡൈമെൻസിറ്റി 8500 അൾട്ര കരുത്തുമായി റെഡ്മിയുടെ കരുത്തൻ
Redmi Turbo 5Image Credit source: Redmi X
Jenish Thomas
Jenish Thomas | Updated On: 06 Jun 2026 | 04:37 PM

പെർഫോമൻസിന് പ്രാധാന്യം നൽകിക്കൊണ്ട് റെഡ്മി തങ്ങളുടെ ടർബോ സീരീസിലെ ആദ്യ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ തയാറെടുത്തിരിക്കുന്നു. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വേഗതയേറിയ റെഡ്മി സ്മാർട്ട്‌ഫോൺ എന്ന പ്രത്യേകതയുമായി റെഡ്മി ടർബോ 5 (Redmi Turbo 5) എന്ന മോഡൽ ആണ് വരുന്നത്. ജൂൺ 16 ന് ഇത് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കഴിഞ്ഞ ദിവസം കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 8500 അൾട്രാ ചിപ്‌സെറ്റ് കരുത്തിലാണ് ഈ ഫോൺ എത്തുകയെന്നും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. മറ്റ് ഫീച്ചറുകൾ വരുംദിവസങ്ങളിൽ പുറത്തുവിടും എന്ന് പ്രതീക്ഷിക്കുന്നു.

പ്രീമിയം മോഡലുകളുടെയത്ര ഉയർന്ന വിലയില്ലാത്തതും എന്നാൽ പ്രീമിയം ലെവൽ പെർഫോമൻസ് ലഭ്യമാകുന്നതുമായ സ്മാർട്ട്ഫോണുകൾ തേടുന്ന മൊബൈൽ ഗെയിമർമാർ, മറ്റ് ഉപയോക്താക്കൾ എന്നിവരെ ലക്ഷ്യമിട്ടാണ് റെഡ്മി ടർബോ 5 എത്തുന്നത്. ഐക്യൂ15R, വൺപ്ലസ് 15R പോലുള്ള മോഡലുകൾക്ക് ഒരു വെല്ലുവിളിയാകാൻ ടർബോ 5ന് കഴിഞ്ഞേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ജൂൺ 16ലെ ലോഞ്ചിന് ശേഷം ആമസോൺ വഴിയും ഈ ഫോൺ വാങ്ങാൻ ലഭ്യമാകുമെന്ന് ആമസോണിലെ റെഡ്മി ടർബോ 5 പേജ് സ്ഥിരീകരിക്കുന്നു. ​​വൈറ്റ് കളർ ഓപ്ഷനിലുള്ള ടർബോ 5 ന്റെ ചിത്രങ്ങൾ കമ്പനി ഇതിനകം പുറത്തുവിട്ടിട്ടുണ്ട്. ഇതിന് പുറമേ ഗ്രീൻ, ബ്ലാക്ക് നിറങ്ങളിലും ഇത് ലഭ്യമാകുമെന്നാണ് വിവരം.

ALSO READ : നന്ദി വൺപ്ലസേ… നന്ദി! പുത്തൻ നോർഡ് 6, നോർഡ് CE6, നോർഡ് CE6 ​ലൈറ്റ് 5G ഫോണുകൾക്ക് ഡിസ്കൗണ്ട്

പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുന്ന റെഡ്മി ടർബോ 5 ന്റെ പ്രോസസർ ഒഴികെയുള്ള മറ്റ് ഫീച്ചറുകളൊന്നും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മുൻ പതിവുകൾ കണക്കിലെടുത്താൽ, ഈ മോഡലിനെപ്പറ്റിയുള്ള ചർച്ചകൾ സജീവമാക്കിനിർത്താൻ വരും ദിവസങ്ങളിൽ ഡിസ്പ്ലേ, ക്യാമറ, ബാറ്ററി ഉൾപ്പെടെയുള്ള ഫീച്ചറുകളെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ ദിവസേന പുറത്തുവിടാനാണ് സാധ്യത.

ഇതിനകം തന്നെ ​ചൈനയിൽ ലോഞ്ച് ചെയ്ത മോഡലാണ് റെഡ്മി ടർബോ 5. ഇന്ത്യൻ മോഡലിൽ സ്ഥിരീകരിച്ചിരിക്കുന്ന അ‌തേ മീഡിയടെക് ഡൈമെൻസിറ്റി 8500 അൾട്രാ ചിപ്‌സെറ്റ് കരുത്തിലായിരുന്നു ​ചൈനീസ് മോഡലും എത്തിയത്. ​അ‌തിനാൽ പ്രോസസർ മാത്രമല്ല, മറ്റ് ഫീച്ചറുകളുടെ കാര്യത്തിലും ഇന്ത്യൻ വേരിയന്റ് ​ചൈനീസ് വേരിയന്റുമായി സാമ്യം പുലർത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ചൈനീസ് വേരിയന്റിലെ ഫീച്ചറുകൾ പിന്തുടരും എന്ന സൂചനകൾ സത്യമാണെങ്കിൽ, 50MP മെയിൻ ക്യാമറ, 8MP അൾട്രാ-വൈഡ് ക്യാമറ എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 20MP ഫ്രണ്ട് ക്യാമറയും റെഡ്മി ടർബോ 5 ​ഇന്ത്യൻ വേരിയന്റിൽ പ്രതീക്ഷിക്കാം. കൂടാതെ 120Hz റിഫ്രഷ് റേറ്റുള്ള 6.59-ഇഞ്ച് OLED ഡിസ്പ്ലേയായിരിക്കും ഇതിലുണ്ടാകുക.

റെഡ്മി ടർബോ 5ന്റെ ​ചൈനീസ് വേരിയന്റിലെ ബാറ്ററി ശേഷി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 100W ഫാസ്റ്റ് ചാർജിങ് സഹിതം 7560mAh ബാറ്ററിയാണ് അ‌തിലുണ്ടായിരുന്നത്. ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുന്ന ടർബോ 5 മോഡലിലും ഇതേ ബാറ്ററി ശേഷി പ്രതീക്ഷിക്കുന്നു. പൊടി, ജല പ്രതിരോധത്തിനായി IP66, IP68, IP69 റേറ്റിങ്ങും ഉണ്ടാകും.

കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ, ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, 5G, LPDDR5X റാം, UFS 4.1 സ്റ്റോറേജ് എന്നിവയും റെഡ്മി ടർബോ 5 ഇന്ത്യൻ വേരിയന്റിൽ പ്രതീക്ഷിക്കുന്നു. ഏകദേശം 50000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിലാകും ഈ ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെടുക. കൂടുതൽ ഡീറ്റെയിൽസ് വരുംദിവസങ്ങളിലറിയാം.

English Summary

Xiaomi has officially confirmed that it will launch the Redmi Turbo 5 in India on June 16. This is Redmi’s first Turbo series phone in India. The phone will be powered by MediaTek’s Dimensity 8500 Ultra chipset. Xiaomi has introduced the Redmi Turbo 5 as the fastest Redmi smartphone yet.

Follow Us