ഇത് വമ്പൻ കോളാണ്! പുത്തൻ റിയൽമി P4R 5G ഡിസ്കൗണ്ട് സഹിതം ഇന്ത്യയിൽ വിൽപ്പന തുടങ്ങി
Realme P4R 5G goes on sale in India today- കഴിഞ്ഞ ആഴ്ച റിയൽമി ഇന്ത്യയിൽ ലോഞ്ച് ചെയ്ത റിയൽമി P4R 5ജി (Realme P4R 5G) ഇന്ത്യയിൽ ഇന്ന് മുതൽ വിൽപ്പന ആരംഭിച്ചിരിക്കുന്നു. റിയൽമി വെബ്സൈറ്റ്, ഫ്ലിപ്പ്കാർട്ട് എന്നീ പ്ലാറ്റ്ഫോമുകളിൽ P4R 5ജി ഇപ്പോൾ വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട്. ലോഞ്ച് ഓഫറിന്റെ ഭാഗമായുള്ള ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ റിയൽമി P4R 5ജി വേരിയന്റുകൾ യഥാക്രമം 16999 രൂപ, 18999 രൂപ, 20999 രൂപ വിലകളിൽ വാങ്ങാനാകും.
റിയൽമി ആരാധകർക്ക് ഒരു വമ്പൻ കോള് വന്നിരിക്കുന്നു, കഴിഞ്ഞ ആഴ്ച റിയൽമി ഇന്ത്യയിൽ ലോഞ്ച് ചെയ്ത റിയൽമി P4R 5ജി (Realme P4R 5G) ഇന്ത്യയിൽ ഇന്ന് മുതൽ വിൽപ്പന ആരംഭിച്ചിരിക്കുന്നു. റിയൽമി വെബ്സൈറ്റ്, ഫ്ലിപ്പ്കാർട്ട് എന്നീ പ്ലാറ്റ്ഫോമുകളിൽ P4R 5ജി ഇപ്പോൾ വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട്. യഥാർഥ വിലയെക്കാൾ മികച്ച ഡിസ്കൗണ്ട് വിലയിൽ ഈ ഫോൺ തുടക്കത്തിൽ വാങ്ങാനാകും എന്നതാണ് ആരാധകർക്കുള്ള കോള്. 15000 രൂപയോട് അടുത്ത വിലയിൽ ഒരു പുതിയ 5ജി ഫോൺ തേടുന്നവർക്കും 20000 രൂപയിൽ താഴെ വിലയിൽ ഒരു 5ജി ഫോൺ തേടുന്നവർക്കും പരിഗണിക്കാൻ കഴിയുന്ന വിധത്തിലാണ് റിയൽമി P4R 5ജി എത്തിയിരിക്കുന്നത്.
8000mAh ബാറ്ററി ഉൾപ്പെടെ ശക്തമായ ഫീച്ചറുകളുള്ള റിയൽമി P4R 5ജിയുടെ 4GB+128GB അടിസ്ഥാന മോഡലിന് 18999 രൂപയും 6GB+128GB വേരിയന്റിന് 20999 രൂപയും 6GB+256GB വേരിയന്റിന് 22999 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി ആദ്യ 12 മണിക്കൂറിൽ 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്.
Also Read: ഏത് ജെൻസി പിള്ളേർക്കും വാങ്ങാം! വൺപ്ലസിന്റെ ഇന്ത്യയിലെ ആദ്യ N സീരീസ് സ്മാർട്ട്ഫോണായി വൺപ്ലസ് N6
ലോഞ്ച് ഓഫറിന്റെ ഭാഗമായുള്ള ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ റിയൽമി P4R 5ജി വേരിയന്റുകൾ യഥാക്രമം 16999 രൂപ, 18999 രൂപ, 20999 രൂപ വിലകളിൽ വാങ്ങാനാകും. പരിമിത കാലയളവിലേക്ക് മാത്രമേ ഈ ഡിസ്കൗണ്ട് ഉണ്ടാകൂ എന്നതിനാൽ അവസരം പ്രയോജനപ്പെടുത്താൻ ഉപയോക്താക്കൾ ശ്രദ്ധിക്കുക. സിൽവർ ഗ്ലെയർ, ലാവൻഡർ ഗ്ലെയർ, ടൈറ്റാനിയം ഗ്ലെയർ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്.
പ്രധാന ഫീച്ചറുകൾ
ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ ആണ് റിയൽമി P4R 5ജിയുടെ കരുത്ത്. ഇതിന് അകമ്പടിയായി ആം മാലി-G57 MC2 GPU, 4GB / 6GB LPDDR4X റാം, 128GB / 256GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
6.8-ഇഞ്ച് (1570×720) പിക്സലുകൾ HD+ IPS LCD സ്ക്രീൻ, 144Hz റിഫ്രഷ് റേറ്റ്, 180Hz വരെ ടച്ച് സാമ്പിൾ റേറ്റ്, 1200 nits വരെ HBM ബ്രൈറ്റ്നസ് എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ. ക്യാമറയുടെ കാര്യമെടുത്താൽ, ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്.
ഇതിലെ ഡ്യുവൽ ക്യാമറ യൂണിറ്റിൽ GC50F6 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, LED ഫ്ലാഷ്, 1080p വരെ 60 fps വീഡിയോ റെക്കോർഡിംഗ്) എന്നിവ അടങ്ങുന്നു. ഫ്രണ്ടിൽ SC800CSA സെൻസറുള്ള 8MP സെൽഫി ക്യാമറയും (f/2.0 അപ്പർച്ചർ, 1080p വരെ 30 fps വീഡിയോ റെക്കോർഡിംഗ്) ഉണ്ട്.
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 7.0 ൽ ആണ് പ്രവർത്തനം. 3 വർഷത്തെ സുരക്ഷാ പാച്ചുകൾക്കൊപ്പം 2 ഒഎസ് അപ്‌ഡേറ്റുകളും കമ്പനി ലഭിക്കും. 45W ഫാസ്റ്റ് ചാർജിങ്ങുള്ള 8000mAh ബാറ്ററിയാണ് ഈ ഫോണിന്റെ മുഖ്യ ആകർഷണങ്ങളിലൊന്ന്. IP65 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഈട് (MIL-STD 810H സർട്ടിഫിക്കേഷൻ) എന്നിവയും ഇതിലുണ്ട്.
ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA / NSA (n1/n3/n5/n8/n28B/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, 1115 അൾട്രാ-ലീനിയർ ബോട്ടം-പോർട്ടഡ് സ്പീക്കർ, 400% അൾട്രാ വോളിയം ഓഡിയോ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.
English Summary
Realme P4R 5G, which was launched in India last week, has gone on sale in India from today. The P4R 5G is now available for sale on the Realme website and Flipkart. With the bank discount as part of the launch offer, the Realme P4R 5G variants can be purchased at prices of Rs 16,999, Rs 18,999 and Rs 20,999 respectively. This discount is available for a limited period only.