കൂടെ ചാർജർ ഇല്ലെങ്കിലും ഇതിന്റെ ഗമ ഒന്ന് വേറെതന്നെ! സാംസങ് ഗാലക്സി S25 അൾട്രയുടെ വില കുറഞ്ഞു
Samsung Galaxy S25 Ultra Amazon Discount: സാംസങ് ഗാലക്സി എസ്25 അൾട്ര അടിസ്ഥാന മോഡൽ ഇപ്പോൾ ആമസോണിൽ കുറഞ്ഞ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ സാംസങ് ഗാലക്സി എസ്25 അൾട്രയുടെ 12GB + 256GB അടിസ്ഥാന വേരിയന്റിന് 1,29,999 രൂപയും 12GB + 512GB വേരിയന്റിന് 1,41,999 രൂപയും 12GB + 1TB ടോപ് വേരിയന്റിന് 1,65,999 രൂപയും ആയിരുന്നു വില.
ആപ്പിളിന്റെ ഐഫോൺ പോലെ തന്നെ സ്മാർട്ട്ഫോൺ വിപണിയിൽ താരമൂല്യമുള്ളവയാണ് സാംസങ്ങിന്റെ ഗാലക്സി എസ് സീരീസ് അൾട്ര മോഡലുകൾ. പല ആൻഡ്രോയിഡ് ആരാധകരെയുടെയും പ്രധാനമോഹം ഏറ്റവും പുതിയ ഗാലക്സി എസ് സീരീസ് അൾട്ര മോഡൽ സ്വന്തമാക്കുക എന്നതായിരിക്കും. എന്നാൽ ഐഫോണുകളുടെ കാര്യത്തിലെന്നപോലെ എസ് സീരീസ് അൾട്ര മോഡലുകൾ സ്വന്തമാക്കുന്നതിലും ആളുകൾക്ക് പലപ്പോഴും വെല്ലുവിളിയാകുന്നത് അതിന്റെ വിലയാണ്. പ്രീമിയം മോഡൽ എന്ന നിലയിൽ ഒരുലക്ഷത്തി ഇരുപത്തയ്യായിരത്തിനും മുകളിലാണ് എസ് സീരീസ് അൾട്ര മോഡലുകളുടെ വില വരിക. എന്നാൽ കഴിഞ്ഞ വർഷത്തെ എസ് സീരീസിൽപ്പെടുന്ന സാംസങ് ഗാലക്സി എസ്25 അൾട്ര (Samsung Galaxy S25 Ultra 5G) ഇപ്പോൾ ഒരുലക്ഷത്തിലും താഴെ വിലയിൽ ഇന്ത്യയിൽ വാങ്ങാൻ ലഭ്യമായിരിക്കുന്നു.
ആമസോൺ മെഗാ ഡീൽസ് സെയിൽ
ആമസോൺ ഇന്ത്യ ഇപ്പോൾ ഒരു മെഗാ ഡീൽസ് ഡേയ്‌സ് സെയിൽ സംഘടിപ്പിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾക്ക് 70% വരെ കിഴിവ് വാഗ്ദാനം ചെയ്യുന്ന ഈ വിൽപ്പന 2026 ജൂൺ 9 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ സെയിലിന്റെ ഭാഗമായി ഗാലക്സി എസ്25 അൾട്ര ഇപ്പോൾ ലഭ്യമായതിൽ വച്ച് ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാൻ അവസരമുണ്ട്.
ALSO READ : ലെയ്‌ക ക്യാമറ വിട്ടൊരു കളിയില്ല! ആരാധകർക്ക് ആവേശമായി ഷവോമി 17T ഇന്ത്യയിൽ ലോഞ്ച് ചെയ്തു
കഴിഞ്ഞ വർഷം ജനുവരിയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ സാംസങ് ഗാലക്സി എസ്25 അൾട്രയുടെ 12GB + 256GB അടിസ്ഥാന വേരിയന്റിന് 1,29,999 രൂപയും 12GB + 512GB വേരിയന്റിന് 1,41,999 രൂപയും 12GB + 1TB ടോപ് വേരിയന്റിന് 1,65,999 രൂപയും ആയിരുന്നു വില. എന്നാൽ ഈ വർഷം പുതിയ എസ്26 സീരീസ് എത്തിയതോടെ മുൻഗാമിയായ എസ്25 അൾട്രയുടെ വില കുറഞ്ഞിട്ടുണ്ട്.
നിലവിൽ സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ എസ്25 അൾട്രയുടെ അടിസ്ഥാന മോഡൽ 10000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 119999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ സാംസങ് വെബ്സൈറ്റിലെക്കാൾ വിലക്കുറവിൽ ഫ്ലിപ്പ്കാർട്ടിൽ എസ്25 അൾട്ര ലിസ്റ്റ് ചെയ്തിട്ടുണ്ട്, അതായത് അടിസ്ഥാന മോഡൽ 94,397 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. കൂടാതെ ബാങ്ക് ഡിസ്കൗണ്ടുകളും ലഭ്യമാണ്.
ഈ രണ്ട് പ്ലാറ്റ്ഫോമുകളിലും ലിസ്റ്റ് ചെയ്തിരിക്കുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ ആമസോണിൽ എസ്25 അൾട്ര ലിസ്റ്റ് ചെയ്തിരിക്കുന്നു എന്നതാണ് കൂടുതൽ ശ്രദ്ധേയം. ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 92,490 രൂപ വിലയിലാണ് ആമസോൺ എസ്25 അൾട്ര വിൽക്കുന്നത്. 2774 രൂപയുടെ ക്യാഷ്ബാക്ക് ഓഫർ കൂടി പ്രയോജനപ്പെടുത്തിയാൽ വില 90000 രൂപയിൽ താഴെയാകും. അതിനാൽ എസ്25 അൾട്ര സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മോഡൽ ആണെങ്കിലും പ്രീമിയം ഫോൺ എന്ന നിലയിൽ നിലവിലെ പുത്തൻ ഫോണുകളോട് കിടപിടിക്കുന്ന ശക്തൻ ഫീച്ചറുകൾ എസ്25 അൾട്രയിലുണ്ട്. എന്നാൽ ഫോണിനൊപ്പം ചാർജർ ഉണ്ടാകില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക. പുതിയ എസ്26 അൾട്ര സ്വന്തമാക്കണമെങ്കിൽ സാംസങ് വെബ്സൈറ്റിലെ വിലവച്ച് നോക്കിയാൽ കുറഞ്ഞത് ഒരുലക്ഷത്തി മുപ്പതിനായിരം രൂപയോളം വേണ്ടിവരും.
ഒരുലക്ഷത്തിൽ താഴെ വിലയിൽ പ്രീമിയം സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് എസ്25 അൾട്രയുടെ ആമസോൺ അല്ലെങ്കിൽ ഫ്ലിപ്പ്കാർട്ട് ഡീലുകൾ പരിഗണിക്കാവുന്നതാണ്. 4.47GHz ഒക്ടാ കോർ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ഫോർ ഗാലക്സി ചിപ്സെറ്റ്, 6.9-ഇഞ്ച് QHD+, ഡൈനാമിക് AMOLED 2X ഡിസ്‌പ്ലേ, 200MP വൈഡ് ക്യാമറ+ 50MP അൾട്രാ വൈഡ്+ 50MP ടെലിഫോട്ടോ+ 10MP ടെലിഫോട്ടോ എന്നിവ അടങ്ങുന്ന ക്വാഡ് റിയർ ക്യാമറ തുടങ്ങി ശക്തമായ ഫീച്ചറുകൾ ഇതിലുണ്ട്.
English Summary
The base model of the Samsung Galaxy S25 Ultra is now listed at a lower price on Amazon. When it was launched in India in January last year, the Samsung Galaxy S25 Ultra was priced at Rs 1,29,999 for the 12GB + 256GB base variant, Rs 1,41,999 for the 12GB + 512GB variant, and Rs 1,65,999 for the top-end 12GB + 1TB variant. However, the base model can now be purchased for under Rs 90,000 on Amazon.