ഫീച്ചറുകളിൽ പ്രതീക്ഷ തെറ്റിയോ! എക്സിനോസ് 2500 കരുത്തിൽ സാംസങ് ഗാലക്സി S26 FE ലോഞ്ച് ചെയ്തു

Samsung Galaxy S26 FE launched: എസ് 26 സീരീസിൽ വാങ്ങാൻ ലഭ്യമായ ഏറ്റവും വില കുറഞ്ഞ മോഡൽ എന്നതാണ് ഈ ഫാൻ എഡിഷന്റെ പ്രത്യേകത. സാംസങ്ങിന്റെ പ്രീമിയം നിരയിൽ നിന്ന് വരുന്ന സ്മാർട്ട്ഫോൺ ആയതിനാൽ ഈ ഫോണിലെ ഫീച്ചറുകൾ സംബന്ധിച്ച് ആരാധകർക്ക് വൻ പ്രതീക്ഷകളാണ് ഉള്ളത്. അ‌ത് തെറ്റിയോ എന്നറിയാൻ ഗാലക്സി S26 FE ഫീച്ചറുകൾ ഇവിടെ പരിചയപ്പെടാം.

ഫീച്ചറുകളിൽ പ്രതീക്ഷ തെറ്റിയോ! എക്സിനോസ് 2500 കരുത്തിൽ സാംസങ് ഗാലക്സി S26 FE ലോഞ്ച് ചെയ്തു

Samsung Galaxy S26 Fe With Exynos 2500 Launched

Published: 

28 Aug 2026 | 09:08 AM

സാംസങ്ങിന്റെ പ്രീമിയം മോഡലുകൾ അ‌ണിനിരക്കുന്ന ഗാലക്സി എസ് സീരീസിന്റെ ഭാഗമായി സാംസങ് ഗാലക്സി എസ്26 FE 5G (Samsung Galaxy S26 FE) ലോഞ്ച് ചെയ്തു. ആഗോള തലത്തിൽ തെരഞ്ഞെടുത്ത വിപണികളിൽ ആണ് ഇത് ഇപ്പോൾ അ‌വതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഇന്ത്യൻ ലോഞ്ച് ഉടൻ ഉണ്ടാകും. എസ് 26 സീരീസിൽ വാങ്ങാൻ ലഭ്യമായ ഏറ്റവും വില കുറഞ്ഞ മോഡൽ എന്നതാണ് ഈ ഫാൻ എഡിഷന്റെ പ്രത്യേകത. സാംസങ്ങിന്റെ പ്രീമിയം നിരയിൽ നിന്ന് വരുന്ന സ്മാർട്ട്ഫോൺ ആയതിനാൽ ഈ ഫോണിലെ ഫീച്ചറുകൾ സംബന്ധിച്ച് ആരാധകർക്ക് വൻ പ്രതീക്ഷകളാണ് ഉള്ളത്. അ‌ത് തെറ്റിയോ എന്നറിയാൻ ഗാലക്സി S26 FE ഫീച്ചറുകൾ ഇവിടെ പരിചയപ്പെടാം.

അപ്‌ഗ്രേഡ് ചെയ്‌ത ക്യാമറ പ്രോസസ്സിംഗ്, മെച്ചപ്പെടുത്തിയ കോൺടെക്സ്റ്റ്-അവേർഡ് ഗാലക്‌സി എഐ ടൂളുകൾ, ദീർഘകാല സോഫ്റ്റ്‌വെയർ പിന്തുണ എന്നിവ വാഗ്ദാനം ചെയ്തുകൊണ്ടാണ് പുതിയ ഫാൻ എഡിഷൻ സാംസങ് അ‌വതരിപ്പിച്ചിരിക്കുന്നത്. കമ്പ്യൂട്ടേഷണൽ ഫോട്ടോഗ്രാഫി ടൂളുകളുമായി ജോടിയാക്കിയ അപ്‌ഗ്രേഡ് ചെയ്‌ത ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം ഗാലക്‌സി എസ് 26 എഫ്ഇയിൽ ഉണ്ട്.

Also Read: ലുക്കിൽ ഓക്കെ! റിയൽമി C100i ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ടെലിഫോട്ടോ ക്യാപ്‌ചറിനായി, ഡെഡിക്കേറ്റഡ് 3x ഒപ്റ്റിക്കൽ സൂം ലെൻസ് ഇതിന്റെ ക്യാമറ സജ്ജീകരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 7 പ്രധാന OS അപ്‌ഗ്രേഡുകളും 7 വർഷത്തെ സുരക്ഷാ പാച്ചുകളും ലഭിക്കും എന്നതാണ് ഈ സാംസങ് ഫോണിന്റെ ​ഹൈ​ലൈറ്റുകളിലൊന്ന്. ഗാലക്‌സി AI ഫീച്ചറുകളുടെ പിന്തുണയും ഇതിൽ ഉണ്ട്.

പ്രധാന ഫീച്ചറുകൾ

6.7-ഇഞ്ച് (2340×1080 പിക്സലുകൾ) FHD+ ഇൻഫിനിറ്റി-ഒ ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 1900 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. 3.2GHz GPU ഡെക്കാ-കോർ സാംസങ് എക്സിനോസ് 2500 3nm പ്രൊസസർ ആണ് ഈ ഫാൻ എഡിഷന്റെ കരുത്ത്.

സാംസങ് എക്സ്ക്ലിപ്സ് 950 GPU, 8GB റാം, 128GB / 256GB / 512GB സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 17 അ‌ടിസ്ഥാനമാക്കിയുള്ള വൺ UI 9 -ൽ ആണ് പ്രവർത്തനം. പതിവ് പോലെ 7 പ്രധാന OS അപ്‌ഗ്രേഡുകളും 7 വർഷത്തെ സുരക്ഷാ പാച്ചുകളും ഈ മോഡലിന് സാംസങ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഗാലക്സി എസ്26 ഫാൻ എഡിഷനിൽ സാംസങ് നൽകിയിരിക്കുന്നത്. അ‌തിൽ 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 12MP 123˚ അൾട്രാ വൈഡ് സെൻസർ (f/2.2 അപ്പേർച്ചർ), 8MP ടെലിഫോട്ടോ ക്യാമറ (OIS, 3X ഒപ്റ്റിക്കൽ സൂം, f/2.4 അപ്പേർച്ചർ) എന്നിവ അ‌ടങ്ങുന്നു. സെൽഫിക്കും മറ്റുമായി 12MP ഫ്രണ്ട് ക്യാമറയും (f/2.2 അപ്പേർച്ചർ) ഉണ്ട്.

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനർ, IP68 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, ഡ്യുവൽ സിം, 5G SA/NSA, 4G VoLTE, Wi-Fi 6E 802.11ax (2.4/5GHz), ബ്ലൂടൂത്ത് 5.4, GPS + GLONASS, USB ടൈപ്പ്-C 3.2 Gen 1, NFC എന്നിവയും ഇതിലുണ്ട്.

45W വയർഡ് ഫാസ്റ്റ് ചാർജിംഗ്, 15W വയർലെസ് ചാർജിംഗ്, വയർലെസ് പവർഷെയർ എന്നിവയ്ക്കുള്ള പിന്തുണയോടെ 4,900mAh ബാറ്ററിയാണ് ഇതിലുള്ളത്. നിലവിൽ മറ്റ് ബ്രാൻഡുകൾ 8000mAhന് മുകളിൽ ബാറ്ററി ശേഷിയിൽ പുതിയ സ്മാർട്ട്ഫോണുകൾ ഇറക്കുന്ന ട്രെൻഡ് തുടരുന്നതിനിടെയാണ് സാംസങ് അ‌തിന്റെ പകുതിയോളം മാത്രമെത്തുന്ന ബാറ്ററി ശേഷിയുമായി ഒരു സ്മാർട്ട്ഫോൺ അ‌വതരിപ്പിച്ചിരിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെടും.

വിലയും ലഭ്യതയും

സാംസങ് ഗാലക്‌സി S26 FE നിലവിൽ 699.99 യുഎസ് ഡോളർ (ഏകദേശം 66,840 രൂപ) പ്രാരംഭ വിലയിൽ ആണ് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ആഗോളതലത്തിൽ തിരഞ്ഞെടുത്ത വിപണികളിൽ സെപ്റ്റംബർ 4 മുതൽ ഇത് വാങ്ങാനാകും. ബ്ലൂബെറി, ഗ്രാഫൈറ്റ്, പിസ്ത എന്നിവയാണ് കളർ ഓപ്ഷനുകൾ. അ‌തേസമയം ഇതിന്റെ ഇന്ത്യയിലെ ലോഞ്ച് ഉടൻ ഉണ്ടാകും. S26 FE ഇന്ത്യൻ വേരിയന്റിന്റെ ഫീച്ചറുകളിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുമോയെന്ന് നിലവിൽ വ്യക്തമല്ല.

English Summary

Samsung has launched the Samsung Galaxy S26 FE 5G as part of Samsung’s premium Galaxy S series. It has been launched at a starting price of US$699.99 (approximately Rs. 66,840). It will be available in select markets globally starting September 4. The color options are Blueberry, Graphite, and Pistachio. Meanwhile, its launch in India will be soon.

Loading...
Unable to load recommendations.
Follow Us
പുതിയതാ, വില 7999 രൂപ! ലാവ ബോൾഡ് N4 ​ലൈറ്റ് എത്തി
വൃക്കയിൽ കല്ലുണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കാം?
ബാക്കി വന്ന രസം കളയല്ലേ, സാമ്പാർ ഉണ്ടാക്കാം
അച്ചാറിൽ പൂപ്പൽ വരുന്നത് തടയാം; ഇതാ എളുപ്പവഴികൾ
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി