പുത്തരിയിൽ കല്ലുകടി! ഐഫോൺ ഡ്യുവോയിൽ സ്ക്രീൻ തകരാർ; പുതിയത് നൽകാമെന്ന് ആപ്പിൾ

Screen defect in iPhone Duo: ഐഫോൺ ഡ്യുവോയ്ക്ക് വിപണിയിൽ പ്രതീക്ഷിച്ചതിലും വലിയ പ്രതികരണമാണ് ലഭിച്ചത്. എന്നാൽ ഇത് വാങ്ങിയതിന് പിന്നാലെ ചില ഉപഭോക്താക്കൾ ഫോണിന്റെ ഉൾവശത്തെ ഡിസ്‌പ്ലേയിൽ വിള്ളലുകൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്തു. ഫോൺ തുറക്കുമ്പോൾ എന്തോ പൊട്ടുന്ന ശബ്ദം കേൾക്കുന്നതായും, അസാധാരണമായ തടസ്സം അനുഭവപ്പെടുന്നതായും ഉപയോക്താക്കൾ പറയുന്നു.

പുത്തരിയിൽ കല്ലുകടി! ഐഫോൺ ഡ്യുവോയിൽ സ്ക്രീൻ തകരാർ; പുതിയത് നൽകാമെന്ന് ആപ്പിൾ

Apple Response To The Iphone Duo Screen Issue

Published: 

27 Oct 2026 | 03:03 PM

ഐഫോൺ ഡ്യുവോയുടെ ഫോൾഡബിൾ സ്ക്രീൻ പൊട്ടിപ്പോവുന്നുവെന്ന പരാതിയിൽ ഇടപെട്ട് ആപ്പിൾ. പ്രശ്നങ്ങൾ നേരിടുന്ന ഉപയോക്താക്കൾ, ഫോൺ മാറ്റിവാങ്ങുന്നതിനായി ആപ്പിൾ കെയറുമായി ബന്ധപ്പെടേണ്ടതാണെന്ന് ആപ്പിൾ അ‌റിയിച്ചു. ഐഫോൺ 18 പ്രോ മോഡലുകൾക്കൊപ്പം ഈ വർഷം സെപ്റ്റംബറിൽ ആണ് തങ്ങളുടെ ആദ്യ ഫോൾഡബിൾ ഐഫോൺ മോഡലായ ഐഫോൺ ഡ്യുവോയും (iPhone Duo) ആപ്പിൾ അ‌വതരിപ്പിച്ചത്. ഐഫോൺ പ്രോ മോഡലുകൾ നേരത്തെ വിപണിയിൽ എത്തിയെങ്കിലും ഐഫോൺ ഡ്യുവോ പ്രീ ബുക്കിങ്ങിന് ശേഷം ഒക്ടോബർ പകുതിയോടുകൂടിയാണ് വിൽപ്പനയ്ക്ക് എത്തിയത്. എന്നാൽ വിൽപ്പന ആരംഭിച്ചതി​ന് പിന്നാലെ ഐഫോണിന്റെ ‘പുത്തരിയിൽ കല്ലുകടി’ അ‌നുഭവപ്പെട്ടുതുടങ്ങി. അ‌തായത് ആദ്യ ഫോൾഡബിൾ ഐഫോണിൽ സ്ക്രീൻ തകരാർ ഉൾപ്പെടെ റിപ്പോർട്ട് ​ചെയ്യപ്പെടാൻ തുടങ്ങി. ഇത് വിവാദമായതോടെയാണ് ആപ്പിൾ പ്രതികരണവുമായി എത്തിയിരിക്കുന്നത്.

ഐഫോൺ ഡ്യുവോയ്ക്ക് വിപണിയിൽ പ്രതീക്ഷിച്ചതിലും വലിയ പ്രതികരണമാണ് ലഭിച്ചത്. എന്നാൽ ഇത് വാങ്ങിയതിന് പിന്നാലെ ചില ഉപഭോക്താക്കൾ ഫോണിന്റെ ഉൾവശത്തെ ഡിസ്‌പ്ലേയിൽ വിള്ളലുകൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്തു. ഫോൺ തുറക്കുമ്പോൾ എന്തോ പൊട്ടുന്ന ശബ്ദം കേൾക്കുന്നതായും, അസാധാരണമായ തടസ്സം അനുഭവപ്പെടുന്നതായും ഉപയോക്താക്കൾ പറയുന്നു.

Also Read: ഗെയിമിങ് ഫോണാ, കരുത്ത് കൂടും! ഇൻഫിനിക്സ് GT 50 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ഫോൺ മടക്കുന്ന ഭാഗത്ത് (center crease) വിള്ളലുകൾ ഉണ്ടാവുകയോ ഡിസ്‌പ്ലേ തകരാറിലാവുകയോ ചെയ്യുന്നതായാണ് പരാതികൾ. ‘9to5Mac’-ന് നൽകിയ പ്രസ്താവനയിൽ, ചില ഉപയോക്താക്കൾ പ്രശ്നം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ആപ്പിൾ സ്ഥിരീകരിച്ചു. തകരാർ സംഭവിച്ച ഫോണുകൾ ഉള്ള ഉപയോക്താക്കൾ ആപ്പിൾ കെയറുമായി (AppleCare) ബന്ധപ്പെട്ട് ഫോൺ മാറ്റിവാങ്ങാൻ ആപ്പിൾ നിർദ്ദേശിച്ചു.

ആപ്പിളിന്റെ പ്രസ്താവന: “ഐഫോൺ ഡുവോയോട് തുടക്കത്തിലെ ഉപയോക്താക്കൾ വളരെ മികച്ച പ്രതികരണമാണ് നൽകുന്നത്. ഫോണിന്റെ സവിശേഷമായ രൂപകൽപ്പനയ്ക്ക് അനുയോജ്യമായ രീതിയിൽ ഡെവലപ്പർമാർ തങ്ങളുടെ ആപ്പുകൾ വേഗത്തിൽ അപ്‌ഡേറ്റ് ചെയ്യുന്നത് കാണുമ്പോൾ സന്തോഷമുണ്ട്. ഐഫോൺ ഡുവോയുടെ വളരെ കുറച്ച് യൂണിറ്റുകളിൽ, ഉൾവശത്തെ ഡിസ്‌പ്ലേയെ ബാധിക്കുന്ന ഒരു പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങൾ നേരിടുന്ന ഉപയോക്താക്കൾ, ഫോൺ മാറ്റിവാങ്ങുന്നതിനായി ആപ്പിൾ കെയറുമായി ബന്ധപ്പെടേണ്ടതാണ്.”

ഐഫോൺ ഡ്യുവോ വിൽപ്പന ആരംഭിച്ചതിന് പിന്നാലെ റെഡ്ഡിറ്റിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും ഉപയോക്താക്കൾ പ്രശ്നം വെളിപ്പെടുത്തുകയായിരുന്നു. ബ്ലൂംബെർഗ് നടത്തിയ അന്വേഷണത്തിൽ, പ്രശ്നം നേരിട്ട അര ഡസനോളം ഉപഭോക്താക്കളെ കണ്ടെത്താനായി. പല കേസുകളിലും, ഫോൺ വാങ്ങി മണിക്കൂറുകൾക്കോ ​​ദിവസങ്ങൾക്കോ ​​ഉള്ളിലാണ് കേടുപാടുകൾ സംഭവിച്ചത്. ഉൾവശത്തെ ഡിസ്‌പ്ലേ പൂർണ്ണമായും ഉപയോഗശൂന്യമായെന്ന് ഒരു ഉപഭോക്താവ് ബ്ലൂംബെർഗിനോട് പറഞ്ഞു.

ഡിസ്‌പ്ലേ തകരാറിന്റെ കൃത്യമായ കാരണം ആപ്പിൾ വെളിപ്പെടുത്തിയിട്ടില്ല. iFixit നടത്തിയ പരിശോധനയിൽ ഫോണിന്റെ ഹിഞ്ചിനുള്ളിലെ സപ്പോർട്ട് ബാറിലെ പ്രശ്നമാണ് ഇതിന് കാരണമെന്ന് അ‌വകാശപ്പെടുന്നു. ഫോൺ മടക്കുമ്പോൾ ഈ സപ്പോർട്ട് ബാർ കൃത്യമായി താഴേക്ക് മാറാതിരിക്കുകയും തുടർന്ന് സ്ക്രീനിൽ കടുത്ത സമ്മർദ്ദം രൂപപ്പെട്ട് ഉള്ളിൽനിന്ന് വിള്ളലുണ്ടാകുകയുമാണ് ചെയ്യുന്നത്. സ്ക്രീൻ തകരാർ സംഭവിച്ച ഫോൺ ഉടമകൾക്ക് സൗജന്യമായി പുതിയ ഫോൺ കൈപ്പറ്റാമെന്നും പ്രത്യേക ആപ്പിൾകെയർ പ്ലസ് സബ്‌സ്‌ക്രിപ്‌ഷൻ ആവശ്യമില്ലെന്നും ആപ്പിൾ വ്യക്തമാക്കിയിട്ടുണ്ട്.

English Summary

Apple has responded following reports from some users regarding malfunctions with the iPhone Duo’s screens. A technical issue affecting the internal display has been identified in a very small number of iPhone Duo units. Apple has advised users experiencing such problems to contact AppleCare to arrange for a device replacement.

Loading...
Unable to load recommendations.
Follow Us
മുടി വളരാൻ എണ്ണ തേക്കേണ്ടത്  എപ്പോൾ? അറിയാം ശരിയായ രീതി
പച്ചക്കറിയല്ലാതെ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ
11000mAh ബാറ്ററിയുണ്ട്; ഹോണർ X9e പ്രോ 5G ലോഞ്ച് ചെയ്തു
പഴയ ടൂത്ത് ബ്രഷ് കളയരുതേ! അറിയാം ഈ കിടിലന്‍ ഉപയോഗങ്ങള്‍
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്