AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Mobile Using Tips: മൊബൈൽ ഫോണിൽ ഒരിക്കലും വെള്ളം പറ്റാൻ പാടില്ലാത്ത ഭാഗം, ശ്രദ്ധിക്കാൻ

മൊബൈൽ ഫോൺ വെള്ളത്തിൽ നിന്ന് സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ചാർജിംഗ് പോർട്ട്, സ്പീക്കർ, മൈക്ക്, ഹെഡ്‌ഫോൺ ജാക്ക്, സിം ട്രേ എന്നിവ വെള്ളം കയറാൻ സാധ്യതയുള്ള പ്രധാന ഭാഗങ്ങളാണ്. ചെറിയൊരംശം വെള്ളം പോലും ഷോർട്ട് സർക്യൂട്ടുകൾക്കും കേടുപാടുകൾക്കും കാരണമാവാം. വാട്ടർപ്രൂഫ് ഫോണുകളാണെങ്കിൽ പോലും ശ്രദ്ധ വേണം. വെള്ളം പറ്റിയാൽ ഉടൻ സുരക്ഷിതമായി ഉണക്കിമാറ്റുക. ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഫോൺ കേടാകാതെ സംരക്ഷിക്കാം.

Mobile Using Tips: മൊബൈൽ ഫോണിൽ ഒരിക്കലും വെള്ളം പറ്റാൻ പാടില്ലാത്ത ഭാഗം, ശ്രദ്ധിക്കാൻ
Mobile Using Tips Water DamageImage Credit source: TV9 Media Library / AI Generated
Arun Nair
Arun Nair | Updated On: 24 May 2026 | 12:27 PM

മൊബൈൽ ഫോണും വെള്ളവും, ഒറ്റ വാക്കിൽ പറയാമെങ്കിലും രണ്ടും ഒരുമിച്ചായാൽ പോക്കറ്റ് കീറുമെന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ? കനൽ ഒരു തരിമതിയെന്നൊക്കെ പറയുന്ന പോലെ വെള്ളം ഒരു തരി ഉണ്ടായാൽ മതി ഫോൺ കേടാകാൻ മറ്റൊന്നും പിന്നെ വേണമെന്നില്ല. ഒരു ചെറിയ ശ്രദ്ധ നൽകിയാൽ വെള്ളം ഫോണിൽ വീണുണ്ടാകുന്ന തരത്തിലുള്ള എല്ലാ വിധ പ്രശ്നങ്ങളെയും ഒഴിവാക്കാം. ഇതിന് ആദ്യമായി വേണ്ടത്, ഫോണിലെ ഏതൊക്കെ ഭാഗങ്ങളിലാണ് വെള്ളം പറ്റാൻ പാടില്ലാത്തത് എന്നറിഞ്ഞിരിക്കുകയാണ്. അവ ഏതൊക്കെയെന്ന് നോക്കാം.

ചാർജിംഗ് പോർട്ടിൽ പറ്റരുത്

ഫോണിൻ്റെ ചാർജിംഗ് പോർട്ടിൽ അറിയാതെ പോലും ഒരു തരി വെള്ളം വീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.ഇത്തരത്തിൽ വെള്ളം പറ്റിയാൽ ആദ്യം ഫോണിൽ ഷോർട്ട് സർക്യൂട്ടിനുള്ള സാധ്യതയുണ്ടാവും. ഫോണിൽ ചാർജിംഗ് നടക്കാതെ വരും, ഫോൺ പ്രവർത്തന രഹിതമാകാൻ പ്രത്യേകിച്ച് കാരണം വേണ്ടല്ലോ.

സ്പീക്കർ, മൈക്ക്, ഹെഡ് ഫോൺ ജാക്ക്

സ്പീക്കറിലും ഫോണിൻ്റെ മൈക്കിലും വെള്ളത്തിൻ്റെ അംശം പോലും പാടില്ല, ഇത് പിന്നീട് സ്പീക്കറിലെ പ്രശ്നങ്ങളിലേക്ക് നയിക്കാം, ഒപ്പം ചെറിയ സുഷിരങ്ങൾ അടയാനും അതുവഴി ഇവ കേടുവരാനും സാധ്യതയുണ്ട്. ഇതു പോലെ തന്നെയാണ് ഹെഡ് ഫോൺ ജാക്കിൻ്റെയും പ്രശ്നം വെള്ളം കയറിയാൽ ഷോർട്ട് സർക്യൂട്ടിന് പോലും സാധ്യതയുള്ള ഫോണിലെ മറ്റൊരു ഭാഗമാണ് ഹെഡ്ഫോൺ ജാക്ക്. ചിലപ്പോൾ ഫോൺ മുഴുവൻ സമയവും ഇത്തരത്തിൽ ഹെഡ്ഫോൺ മോഡിലേക്കാകും.

ALSO READ:  Budget Phones: 10000 രൂപ കൊടുത്താൽ 6000 mah ബാറ്ററിയുള്ള ഫോൺ, ഞെട്ടിയോ

സിം ഇടുന്ന ഭാഗം

ഫോണിൻ്റെ സിം ഇടുന്ന, സിം കാർഡ് ട്രേയിലും ഒരൽപ്പം വെള്ളത്തിൻ്റെ അംശം പാടില്ല, ഫോണിലെ മദർ ബോർഡുമായി നേരിട്ട് ബന്ധിക്കുന്ന ഭാഗങ്ങളിൽ ഒന്നാണിത്. അതുകൊണ്ട് തന്നെ വെള്ളം പറ്റിയാൽ പിന്നെ ഫോൺ വേഗത്തിൽ ഷോർട്ടിംഗ് പോലുള്ള പ്രശ്നങ്ങൾ വന്ന് കേടാകും.

വാട്ടർ പ്രൂഫാണെങ്കിലും

ഫോൺ വാട്ടർ പ്രൂഫാണെന്ന് പറഞ്ഞാലും ഇത്തരത്തിൽ ഫോണിലെ വളരെ അധികം സെൻസിറ്റീവായ ഭാഗങ്ങളിൽ വെള്ളം പറ്റിയാൽ ഫോൺ അധിവേഗത്തിൽ കേടുവരും. ഇനി ഫോണിന് ‘IP68 ‘ റേറ്റിംഗ് ഉണ്ടെങ്കിലും അത് നനഞ്ഞിരിക്കുമ്പോൾ ചാർജ് ചെയ്യരുത്. വലിയ അപകടങ്ങൾക്ക് പോലും കാരണമാകാം. ഫോണിൽ ജലാംശം പറ്റിയെന്ന് ഉറപ്പായാൽ അത് സുരക്ഷിതമായി നീക്കം ചെയ്യുകയോ, വലിച്ചെടുക്കുകയോ ചെയ്യാം. ഫോൺ ഡ്രൈ ചെയ്യാനും ഇപ്പോൾ സംവിധാനങ്ങളുണ്ട്. എന്നിട്ട് മാത്രമെ ഫോൺ ഉപയോഗിക്കാവു.

പരീക്ഷിക്കരുതേ

ഫോൺ വെള്ളത്തിൽ പോയാൽ അരിയിൽ ഇട്ടു വെക്കുന്നതടക്കമുള്ള നിരവധി എളുപ്പ വഴികൾ ഇപ്പോഴും പലയിടത്തുമുണ്ട്. ഫോണിലെ ഇൻ്റേണൽ പാർട്സുകളിൽ തുരുമ്പുണ്ടാകാനും ഇതുവഴി ഫോൺ കേടാകാനും ഇതിന് കാരണമാകും. പരമാവധി ഫോൺ തുടക്കാനോ, അല്ലെങ്കിൽ മൈക്രോ ഫൈബർ ക്ലോത്ത് ഉപയോഗിച്ച് വെള്ളം ഒപ്പി മാറ്റാനോ ശ്രമിക്കുന്നതാണ് നല്ലത്. ഫോൺ ഉപയോഗിക്കാതിരിക്കാനും, ഡ്രൈ ആക്കാനും ശ്രദ്ധിക്കണം.

English Summary

Mobile Phone Part are More Sensitive. Users should avoid water contacts from the Phone and its main parts like Charging Port, Headphone Jack, Speaker and Mic. Here we discussing all types of water Issues and Damages.

Follow Us