Shubhanshu Shukla: ശുഭാംശു ശുക്ലയും സംഘവും ഭൂമിയിക്ക്; പേടകം അൺഡോക്കിങ് പൂർത്തിയാക്കി; നാളെ ഭൂമിയിലെത്തും
Shubhanshu Shukla Returns to Earth: ഇന്ന് ഇന്ത്യൻ സമയം 4.45 ഓടെ നാലംഗ സംഘം ഭൂമിയിലേക്ക് യാത്ര തിരിച്ചു. നേരത്തെ നിശ്ചയിച്ചിരുന്നതില്‍നിന്ന് 10 മിനിറ്റ് വൈകിയിരുന്നു. നാളെ വൈകീട്ട് മൂന്നോടെ പേടകം കാലിഫോര്‍ണിയാ തീരത്തിനടുത്ത് ശാന്തസമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ ചെയ്യും.

Shubhanshu Shukla
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 18 ദിവസത്തെ ദൗത്യത്തിന് ശേഷം വ്യോമസേനാ ഗ്രൂപ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയും മറ്റ് ബഹിരാകാശ യാത്രികരും ഭൂമിയിലേക്ക്. ബഹിരാകാശ നിലയവും പേടകവുമായുള്ള ബന്ധം വേർപ്പെടുത്തുന്ന അൺഡോക്കിങ് പൂർത്തിയാക്കി. തുടർന്ന് ഇന്ത്യൻ സമയം 4.45 ഓടെ നാലംഗ സംഘം ഭൂമിയിലേക്ക് യാത്ര തിരിച്ചു. നേരത്തെ നിശ്ചയിച്ചിരുന്നതില്‍നിന്ന് 10 മിനിറ്റ് വൈകിയിരുന്നു.
നിലയത്തിൽ നിന്ന് വേർപ്പെടുന്ന പേടകം പലവട്ടം ഭൂമിയെ ചുറ്റും. ഭൂമിയിൽനിന്ന് 350 കിലോമീറ്റർ എത്തുമ്പോൾ ഡീഓർബിറ്റ് ബേൺ നടക്കും. നാളെ വൈകീട്ട് മൂന്നോടെ പേടകം കാലിഫോര്‍ണിയാ തീരത്തിനടുത്ത് ശാന്തസമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ ചെയ്യും. തുടർന്ന് യാത്രികരെ പേടകത്തിൽ നിന്ന് പുറത്തെത്തിച്ച് കപ്പലിലേറ്റി തീരത്തേക്കു കൊണ്ടുപോകും. ശുഭാംശു ഉൾപ്പെടെ യാത്രികർ ഏഴ് ദിവസം വിദഗ്ധോപദേശ പ്രകാരം വിശ്രമിക്കും. പേടകത്തിന്റെ ഫ്ളൈറ്റ് കമ്പ്യൂട്ടറാണ് മടക്കയാത്ര മുഴുവൻ നിയന്ത്രിക്കുന്നത്. നാല് ബഹിരാകാശ യാത്രികരും മടക്കയാത്രയ്ക്കിടെ നിർദ്ദേങ്ങളൊന്നും നൽകേണ്ടതിൽ.
The spacecraft will now execute a series of departure burns to move away from the @Space_Station. Dragon will reenter the Earth’s atmosphere and splash down in ~22.5 hours off the coast of California pic.twitter.com/5Wmqr3f63Z
— SpaceX (@SpaceX) July 14, 2025
വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയെക്കൂടാതെ പെഗ്ഗി വിറ്റ്സൻ (യുഎസ്), സ്‌ലാവോസ് വിസ്നീവ്സ്കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരാണ് മറ്റു യാത്രക്കാർ. ബഹിരാകാശത്ത് എത്തിയ രണ്ടാമത്തെ ഇന്ത്യക്കാരനാണ് ശുഭാംശു.