എന്നാൽ ഇനിയൊരു 5G ഫോൺ ആകാം! ബെസ്റ്റ് ഡിസ്കൗണ്ടുമായി ടെക്നോ പോവ 8 5G വിൽപ്പന തുടങ്ങി

Tecno Pova 8 5G goes on sale in India from today: 8000mAh ബാറ്ററി സഹിതം ആകർഷകമായ ഫീച്ചറുകളുമായി ടെക്നോ കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്ത ടെക്നോ പോവ 8 5ജി ഇന്ന് മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിരിക്കുന്നു. താൽപര്യമുള്ളവർക്ക് ഫ്ലിപ്പ്കാർട്ടിലൂടെ ഇപ്പോൾ ബെസ്റ്റ് ഡിസ്കൗണ്ട് സഹിതം ഈ ടെക്നോ ഫോൺ സ്വന്തമാക്കാവുന്നതാണ്. ലോഞ്ച് ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ ഇപ്പോൾ 27074 രൂപ പ്രാരംഭ വിലയിൽ ഇത് വാങ്ങാനാകും.

എന്നാൽ ഇനിയൊരു 5G ഫോൺ ആകാം! ബെസ്റ്റ് ഡിസ്കൗണ്ടുമായി ടെക്നോ പോവ 8 5G വിൽപ്പന തുടങ്ങി

Tecno Pova 8 5g Sale

Published: 

18 Jun 2026 | 05:26 PM

പുതിയ സ്മാർട്ട്ഫോൺ വാങ്ങണം എന്ന ആഗ്രഹം ഏറെ നാളുകളായി മനസിൽ കൊണ്ടുനടക്കുന്നുണ്ടെങ്കിലും പല കാരണങ്ങൾ കൊണ്ട് അ‌ത് നടക്കാതെ പോകുന്നവർ ഏറെയാണ്, എന്നാൽ കാത്തിരിപ്പ് അ‌വസാനിപ്പിച്ച് ഇനി ഒരു 5ജി ഫോൺ ഒക്കെ വാങ്ങാം, കാരണം 8000mAh ബാറ്ററി സഹിതം ആകർഷകമായ ഫീച്ചറുകളുമായി ടെക്നോ കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്ത ടെക്നോ പോവ 8 5ജി (Tecno Pova 8 5G) ഇന്ന് മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിരിക്കുന്നു. താൽപര്യമുള്ളവർക്ക് ഫ്ലിപ്പ്കാർട്ടിലൂടെ ഇപ്പോൾ ബെസ്റ്റ് ഡിസ്കൗണ്ട് സഹിതം ഈ ടെക്നോ ഫോൺ സ്വന്തമാക്കാവുന്നതാണ്.

ഫ്ലിപ്കാർട്ടിലൂടെ മാത്രമല്ല, ഇന്ത്യയിലുടനീളമുള്ള പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ വഴിയും ടെക്നോ പോവ 8 5ജി വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട്. ഇതിന്റെ 6GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 29,999 രൂപയും 8GB + 128GB വേരിയന്റിന് 31,999 രൂപയുമാണ് വില. എന്നാൽ ഫ്ലിപ്പ്കാർട്ടിൽ ചില ബാങ്ക് ഡിസ്കൗണ്ടുകൾ ലഭ്യമായതിനാൽ കുറച്ചുകൂടി വില കുറയും.

Also Read: ഇതാണല്ലേ വച്ചിട്ടുണ്ട്, വച്ചിട്ടുണ്ട് എന്ന് പറഞ്ഞത്! വൺപ്ലസ് 15R 5ജി 16GB റാം വേരിയന്റ് ലോഞ്ച് ചെയ്തു

തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ടെക്നോ പോവ 8 5ജി പർച്ചേസ് ചെയ്യുമ്പോൾ പരമാവധി 2925 രൂപയുടെ വരെ ഡിസ്കൗണ്ട് ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ 27074 രൂപ വിലയിൽ ഈ ടെക്നോ ഫോൺ വാങ്ങാനാകും. ലോഞ്ച് ഓഫർ എന്ന നിലയിൽ പരിമിത കാലയളവിലേക്ക് മാത്രമാകും ഈ ഡിസ്കൗണ്ട് ലഭ്യമാകുക.

പ്രധാന ഫീച്ചറുകൾ

2.4GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7100 6nm പ്രൊസസർ ആണ് ടെക്നോ പോവ 8 5ജിയുടെ കരുത്ത്. 45W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ എത്തിയിരിക്കുന്ന 8000mAh ബാറ്ററിയാണ് ഈ ടെക്നോ ഫോണിന്റെ ​ഹൈ​ലൈറ്റ്. ചൂട് നിയന്ത്രിക്കാൻ 15,000mm² ഗ്രാഫൈറ്റ് ഷീറ്റും ഇതിലുണ്ട്.

144Hz റിഫ്രഷ് റേറ്റ് ഉള്ള 6.76-ഇഞ്ച് (1080×2344 പിക്സലുകൾ) FHD+ ഫ്ലാറ്റ് LCD സ്ക്രീൻ, മാലി-G610 GPU, 6GB / 8GB LPDDR5X റാം, 128GB UFS 2.2 സ്റ്റോറേജ് എന്നിവ ഇതിലുണ്ട്. ക്യാമറകളുടെ കാര്യമെടുത്താൽ സോണി LYT-600 സെൻസറുള്ള 50MP മെയിൻ ക്യാമറ നയിക്കുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ടെക്നോ പോവ 8 5ജിയിലുള്ളത്.

സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 13MP ഫ്രണ്ട് ക്യാമറയും (f/2.2 അപ്പേർച്ചർ, 2K 30fps വീഡിയോ റെക്കോർഡിംഗ്) ഉണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള HiOS 16ൽ ആണ് പ്രവർത്തനം. രണ്ട് പ്രധാന OS അപ്‌ഗ്രേഡുകളും മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ടെക്നോ പോവ 8 5ജിക്ക് ലഭിക്കും.

IP64 റേറ്റിങ്, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഡ്യുവൽ മൈക്രോഫോണുകൾ, ഡോൾബി അറ്റ്‌മോസ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ/ മൈക്രോ എസ്ഡി), 5G SA/NSA (20 5G ബാൻഡുകൾ), ഡ്യുവൽ 4G VoLTE എന്നിവയാണ് ഇതിലെ മറ്റ് പ്രധാന ഫീച്ചറുകൾ. വൈറ്റ്, ടെർമിനൽ ഗ്രീൻ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാനാകും.

English Summary

Tecno launched the Tecno Pova 8 5G in India last week with an 8000mAh battery and attractive features. It has now gone on sale in India. Those interested can now get this Tecno phone with the best discount through Flipkart. If you take advantage of the launch offers, you can now buy it at a starting price of Rs 27,074.

Follow Us
പാറ്റ ശല്യമാണോ പ്രശ്നം? പരിഹാരം വീട്ടിൽ തന്നെ!
ഇക്കൂട്ടര്‍ തക്കാളി കഴിക്കാന്‍ പാടില്ല; വിഷമാകാന്‍ സെക്കന്‍ഡുകള്‍ മാത്രം
മുറ്റത്തെ പായൽ ഒഴിവാക്കാൻ ഇതാ പൊടിക്കൈകൾ
വീട്ടിൽ ഉറുമ്പ് പെരുകിയോ? വഴിയുണ്ട്!
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ