AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ഇതാണല്ലേ വച്ചിട്ടുണ്ട്, വച്ചിട്ടുണ്ട് എന്ന് പറഞ്ഞത്! വൺപ്ലസ് 15R 5ജി 16GB റാം വേരിയന്റ് ലോഞ്ച് ചെയ്തു

OnePlus 15R 5G 16GB RAM variant launched in India: വൺപ്ലസിന്റെ മികച്ച സ്മാർട്ട്ഫോൺ മോഡലുകളിലൊന്നായ വൺപ്ലസ് 15R 5ജിയുടെ 16GB റാം വേരിയന്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇപ്പോൾ ആകെ മൂന്ന് വേരിയന്റുകളിൽ ഈ മോഡൽ ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാണ്. നേരത്തെ 12GB + 256GB, 12GB + 512GB എന്നിങ്ങനെ രണ്ട് റാം+ സ്റ്റോറേജ് വേരിയന്റുകളിലാണ് ഇത് വിൽപ്പനയ്ക്ക് എത്തിയത്. എന്നാലിപ്പോൾ പുതിയതായി 16GB + 512GB എന്ന പുതിയ വേരിയന്റും വാങ്ങാൻ ലഭ്യമായിരിക്കുന്നു.

ഇതാണല്ലേ വച്ചിട്ടുണ്ട്, വച്ചിട്ടുണ്ട് എന്ന് പറഞ്ഞത്! വൺപ്ലസ് 15R 5ജി 16GB റാം വേരിയന്റ് ലോഞ്ച് ചെയ്തു
Oneplus 15r 5g 16gb Ram VariantImage Credit source: OnePlus India Website
Prasanth Kumar
Prasanth Kumar | Published: 18 Jun 2026 | 01:18 PM

ഇന്ത്യയിലെ ആരാധകർക്ക് വൺപ്ലസ് വക ഒരു സർ​പ്രൈസ് എത്തിയിരിക്കുന്നു, വൺപ്ലസിന്റെ മികച്ച സ്മാർട്ട്ഫോൺ മോഡലുകളിലൊന്നായ വൺപ്ലസ് 15R 5ജിയുടെ 16GB റാം വേരിയന്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇപ്പോൾ ആകെ മൂന്ന് വേരിയന്റുകളിൽ ഈ മോഡൽ ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാണ്. ഏതാണ്ട് ആറ് മാസം മുമ്പാണ്, കൃത്യമായി പറഞ്ഞാൽ 2025 ഡിസംബറിലാണ് വൺപ്ലസ് 15R ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. അ‌ന്ന്, 12GB + 256GB, 12GB + 512GB എന്നിങ്ങനെ രണ്ട് റാം+ സ്റ്റോറേജ് വേരിയന്റുകളിലാണ് ഇത് വിൽപ്പനയ്ക്ക് എത്തിയത്. എന്നാലിപ്പോൾ പുതിയതായി 16GB + 512GB എന്ന പുതിയ വേരിയന്റും വാങ്ങാൻ ലഭ്യമായിരിക്കുന്നു.

ലോഞ്ചിന് ശേഷം വൺപ്ലസ് 15R 5ജിയുടെ വില രണ്ട് തവണ വർധിപ്പിക്കപ്പെട്ടിരുന്നു. ഇപ്പോൾ അ‌ടുത്തിടെയാണ് അ‌തിലെ രണ്ടാമത്തെ വില വർധന നടന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇന്ത്യയിൽ വൺപ്ലസ് 15R 5ജിയുടെ പുതിയ റാം വേരിയന്റ് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. റാം വർധിപ്പിച്ചു എന്നത് മാറ്റി നിർത്തിയാൽ മറ്റ് ഫീച്ചറുകൾ ​മുൻപ് ലോഞ്ച് ചെയ്തപ്പോൾ ഉണ്ടായിരുന്നവ തന്നെയാണ്.

Also Read: ബജറ്റ് വിലയിൽ നല്ല 5G ഫോൺ കിട്ടാനില്ലെന്നോ? ദേ ഇങ്ങോട്ട് നോക്ക്! മാറ്റ് കുറയാതെ സാംസങ് ഗാലക്സി M17e 5G

ആമസോൺ, വൺപ്ലസിന്റെ ഇന്ത്യയിലെ ഔദ്യോഗിക വെബ്​സൈറ്റ് എന്നിവ വഴി വൺപ്ലസ് 15R 5ജിയുടെ പഴയതും പുതിയതുമായ വേരിയന്റുകൾ വാങ്ങാൻ ലഭ്യമാണ്. ഏറ്റവും ഒടുവിലുണ്ടായ വില വർധനയ്ക്ക് ശേഷം ഇപ്പോൾ യഥാക്രമം 54999 രൂപ, 59999 രൂപ, 61999 രൂപ എന്നീ വിലകളിലാണ് വൺപ്ലസ് 15R 5ജി വേരിയന്റുകൾ ഔദ്യോഗിക വെബ്​സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ആമസോണിലും സമാന വിലയിൽ തന്നെയാണ് വൺപ്ലസ് 15R ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഈ രണ്ട് പ്ലാറ്റ്​ഫോമുകളിലും 3000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും ഈ വേരിയന്റുകൾക്ക് ലഭ്യമാണ്. അ‌തിനാൽ അ‌ടിസ്ഥാന വേരിയന്റ് 51999 രൂപ പ്രാരംഭ വിലയിൽ സ്വന്തമാക്കാനാകും. മിന്റ് ബ്രീസ്, ചാർക്കോൾ ബ്ലാക്ക്, ഇലക്ട്രിക് വയലറ്റ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ വൺപ്ലസ് ഫോൺ വാങ്ങാൻ ലഭ്യമാണ്.

പ്രധാന ഫീച്ചറുകൾ

ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 ജെൻ 5 3nm പ്രോസസർ ആണ് വൺപ്ലസ് 15R 5ജിയുടെ കരുത്ത്. 80W സൂപ്പർVOOC ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 7400mAh ബാറ്ററി ഇതിലുണ്ട്. ക്യാമറകളുടെ കാര്യമെടുത്താൽ, 1/1.56″ സോണി IMX906 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 8MP 112° അൾട്രാ-വൈഡ് ക്യാമറ, 4K 120 fps വീഡിയോ റെക്കോർഡിംഗ് എന്നിവയടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ആണുള്ളത്.

ഫ്രണ്ടിൽ 32MP ഓട്ടോഫോക്കസ് സെൽഫി ക്യാമറയും ( f/2.0 അപ്പർച്ചർ, 4K 30fps വരെ വീഡിയോ റെക്കോർഡിംഗ്) വൺപ്ലസ് 15R 5ജിക്ക് ഉണ്ട്. 165Hz 6.83-ഇഞ്ച് (2800×1272 പിക്സലുകൾ) 1.5K AMOLED ഡിസ്പ്ലേ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ, അഡ്രിനോ 840 GPU, LPDDR5X അൾട്രാ റാം, UFS 4.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.

IP66/68/69/69K റേറ്റിങ്, ഇൻ-ഡിസ്പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജൻ ഒഎസ്-16ൽ ആണ് പ്രവർത്തനം. 4 പ്രധാന ഒഎസ് അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ പാച്ചുകളും ഇതിന് ലഭിക്കും.

English Summary

OnePlus’s flagship smartphone, the OnePlus 15R 5G, has been launched in India with a 16GB RAM variant. The model is now available in three variants. Earlier, it was available in two RAM+storage variants, 12GB + 256GB and 12GB + 512GB. Now, a new variant, 16GB + 512GB, is also available. The new top variant is priced at Rs 61,999, but if you take advantage of the Rs 3,000 bank discount, you can get it for Rs 58,999.

Follow Us