Top 5 Budget Smartphones: ദിവസം മുഴുവൻ ചാർജ്ജ്, കുറഞ്ഞ വിലയിൽ മികച്ച ബാറ്ററി ലൈഫുള്ള സ്മാർട്ട് ഫോണുകൾ ഇവ
Top 5 Budget Smartphones With Massive Batteries: തിരക്കിനിടയിൽ ചാർജ്ജിംഗ് സ്ലോട്ട് തേടി അലയേണ്ടി വരാതിരിക്കാൻ, 12,999 രൂപ മുതൽ 17,999 രൂപ വരെ വിലയുള്ള, വമ്പൻ ബാറ്ററിയുള്ള 5 ബഡ്ജറ്റ് ഫോണുകൾ ഇതാ.
ന്യൂഡൽഹി: ദൈനംദിന കാര്യങ്ങൾക്ക് സ്മാർട്ട്‌ഫോണിനെ ആശ്രയിക്കുന്ന ഈ കാലത്ത്, ചാർജ്ജ് നിൽക്കുന്ന ഒരു ഫോൺ എന്ന് ഒരു പ്രധാന ആവശ്യമാണ്. തിരക്കിനിടയിൽ ചാർജ്ജിംഗ് സ്ലോട്ട് തേടി അലയേണ്ടി വരാതിരിക്കാൻ, 12,999 രൂപ മുതൽ 17,999 രൂപ വരെ വിലയുള്ള, വമ്പൻ ബാറ്ററിയുള്ള 5 ബഡ്ജറ്റ് ഫോണുകൾ ഇതാ.
റിയൽമി പി3 എക്സ്, ഷവോമി റെഡ്മി 15, ഒപ്പോ കെ13, വിവോ ടി4എക്സ്, പോക്കോ എം7 പ്ലസ് എന്നിവയാണ് ഈ ലിസ്റ്റിലെ പ്രധാനികൾ. ഇവയിൽ പലതിനും 7000 mAh വരെ ബാറ്ററി ശേഷിയുണ്ട്. ഒരു തവണ ചാർജ് ചെയ്താൽ ഒരു ദിവസത്തിലധികം നിൽക്കുമെന്നാണ് കമ്പനികൾ അവകാശപ്പെടുന്നത്.
ബാറ്ററിയും ചാർജ്ജിംഗും
- 7000 mAh ബാറ്ററി: റെഡ്മി 15, ഒപ്പോ കെ13, പോക്കോ എം7 പ്ലസ്.
- 6000 mAh / 6500 mAh: റിയൽമി പി3എക്സ്, വിവോ ടി4എക്സ്.
വലിയ ബാറ്ററി പോലെ തന്നെ ഫാസ്റ്റ് ചാർജ്ജിംഗും പ്രധാനമാണ്. ഈ ലിസ്റ്റിൽ ഏറ്റവും വേഗത്തിൽ ചാർജ്ജാകുന്നത് ഒപ്പോ കെ13 ആണ്. ഇതിന് 80W സൂപ്പർ വൂക്ക് ചാർജ്ജിംഗ് സപ്പോർട്ടുണ്ട്. റിയൽമി പി3എക്സ് (45W), വിവോ ടി4എക്സ് (44W) എന്നിവയും മികച്ച ചാർജ്ജിംഗ് നൽകുന്നു. റെഡ്മി 15നും പോക്കോ എം7 പ്ലസിനും 33W മാത്രമാണ് ചാർജ്ജിംഗ് സപ്പോർട്ട്. 7000 mAh ബാറ്ററിക്ക് 66W എങ്കിലും ഫാസ്റ്റ് ചാർജ്ജിംഗ് വേണമായിരുന്നു എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
വില വിവരങ്ങൾ
ഏറ്റവും കുറഞ്ഞ വിലയിൽ (₹12,999) ലഭിക്കുന്നത് പോക്കോ എം7 പ്ലസും റിയൽമി പി3എക്സുമാണ്. ഒപ്പോ കെ13നാണ് ഈ ലിസ്റ്റിൽ ഏറ്റവും കൂടുതൽ വില (₹17,999).