Toyota Ebella : ടൊയോട്ടയുടെ ഇ.വി എത്തി മക്കളേ… ഇനി കളിമാറും, റേഞ്ച് 543 കിലോ മീറ്റര്‍
Toyota Urban Cruiser Ebella : ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തില്‍ പൊതുവെ പിന്നില്‍ നില്‍ക്കുന്ന വാഹന നിര്‍മ്മാതാക്കളാണ് ടൊയോട്ടയെന്ന പരാതി പലര്‍ക്കുമുണ്ട്. എന്തായാലും ആ കഥ മാറുകയാണ്. ടൊയോട്ട തങ്ങളുടെ ആദ്യ ഇവി കാറായ എബെല്ല ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുകയാണ്.. അര്‍ബന്‍ ക്രൂയിസര്‍ എബെല്ല എന്നാണ് വാഹനത്തിന്റെ മുഴുവന്‍ പേര്.
ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തില്‍ പൊതുവെ പിന്നില്‍ നില്‍ക്കുന്ന വാഹന നിര്‍മ്മാതാക്കളാണ് ടൊയോട്ടയെന്ന പരാതി പലര്‍ക്കുമുണ്ട്. അവര്‍ ഇതുവരെയും കാര്യമായി ഇവി കളില്‍ ശ്രദ്ധ ചെലുത്തിയിരുന്നില്ല. മറ്റു പല ബ്രാന്‍ഡുകളും ഇവിയിലേക്ക് ചുവടുമാറി, തങ്ങളുടെ വാഹനങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ടൊയോട്ട ഇതുവരെയും ഒരു ഇവി മോഡല്‍ പോലും ഇന്ത്യയില്‍ ഇറക്കിയിരുന്നില്ല. എന്തായാലും ആ കഥ മാറുകയാണ്. ടൊയോട്ട തങ്ങളുടെ ആദ്യ ഇവി കാറായ എബെല്ല ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുകയാണ്. അര്‍ബന്‍ ക്രൂയിസര്‍ എബെല്ല എന്നാണ് വാഹനത്തിന്റെ മുഴുവന്‍ പേര്.
മാരുതിയുമായി കൈകോര്‍ത്താണ് ടൊയോട്ട പുതിയ വാഹനം ഇറക്കിയിരിക്കുന്നത്. മാരുതി ഇ വിറ്റാരയുടെ ടോയോട്ട ബ്രാന്‍ഡിംഗ് ആണ് എബെല്ല. ഒറ്റ നോട്ടത്തില്‍ ഇത് പുതിയ വേറെ ഏതോ വാഹനമാണെന്ന് തോന്നുമെങ്കിലും ഇ വിറ്റാരയുമായി മുന്‍ വശത്തെ ഡിസൈനില്‍ മാത്രമാണ് മാറ്റമുള്ള്ത്. നല്ല ആകര്‍ഷകമായ ബോള്‍ഡ് ലുക്കാണ് വാഹനത്തിനുള്ളത്. വശങ്ങളില്‍ നിന്നും പുറകെ നിന്നും നോക്കിയാല്‍ ഇ വിറ്റാര തന്നെയല്ലേ ഇത് എന്ന് തോന്നിപ്പോകും.
Also Read : ‘സ്പ്ലണ്ടര്‍’ അതൊരു വികാരമാണ് ഭായ്… ആരൊക്കെ വന്നാലും പോയാലും നമ്മള്‍ ഇവിടെയൊക്കെ തന്നെ കാണും… ടോപ് സെല്ലറായി
543 കിലോമീറ്റര്‍ റേഞ്ച്
15.25 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ വില ആരംഭിക്കുന്നത്. ഫുള്‍ ചാര്‍ജില്‍ 543 കിലോ മീറ്റര്‍ മൈലേജ് / റേഞ്ചാണ് കമ്പനി വാഗ്ദാനം ചെയ്തിട്ടുള്ളത്. 61 കിലോവാട്ടിന്റെ ലിഥിയം അയണ്‍ ഫോസ്‌ഫേറ്റ് ബാറ്റിറി പാക്കാണ് എബെല്ലയ്ക്ക് കരുത്ത് നല്‍കുന്നത്. 128 കിലോവാട്ട് പവറും 193 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കുമാണ് വാഹനത്തലെ മോട്ടര്‍ നല്‍കുക. വെന്റിലേറ്റഡ് ഡിസ്‌ക് ബ്രേക്കുകളാണ് മുന്നിലും പിന്നിലും കൊടുത്തിരിക്കുന്നത്. വാഹനത്തിന്റെ വലുപ്പത്തിലേക്ക് വന്നാല്‍. 4285 മില്ലീമീറ്റര്‍ നീളവും 1800 മില്ലീമീറ്റര്‍ വീതിയും 1640 മില്ലീമീറ്റര്‍ ഉയരവും 2700 മില്ലീമിറ്റര്‍ വീല്‍ ബേസുമാണ് വാഹനത്തിനുള്ളത്. 5.2 മീറ്ററാണ് ടേണിംഗ് റേഡിയസ്. 1815 കിലോ ഗ്രാം ഭാരമാണ് വണ്ടിയ്ക്കുള്ളത്. സുരക്ഷയ്ക്കായി എഴ് എയര്‍ബാഗുകളും അഡാസ് ലെവല്‍ 2 സംവിധാനവും എബെല്ലയില്‍ ക്രമീകരിച്ചിട്ടുണ്ട്.
ഇവര്‍ എതിരാളികള്‍
പെതുവെ മറ്റ് ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള സ്റ്റാര്‍ട്ടിംഗിലെ പെട്ടെന്നുള്ള കുതിപ്പ്
എബെല്ലയില്‍ ഇല്ല എന്നാണ് ടെസ്റ്റ് ഡ്രൈവ് നടത്തിയ പലരും അഭിപ്രായപ്പെടുന്നത്. റോഡ് ഗ്രിപ്പിംഗും മികച്ചതാണ്. എന്തായാലും ടൊയോട്ട കൂടി കളത്തിലേക്ക് ഇറങ്ങിയതോടെ ഇലക്ട്രിക് വാഹന വിപണി ഇനിയും ചൂട് പിടിക്കും. പ്രധാനമായും ഇ വിറ്റാരയും ഹ്യൂണ്ടായ് ക്രെറ്റ ഇവിയും എം.ജിയുടെ ഇസഡ് എസ് ഇവിയുമാകും ടൊയോട്ട എബെല്ലയുടെ പ്രധാന എതിരാളികള്‍.
English Summary
Toyota has launched its first EV car, the Urban Cruiser Ebella, in India. The company promises a mileage/range of 543 km on a full charge. The Ebella is powered by a 61 kWh lithium-ion phosphate battery pack. The vehicle is priced starting at Rs 15.25 lakh.