AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Upcoming Smartphones: വരാനിരിക്കുന്നത് കിടിലൻ സ്മാർട്ട് ഫോണുകൾ, ഫീച്ചർ അറിയണോ?

വരും ദിവസങ്ങളിൽ കിടിലൻ ഫോണുകളാണ് ലോഞ്ചിന് കാത്തിരിക്കുന്നത്. നിങ്ങളുടെ പോക്കറ്റിലൊതുങ്ങുന്നതും മികച്ച ഫീച്ചറുകളുള്ളതുമായ ഫോൺ വാങ്ങാം

Upcoming Smartphones: വരാനിരിക്കുന്നത് കിടിലൻ സ്മാർട്ട് ഫോണുകൾ, ഫീച്ചർ അറിയണോ?
Upcoming Smart Phones in 2024
arun-nair
Arun Nair | Published: 13 May 2024 20:48 PM

പഴയ സ്മാർട്ട് ഫോൺ മാറി പുതിയത് വാങ്ങാൻ പ്ലാനിടുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കായി നാല് ബെസ്റ്റ് ഫോണുകളുടെ ലിസ്റ്റ് പരിശോധിക്കുകയാണ് ഇവിടെ. വരും ദിവസങ്ങളിൽ കിടിലൻ ഫോണുകളാണ് ലോഞ്ചിന് കാത്തിരിക്കുന്നത്. ഇത്തരത്തിൽ ഏതൊക്കെ മികച്ച ഫോണുകൾ നിങ്ങൾക്ക് വാങ്ങിക്കാൻ സാധിക്കും എന്ന് പരിശോധിക്കാം.

ടെക്‌നോ ക്യാമോൺ 30 സീരീസ്

മെയ് 18 ന് വിപണിയിൽ എത്താൻ പോകുന്ന കിടിലൻ ഫോണാണ് ടെക്‌നോ ക്യാമോൺ 30. ഫോണിൻറെ ലോഞ്ചിങ്ങ് തീയതി കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ Tecno Camon 30, Camon 30 5G, Camon 30 Pro, Camon 30 Premier എന്നിവയാണ് ലൈനപ്പിൽ വരാനിരിക്കുന്ന സീരീസിലുള്ള മറ്റ് ഫോണുകൾ

ക്യാമോൺ 30 സീരീസുമായി ബന്ധപ്പെട്ട് നിലവിൽ ഫീച്ചറുകളൊന്നും തന്നെ ലഭ്യമല്ല. ഇത്തരത്തിൽ നോക്കിയാൽ 6.78 ഇഞ്ച് ആമോലെഡ് ഡിസ്പ്ലെയിൽ 70W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന 5,000mAh ബാറ്ററിയും ഫോണിലുണ്ട്. മീഡിയ ടെക് ഡയമൻഷൻ 7020 ചിപ്പ് സെറ്റും ഇതിലുണ്ടാവും. 8 ജിബി റാമും 256 ജിബി ബിൽറ്റ്-ഇൻ സ്റ്റോറേജും ഫോണിൽ ലഭിക്കും.

iQOO Z9x

TECNO സ്‌മാർട്ട്‌ഫോണുകൾക്ക് പുറമേ, Iku-ൽ നിന്നുള്ള ഒരു പുതിയ മോഡലും ഈ ആഴ്ചയിൽ വിപണിയിൽ പ്രവേശിക്കും. ഈ ഫോൺ മെയ് 16 -നാണ് ലോഞ്ചിങ്ങ്. സ്‌നാപ്ഡ്രാഗൺ 6 ജനറേഷൻ 1 പ്രോസസറും 44 വാട്ട് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 6000എംഎഎച്ച് ബാറ്ററിയും ഈ ഫോണിലുണ്ട്.

Samsung Galaxy F55

മെയ് 17-നാണ് സാംസങ് ഗ്യാലക്സി എഫ്-55 ലോഞ്ച് ചെയ്യുന്നത്. കിടിലൻ ഫീച്ചറുകളുമായാവാം ഫോൺ എത്തുക എന്നാണ് സൂചന. ഇതിൻറെ വില മറ്റ് ഫീച്ചറുകൾ ഇത് സംബന്ധിച്ച് വിവരങ്ങളില്ല. മുകളിൽ സൂചിപ്പിച്ച എല്ലാ സ്മാർട്ട്ഫോണുകളുടെയും വില അധികം താമസിക്കാതെ തന്നെ കമ്പനികൾ പുറത്തു വിടുമെന്നാണ് സൂചന.