AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

WhatsApp New Feature : ഐഫോണിലും പണി വെച്ച് വാട്സ്ആപ്പ്; പ്രൊഫൈൽ പിക്ചറിൻ്റെ സ്ക്രീൻഷോട്ട് എടുക്കുന്നത് ഇനി നടക്കില്ല!

WhatsApp Feature Latest Update : പരീക്ഷണാടിസ്ഥാനത്തിൽ വാട്സ്ആപ്പിൻ്റെ ബീറ്റ വേർഷനിലാണ് ഈ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്

WhatsApp New Feature : ഐഫോണിലും പണി വെച്ച് വാട്സ്ആപ്പ്; പ്രൊഫൈൽ പിക്ചറിൻ്റെ സ്ക്രീൻഷോട്ട് എടുക്കുന്നത് ഇനി നടക്കില്ല!
WhatsApp
jenish-thomas
Jenish Thomas | Published: 13 May 2024 17:55 PM

അടുത്തിടെയാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ്, അക്കൗണ്ടുകളുടെ പ്രൊഫൈൽ പിക്ച്ചർ സ്ക്രീൻഷോട്ട് എടുക്കുന്നതിന് വിലക്കേർപ്പെടുത്തിയത്. പരീക്ഷണാടിസ്ഥനത്തിൽ വാട്സ്ആപ്പിൻ്റെ ബീറ്റ പതിപ്പിലെ ആൻഡ്രോയ്ഡ് ഉപയോക്താക്കളിലാണ് മെസഞ്ചർ ആപ്ലിക്കേഷൻ പ്രൊഫൈൽ പിക്ചറുകളുടെ സ്ക്രീൻഷോട്ട് എടുക്കുന്നതിന് ആദ്യം വിലക്കേർപ്പെടുത്തിയത്. ഇപ്പോൾ ഇത് ഐഒഎസ് ഉപയോക്താക്കളിലും ഏർപ്പെടുത്തിയിരിക്കുകയാണ് വാട്സ്ആപ്പ്.

സ്വകാര്യതയും സുരക്ഷയും പരിഗണിച്ചാണ് വാട്സ്ആപ്പിൻ്റെ ഈ നീക്കം. ഫേസ്ബുക്കിന് സമാനമായിട്ടാണ് ഈ ഫീച്ചർ വാട്സ്ആപ്പിനും മെറ്റ് ഏർപ്പെടുത്തുന്നതെന്ന് WABetaInfo റിപ്പോർട്ട് ചെയ്യുന്നു. സ്ക്രീൻഷോട്ട് എടുക്കാൻ ശ്രമിക്കുന്നവർക്ക് അത് വിലക്കികൊണ്ടുള്ള സന്ദേശം വാട്സ്ആപ്പ് നൽകും. ചിത്രമെടുത്താലും കുറത്ത് സ്ക്രീനായിരിക്കും ഫലമായി ലഭിക്കുക.

ALSO READ : Google Pixel 8a Rate Cut: 40,000 രൂപയിൽ താഴെ പിക്സൽ-8 എ എങ്ങനെ സ്വന്തമാക്കാം ഇതാ വഴി

ഇതിന് പുറമെ ഒറ്റ തവണ മാത്രം കണാൻ സാധിക്കുന്ന ഫയലുകൾ (വ്യൂ വൺസ്) ഇനി ഡെസ്ക്ടോപ്പിലും കാണാൻ സാധിക്കും. നേരത്തെ വാട്സ്ആപ്പിൻ്റെ ഡെസ്ക്ടോപ്പ് പതിപ്പിൽ ഈ സേവനം ലഭ്യമല്ലായിരുന്നു. ആൻഡ്രോയ്ഡ് ഐഒഎസ് ഉപയോക്താക്കളുടെ ഈ ബീറ്റ പതിപ്പിൽ സേവനം ലഭ്യമാകുന്നതാണ്. ഉടൻ തന്നെ എല്ലാ ഉപയോക്താക്കളിൽ ഈ സേവനം വാട്സ്ആപ്പ് എത്തിച്ചേക്കും.

അടുത്തിടെയാണ് വാട്സ്ആപ്പ് തങ്ങളുടെ ഡിസൈനിൽ മാറ്റം വരുത്തിയത്. മെറ്റയുടെ തന്നെ മെസഞ്ചെർ ആപ്ലിക്കേഷനു സമാനമായ ഡിസൈനാണ് പുതുതായി വാട്സ്ആപ്പിന് നൽകിയിരിക്കുന്നത്. ഐഒഎസിനും ആൻഡ്രോയിഡിനും ഒരേ ഡിസൈനാണ് വാട്സ്ആപ്പ് നൽകിയിരിക്കുന്നത്.