Kawasaki Vulcan S : എന്താ ഒരു പവറ്! പുതിയ വൾക്കൻ എസ് ക്രൂയിസറുമായി കവാസാക്കി, വില 8.23 ലക്ഷം
2027 Kawasaki Vulcan S Launch : കവാസാക്കി ഇന്ത്യ തങ്ങളുടെ പുതിയ ഒരു ക്രൂയിസർ മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ചു. കവാസാക്കി 2027 വൾക്കൻ എസ് (Vulcan S) ക്രൂയിസർ ബൈക്ക് മോഡലിനെയാണ് കമ്പനി വിപണിയിൽ എത്തിച്ചിരിക്കുന്നത്. 8.23 ലക്ഷം രൂപയാണ് ഈ കരുത്തുറ്റ ബൈക്കിന്റെ എക്സ് ഷോറൂം വില വരുന്നത്. 2026 മോഡലിനെ അപേക്ഷിച്ച് 10,000 രൂപയുടെ വില വർദ്ധനവാണ് പുതിയ മോഡലിന് ഉണ്ടായിരിക്കുന്നത്.

2027 Kawasaki Vulcan S
കവാസാക്കി ഇന്ത്യ തങ്ങളുടെ പുതിയ ഒരു ക്രൂയിസർ മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ചു. കവാസാക്കി 2027 വൾക്കൻ എസ് (Vulcan S) ക്രൂയിസർ ബൈക്ക് മോഡലിനെയാണ് കമ്പനി വിപണിയിൽ എത്തിച്ചിരിക്കുന്നത്. 8.23 ലക്ഷം രൂപയാണ് ഈ കരുത്തുറ്റ ബൈക്കിന്റെ എക്സ് ഷോറൂം വില വരുന്നത്. 2026 മോഡലിനെ അപേക്ഷിച്ച് 10,000 രൂപയുടെ വില വർദ്ധനവാണ് പുതിയ മോഡലിന് ഉണ്ടായിരിക്കുന്നത്. ടോർക്കിൽ ചെറിയ അപഡേറ്റ്, പുതിയ കളർ ഓപ്ഷൻ, പരിഷ്കരിച്ച ബ്രേക്ക് ഡിസ്ക് തുടങ്ങിയവയാണ് പുതിയ മോഡലിലെ പ്രധാന മാറ്റങ്ങൾ. വാഹനത്തിന്റെ മറ്റ് മെക്കാനിക്കൽ വശങ്ങളും ഫീച്ചറുകളും മാറ്റമില്ലാതെ തുടരുന്നു. 2026 സെപ്റ്റംബർ പകുതിയോടെ വാഹനത്തിന്റെ ഡെലിവറി ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
2027 കവാസാക്കി വൾക്കൻ എസിൽ നിലവിലെ മോഡലിൽ ഉണ്ടായിരുന്ന അതേ 649 സിസി, ലിക്വിഡ്-കൂൾഡ്, പാരലൽ-ട്വിൻ എൻജിൻ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. 2026 മോഡലിൽ വാഹനത്തിൻെറ ടോർക്ക് അല്പം കുറഞ്ഞ് 61 ന‍്യൂട്ടൺ മീറ്ററായി മാറിയിരുന്നു. എന്നാൽ 2027-ലെ അപ്‌ഡേറ്റിലൂടെ, 2024-ലെ മോഡലിലുണ്ടായിരുന്ന 62.4 Nm എന്ന ടോർക്ക് കവാസാക്കി തിരികെ കൊണ്ടുവന്നിരിക്കുകയാണ് ഇപ്പോൾ. ടോർക്ക് ഉയരുന്നത് വാഹനത്തിന്റെ പെർഫോമൻസിനെയും റൈഡിംഗ് കംഫർട്ടിനെയും അനുകൂലമായി ബാധിക്കും. ബൈക്കിന്റെ പരമാവധി കരുത്ത് ഏകദേശം 59 hp ആയി തുടരും. ആറ്-സ്പീഡ് ഗിയർബോക്സുമായാണ് വൾക്കൻ എസ് എത്തിയിരിക്കുന്നത്.
Also Read : ബോംബ് പൊട്ടിയാലും കുലുങ്ങില്ല! ഇത് ഓറസ് സെനറ്റ്, റഷ്യൻ പ്രസിഡന്റിന്റെ ജീവന്റെ ജീവനായ കാർ
മുൻവശത്തെ ഡിസ്ക് റോട്ടറിന്റെ വലുപ്പം 2026 മോഡലിലെ 300 mm-ൽ നിന്ന് 272 mm ആയി കുറച്ചിട്ടുണ്ട് പുതിയ മോഡലിൽ. പിൻവശത്തെ ഡിസ്കിന്റെ വലുപ്പവും 250 mm-ൽ നിന്ന് 216 mm-ലേക്ക് ആക്കി കുറച്ചു. റൈഡിംഗ് മോഡുകൾ, ട്രാക്ഷൻ കൺട്രോൾ തുടങ്ങിയ അപ്ഡേറ്റുകൾ വാഹനത്തിൽ വന്നിട്ടില്ല. ഡ്യുവൽ-ചാനൽ എബിഎസ് (ABS) ഉണ്ട്. സസ്പെൻഷൻ സംവിധാനത്തിലും മാറ്റമില്ല. മുൻവശത്ത് 130 mm ട്രാവൽ വരുന്ന 41 mm ടെലിസ്കോപിക് ഫോർക്കും, പിൻവശത്ത് 80 mm ട്രാവലും അഡ്ജസ്റ്റ് ചെയ്യാവുന്ന പ്രീലോഡഡ് മോണോഷോക്കുമാണ് നൽകിയിരിക്കുന്നത്.
ഇതുവഴി വൾക്കൻ S-ന്റെ സീറ്റിന്റെ ഉയരം 705 mm-ൽ നിർത്താൻ കഴിഞ്ഞിട്ടുണ്ട്. ഇത് ഉയരം കുറഞ്ഞ റൈഡർമാർക്ക് എളുപ്പത്തിൽ വാഹനം കൈകാര്യം ചെയ്യാനുള്ള അവസരം ഒരുക്കുന്നു. ഗ്രൗണ്ട് ക്ലിയറൻസ് 130 mm ആയി തുടരുകയാണ്. 235 കിലോ ഗ്രാമാണ് വാഹനത്തിന്റെ ഭാരം. നേരത്തെ ഉണ്ടായിരുന്ന മെറ്റാലിക് ഫ്ലാറ്റ് സ്പാർക്ക് ബ്ലാക്ക് കളിറിന് പകരമായി, ഇളം നീല-പച്ച ഹൈലൈറ്റുകളോട് കൂടിയ പുതിയ മെറ്റാലിക് കാർബൺ ഗ്രേ കോംബിനേഷനിലുള്ള നിറമാണ് വാഹനത്തിന് നൽകിയിരിക്കുന്നത്.
English Summary
Kawasaki India has launched a new cruiser model in the country the Kawasaki Vulcan S. This powerful cruiser bike is priced at 8.23 lakh (ex-showroom). The new model comes with a price hike of RS 10,000 compared to the 2026 model.