KEAM 2026: ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതി അറിയിക്കാന്‍ അവസരം
Kerala Pharmacy Course Provisional List : മൂന്നാം ഘട്ട അലോട്ട്‌മെന്റിനു ശേഷം സ്‌ട്രേ വേക്കന്‍സി അലോട്ട്‌മെന്റിനായി ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. നിശ്ചിത സമയപരിധിയില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ ഓപ്ഷനുകള്‍ പരിഗണിച്ചാണ് താത്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ് തയ്യാറാക്കിയത്.
2026-ലെ ഫാര്‍മസി കോഴ്‌സിലേക്കുള്ള താത്കാലിക സ്‌ട്രേ വേക്കന്‍സി അലോട്ട്‌മെന്റ് പുറത്തുവിട്ടു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ cee.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ അലോട്ട്‌മെന്റ് പരിശോധിക്കാം. ‘കീം 2026 കാന്‍ഡിഡേറ്റ് പോര്‍ട്ടലി’ലെ ‘പ്രൊവിഷണല്‍ അലോട്ട്‌മെന്റ് ലിസ്റ്റ്’ എന്ന മെനു ക്ലിക്ക് ചെയ്താല്‍ താത്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ് കാണാനാകും. മൂന്നാം ഘട്ട അലോട്ട്‌മെന്റിനു ശേഷം സ്‌ട്രേ വേക്കന്‍സി അലോട്ട്‌മെന്റിനായി ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. നിശ്ചിത സമയപരിധിയില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ ഓപ്ഷനുകള്‍ പരിഗണിച്ചാണ് താത്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ് തയ്യാറാക്കിയത്.
ഫാര്‍മസി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് സ്‌ട്രേ വേക്കന്‍സി ഫില്ലിങ് അലോട്ട്‌മെന്റിനായി സെപ്തംബര്‍ 14-ന് രാവിലെ 10 വരെ ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാവകാശം അനുവദിച്ചിരുന്നു. ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള താത്കാലിക സ്‌ട്രേ വേക്കന്‍സി അലോട്ട്‌മെന്റ് ലിസ്റ്റുമായി ബന്ധപ്പെട്ട് പരാതികളുണ്ടെങ്കില്‍ ceekinfo.cee@kerala.gov.in എന്ന ഇ-മെയില്‍ വഴി അറിയിക്കാം.
‘ഫാര്‍മസി പ്രൊവിഷണല്‍ അലോട്ട്‌മെന്റ്’ എന്ന വിഷയം പരാമര്‍ശിച്ച് നാളെ (സെപ്തംബര്‍ 16) രാവിലെ 11 മണിക്കുള്ളില്‍ പരാതി അറിയിക്കണം. അന്തിമ അലോട്ട്‌മെന്റിനെക്കുറിച്ചുള്ള വിശദമായ വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും.
Also Read: Kerala PSC: എട്ട് തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിക്കാനൊരുങ്ങി പിഎസ്‌സി
അന്തിമ അലോട്ട്‌മെന്റ് എന്ന്?
നേരത്തെ പുറത്തുവിട്ട ഷെഡ്യൂള്‍ പ്രകാരം അന്തിമ അലോട്ട്‌മെന്റ് നാളെ (സെപ്തംബര്‍ 16) പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നു. അലോട്ട്‌മെന്റ് മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടുള്ള ഫീസ്/ബാക്കി തുക (ബാധകമെങ്കില്‍) ഒടുക്കി അലോട്ട്‌മെന്റ് ലഭിക്കുന്ന കോളേജുകളില്‍ സെപ്തംബര്‍ 17 മുതല്‍ സെപ്തംബര്‍ 19-ന് വൈകിട്ട് മൂന്ന് വരെയുള്ള സമയപരിധിക്കുള്ളില്‍ പ്രവേശനം നേടണമെന്നാണ് ഷെഡ്യൂളില്‍ വ്യക്തമാക്കിയിരുന്നത്.
സ്‌ട്രേ വേക്കന്‍സി ഫില്ലിങ് അലോട്ട്‌മെന്റ് ലഭിക്കുന്നവരുടെ രജിസ്‌ട്രേഷന്‍ തുക ഫീസിനത്തില്‍ വകയിരുത്തും. സ്‌ട്രേ വേക്കന്‍സി ഫില്ലിങ് അലോട്ട്‌മെന്റിലൂടെ അലോട്ട്‌മെന്റ് ലഭിക്കാത്തവരുടെ രജിസ്‌ട്രേഷന്‍ ഫീസ് പ്രവേശന നടപടികള്‍ അവസാനിച്ചതിനുശേഷം തിരികെ നല്‍കും.
സ്‌ട്രേ വേക്കന്‍സി ഫില്ലിങ് അലോട്ട്‌മെന്റിലൂടെ അലോട്ട്‌മെന്റ് ലഭിച്ച ശേഷം നിശ്ചിത സമയപരിധിക്കുള്ളില്‍ അഡ്മിഷന്‍ നേടാത്തവരുടെ രജിസ്‌ട്രേഷന്‍ ഫീസ് പെനാല്‍റ്റിയായി കണക്കാക്കും. അത് തിരികെ നല്‍കില്ല. മുന്‍ അലോട്ട്‌മെന്റുകളില്‍ അപേക്ഷ നല്‍കിയ ഓപ്ഷനുകള്‍ ഓണ്‍ലൈന്‍ സ്‌ട്രേ വേക്കന്‍സി അലോട്ട്‌മെന്റിന് പരിഗണിക്കില്ല. അലോട്ട്‌മെന്റ് ലഭിച്ചവര്‍, മെമ്മോയില്‍ കാണിച്ചിരിക്കുന്ന ഫീസ് അവര്‍ അലോട്ട്‌മെന്റ് ലഭിച്ച കോളേജില്‍ അടച്ചതിന് ശേഷം അഡ്മിഷന്‍ നേടണം.
English Summary
The provisional stray vacancy allotment list for Pharmacy (2026–27) is now available on www.cee.kerala.gov.in. Candidates can check their status under the ‘Provisional Allotment List’ menu inside the KEAM 2026 Candidate Portal. This list includes only those who completed their option registration within the given deadline. Complaints regarding the list must be emailed to ceekinfo.cee@kerala.gov.in before 11:00 AM on September 16, 2026.