AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vivo V60: വിവോ വി60 അടുത്ത ആഴ്ച അവതരിപ്പിക്കും; തകർപ്പൻ ക്യാമറയെന്ന് അവകാശവാദം

Vivo V60 Smartphone To Launch Soon: വിവോയുടെ വി60 5ജി ഫോൺ ഓഗസ്റ്റ് 12ന് അവതരിപ്പിക്കും. തകർപ്പൻ ക്യാമറയും നൂതന എഐ ഫീച്ചറുകളും ഫോണിലുണ്ടാവുമെന്നാണ് കമ്പനിയുടെ അവകാശവാദം.

Vivo V60: വിവോ വി60 അടുത്ത ആഴ്ച അവതരിപ്പിക്കും; തകർപ്പൻ ക്യാമറയെന്ന് അവകാശവാദം
വിവോ വി60Image Credit source: Social Media
abdul-basith
Abdul Basith | Published: 04 Aug 2025 09:29 AM

വിവോയുടെ വി60 5ജി ഫോൺ അടുത്ത ആഴ്ച അവതരിപ്പിക്കും. ഓഗസ്റ്റ് 12നാണ് ഫോൺ അവതരിപ്പിക്കുക. ഗൂഗിൾ ജെമിനിയുടെ എഐ ഫീച്ചർ ഉൾപ്പെടെ മികച്ച ഫീച്ചറുകളും തകർപ്പൻ ക്യാമറയും ഫോണിൽ ഉണ്ടെന്നാണ് അവകാശവാദം. ഈ വർഷം ഫെബ്രുവരിയിൽ പുറത്തിറങ്ങിയ വിവോ വി50യുടെ പിന്മുറക്കാരനായാണ് വിവോ വി60 മൊബൈൽ ഫോൺ.

ഓഗസ്റ്റ് 12ന് ഉച്ചയ്ക്ക് 12 മണിക്കാണ് വിവോ വി60 അവതരിപ്പിക്കുക എന്ന് കമ്പനി തന്നെ വാർത്താകുറിപ്പിൽ അറിയിച്ചു. ഓസ്പീഷ്യസ് ഗോൾഡ്, മിസ്റ്റ് ഗ്രേ, മൂൺലിറ്റ് ബ്ലൂ എന്നീ നിറങ്ങളിൽ ഫോൺ ലഭിക്കും. സ്നാപ്ഡ്രാഗൺ 7 ജെൻ 4 എസ്ഒസി ആണ് ചിപ്സെറ്റ് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 6500 എംഎഎച്ച് ബാറ്ററിയും ട്രിപ്പിൾ റിയർ ക്യാമറയുമാണ് ഫോണിലുള്ളത്. 50 മെഗാപിക്സലിൻ്റെ ടെലിഫോട്ടോ ക്യാമറയാണ് പ്രധാന ലെൻസ്. 10x സൂം സപ്പോർട്ടും ഈ ക്യാമറയിലുണ്ട്. ഇതോടൊപ്പം 8 മെഗാപിക്സൽ അൾട്രവൈഡ് ക്യാമറയും 50 മെഗാപിക്സൽ സെൻസറും ഫോണിലുണ്ടാവും.

Also Read: Flipkart Freedom Sale 2025: ഫ്രീഡം സെയിലിൽ ഉറപ്പായും വാങ്ങേണ്ടുന്ന ഫോൺ എന്താണ്?

ആൻഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച്ഒഎസ് ആണ് സ്കിൻ. ജെമിനി ലൈവ് അടക്കം ജെമിനി എഐ ഫീച്ചറുകൾ ഫോണിലുണ്ട്. എഐ ക്യാപ്ഷൻസ്, എഐ സ്മാർട്ട് കോൾ അസിസ്റ്റൻ്റ് തുടങ്ങിയ എഐ ടൂളുകളും ഫോണിലുണ്ടാവും. 6.67 ഇഞ്ച് അമോഎൽഇഡി ഡിസ്പ്ലേ ആവും ഫോണിലുള്ളത് എന്നാണ് റിപ്പോർട്ടുകൾ.