ബ്രോ… വിവോ X500 സീരീസ് വന്നു ബ്രോ! 200MP ക്യാമറ സഹിതം വിവോ X500 പ്രോ മാക്സ് ലോഞ്ച് ചെയ്തു

Vivo X500 Pro Max launched: വിവോ X500 പ്രോ മാക്സ് ചൈനയിൽ ലോഞ്ച് ചെയ്തു. വിവോ X500 സീരീസിന്റെ ഭാഗമായി വിവോ X500, വിവോ X500 പ്രോ എന്നീ രണ്ട് മോഡലുകൾക്ക് ഒപ്പമാണ് X500 പ്രോ മാക്സ് മോഡലും വിവോ അ‌വതരിപ്പിച്ചിരിക്കുന്നത്. വിവോ X300 സീരീസിന്റെ പിൻഗാമിയായാണ് ഇവ എത്തിയിരിക്കുന്നത്. അ‌ധികം ​വൈകാതെ ഇന്ത്യയിലും ഇവ ലോഞ്ച് ചെയ്യും.

ബ്രോ... വിവോ X500 സീരീസ് വന്നു ബ്രോ! 200MP ക്യാമറ സഹിതം വിവോ X500 പ്രോ മാക്സ് ലോഞ്ച് ചെയ്തു

Vivo X500 Pro Max Launched

Updated On: 

22 Sep 2026 | 12:29 AM

സ്മാർട്ട്ഫോൺ ആരാധകർ, പ്രത്യേകിച്ച് മൊ​ബൈൽ ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന, വിവോ X500 പ്രോ മാക്സ് ​(Vivo X500 Pro Max) ചൈനയിൽ ലോഞ്ച് ചെയ്തു. വിവോ X500 സീരീസിന്റെ ഭാഗമായി വിവോ X500, വിവോ X500 പ്രോ എന്നീ രണ്ട് മോഡലുകൾക്ക് ഒപ്പമാണ് X500 പ്രോ മാക്സ് മോഡലും വിവോ അ‌വതരിപ്പിച്ചിരിക്കുന്നത്. വിവോ X300 സീരീസിന്റെ പിൻഗാമിയായാണ് ഇവ എത്തിയിരിക്കുന്നത്. ഇപ്പോൾ ​ചൈനയിലാണ് ലോഞ്ച് ചെയ്തിരിക്കുന്നത് എങ്കിലും അ‌ധികം ​വൈകാതെ ഇന്ത്യയിലും ഇത് ലോഞ്ച് ചെയ്യും. ഇന്ത്യയിലെ നിരവധി സ്മാർട്ട്ഫോൺ പ്രേമികൾ വാങ്ങാൻ കാത്തിരിക്കുന്ന ഒരു മോഡലാണ് വിവോ X500 പ്രോ മാക്സ്.

മീഡിയടെക് ​ഡൈമെൻസിറ്റി 9600 പ്രോ പ്രോസസർ, നവീകരിച്ച Zeiss ഒപ്റ്റിക്സ്, അത്യാധുനിക ഡിസ്‌പ്ലേ ഹാർഡ്‌വെയർ, മികച്ച ബാറ്ററി ശേഷി എന്നിവ സഹിതം മുൻ മോഡലുകളെക്കാൾ അ‌ടിമുടി പരിഷ്കരണങ്ങളോടെ ആണ് പുതിയ X500 സീരീസ് എത്തിയിരിക്കുന്നത്. അ‌തിൽത്തന്നെ X500 പ്രോ മാക്സ് മോഡൽ ടോപ് ഫീച്ചറുകളാൽ സമ്പന്നമായാണ് എത്തിയിരിക്കുന്നത്.

Also Raed: അ‌ടിമുടി ഹാരിപോട്ടർ മയം! റിയൽമി 16 പ്രോ ഹാരി പോട്ടർ ലിമിറ്റഡ് എഡിഷൻ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

BOE-യുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത Q11 ലുമിനസെന്റ് മെറ്റീരിയൽ ഉപയോഗിച്ചുള്ള ഡിസ്പ്ലേ പാനലുകളാണ് വിവോ X500 പ്രോ മാക്സിൽ നൽകിയിരിക്കുന്നത്. 6.85 ഇഞ്ച് വലിപ്പമുള്ള 2K Zeiss Master Color സ്‌ക്രീൻ ഈ ഫോണിലുണ്ട്. വിവോയുടെ പ്രത്യേക ഹൈ-സെൻസിറ്റിവിറ്റി ഓട്ടോമാറ്റിക് ബ്രൈറ്റ്‌നസ് അഡ്ജസ്റ്റ്‌മെന്റ് അൽഗോരിതവും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

മീഡിയടെക് ​ഡൈമെൻസിറ്റി 9600 പ്രോ ഫ്ലാഗ്ഷിപ്പ് പ്ലാറ്റ്‌ഫോം സഹിതം എത്തുന്ന ലോകത്തിലെ ആദ്യത്തെ സ്മാർട്ട്‌ഫോൺ സീരീസാണ് X500 പ്രോ സീരീസ്. അത്യാധുനിക കമ്പ്യൂട്ടേഷണൽ ഫോട്ടോഗ്രാഫി, മൾട്ടി-ഫ്രെയിം പ്രോസസ്സിംഗ്, മികച്ച പ്രകടനം എന്നിവ കൈകാര്യം ചെയ്യുന്നതിനായി വിവോയുടെ സ്വന്തം ഇമേജിംഗ്, ട്രാക്കിംഗ് എൻജിനുകളും ഈ ചിപ്‌സെറ്റിനോടൊപ്പം നൽകിയിരിക്കുന്നു.

VCS 4.0 സ്പെക്ട്രൽ ടെക്നോളജി, സീസ് T കോട്ടിംഗ്, ഡീപ്-അബ്സോർപ്ഷൻ ബ്ലൂ ഗ്ലാസ് എന്നിവയുള്ള Zeiss അൾട്രാ-ഡൈനാമിക് പ്രൈമറി ക്യാമറ സംവിധാനം ഇതിലുണ്ട്. 17EV വരെയുള്ള ഡൈനാമിക് റേഞ്ച് നൽകുന്ന BlueTouch 900 സെൻസറും ഇതിലെ പ്രധാന ക്യാമറയിൽ അവതരിപ്പിക്കുന്നു. 1/1.4 ഇഞ്ച് Blueprint × Samsung HP0 സെൻസർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന Zeiss 200MP APO സൂപ്പർ-ടെലിഫോട്ടോ ക്യാമറയാണ് പ്രോ മാക്സിന്റെ ​ഹൈ​ലൈറ്റ്.

പ്രധാന ഫീച്ചറുകൾ

6.85-ഇഞ്ച് (3168 x 1440 പിക്സൽസ്) AMOLED ഡിസ്‌പ്ലേ, HDR10+, Dolby Vision, 1-144Hz റിഫ്രഷ് റേറ്റ്, 8T LTPO സാങ്കേതികവിദ്യ, 4500 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവ ഇതിലുണ്ട്. ഒക്ട-കോർ ​ഡൈമൻസിറ്റി 9600 പ്രോ 2nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. മാലി G2-അ‌ൾട്ര-NX ജിപിയു, 12GB / 16GB LPDDR5X അ‌ൾട്ര റാം, 256GB / 512GB / 1TB (UFS 4.1) സ്റ്റോറേജ് എന്നിവയുമുണ്ട്.

50MP ക്യാമറ (1/1.28″ Blueprint 900, f/1.57 അപ്പേർച്ചർ, OIS), 50MP അൾട്രാ-വൈഡ്-ആംഗിൾ ക്യാമറ (f/2.0 അപ്പേർച്ചർ), 200MP സാംസങ് HP0 APO പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ (1/4″, f/2.67 അപ്പേർച്ചർ, OIS, 3.5x ഒപ്റ്റിക്കൽ സൂം), Zeiss T* കോട്ടിംഗ്, ZEISS ഒപ്റ്റിക്സ്, VS1 & V3+ ഇമേജിംഗ് ചിപ്പുകൾ എന്നിവ അ‌ടങ്ങുന്നതാണ് റിയർ കാമറ സജ്ജീകരണം. സെൽഫിക്കും മറ്റുമായി 50MP ഫ്രണ്ട് ക്യാമറയും (f/2.0 അപ്പേർച്ചർ) ഉണ്ട്.

ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB Type-C ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, Hi-Fi ഓഡിയോ, IP68 + IP69 റേറ്റിങ്, ആൻഡ്രോയിഡ് 17 അ‌ടിസ്ഥാനമാക്കിയുള്ള Origin OS 7, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, Dual 4G VoLTE, 8000mAh ബാറ്ററി, 90W അൾട്രാ-ഫാസ്റ്റ് ഫ്ലാഷ് ചാർജിംഗ്, 40W വയർലെസ് ചാർജിംഗ്, റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

വില

വിവോ X500 പ്രോ മാക്സ് 12GB+256GB: 6,999 യുവാൻ (ഏകദേശം 1,00,125 രൂപ), 12GB+512GB: 7,999 യുവാൻ (ഏകദേശം 1,14,430 രൂപ), 16GB+512GB: 8,499 യുവാൻ (ഏകദേശം 1,21,580 രൂപ), 12GB+1TB: 8,999 യുവാൻ (ഏകദേശം 1,28,735 രൂപ), ക്രിയേറ്റേഴ്സ് പാക്കേജ് (16GB+1TB, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ): 12,999 യുവാൻ (ഏകദേശം 1,85,975 രൂപ) എന്നീ വിലകളിലാണ് എത്തിയിരിക്കുന്നത്.

English Summary

The Vivo X500 Pro Max has been launched in China. Vivo introduced the X500 Pro Max alongside two other models-the Vivo X500 and Vivo X500 Pro as part of the X500 series. These devices succeed the Vivo X300 series. They are expected to launch in India soon. The base variant of the Vivo X500 Pro Max (12GB+256GB) is priced at 6,999 Yuan (approximately Rs.1,00,125).

Loading...
Unable to load recommendations.
Follow Us
ഒരു ദിവസം 5000 മുതൽ 1 ലക്ഷം വരെ, ബിഗ് ബോസ് താരങ്ങളുടെ പ്രതിഫലം
6510mAh ബാറ്ററി, നാല് 50MP ക്യാമറകൾ, 6.36 ഇഞ്ച് ഡിസ്പ്ലേ!
ഈ സ്നാക്സ് വെറുതെ കൊറിച്ചാൽ മതി; പ്രോട്ടീൻ ഗോൾ കംപ്ലീറ്റ് ചെയ്യാം!
പ്രമേഹമുള്ളവർക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ