Fridge Buying Tips: നിങ്ങളുടെ വീട്ടിലെ ഫ്രിഡ്ജിന് കൂളിംഗ് ലഭിക്കുന്നില്ലേ? ഇതാവാം കാരണം
പല കാരണങ്ങൾ കൊണ്ടും ഫ്രിട്ജിന് പ്രശ്നങ്ങൾ ഉണ്ടാവാം, തണുപ്പിലുണ്ടാകുന്ന പ്രശ്നങ്ങളാണ് സാധാരണയായി കണ്ടു വരുന്ന പ്രശ്നം
ഇത് കൊടും വേനൽക്കാലമാണ്. വീട്ടിൽ മറ്റൊരു ഉപകരണങ്ങളും പ്രവർത്തിച്ചില്ലെങ്കിലും ഫ്രിഡ്ജും ഫാനും കുറഞ്ഞത് 14 മണിക്കൂറെങ്കിലും പ്രവർത്തിക്കാതിരിക്കുന്ന വീടുകൾ ഒരിക്കലും ഉണ്ടാവില്ല. തണുത്ത വെള്ളത്തിനും, പച്ചക്കറികൾ പഴങ്ങൾ എന്നിവ കേടാകാതിരിക്കാനും തുടങ്ങി എല്ലാത്തിനും ശരണം ഫ്രിട്ജ് തന്നെ.
ഇത്തരത്തിൽ എല്ലാത്തിനും നാം ആശ്രയിക്കുന്ന ഫ്രിഡ്ജ് പണി തന്നാലോ എന്താവും അവസ്ഥ. പണി എന്ന് ഉദ്ദേശിച്ചത്. സ്ഥിരമായി ഫ്രിഡ്ജുകൾക്കുണ്ടാവുന്ന കൂളിംഗിലെ തടസ്സമാണ്. കൃത്യമായ താപനില ക്രമീകരണം ചില ഫ്രിഡ്ജുകൾക്ക് നഷ്ടമാവാറുണ്ട്. ഇതിന് കാരണമെന്താണെന്ന് പരിശോധിക്കാം.
കാരണങ്ങൾ ഇതാ…
ഫ്രിഡ്ജിൻറെ കണ്ടൻസർ കോയിലുകളിലെ പൊടിയും അഴുക്കും റഫ്രിജറേറ്ററിൻറെ കൂളിംഗിനെ തടസ്സപ്പെടുത്തിയേക്കാം. ഫ്രിഡ്ജിൻറെ തെർമോസ്റ്റാറ്റ് കേടായാലും ഇത്തരത്തിൽ കൂളിംഗ് പ്രശ്നമുണ്ടായേക്കാം. ഫ്രിഡ്ജിൻറെ കംപ്രസറിലുണ്ടാകുന്ന പ്രശ്നം കൂളിംഗ് പ്രക്രിയയിലും വലിയ സ്വാധീനം ചെലുത്താം. കൂളിംഗിന് സഹായിക്കുന്ന റഫ്രിജറൻ്റ് (ഗ്യാസ്) ലീക്കായാലും ഇത്തരത്തിൽ കൂളിംഗ് തടസ്സപ്പെടാം.
ഇതിന് പുറമെ കൃത്യമായ ഇടവേളകളിൽ താപനില ക്രമീകരിക്കാതിരുന്നാലും കൂളിംഗിൽ പ്രശ്നം നേരിടാം. കാലാവസ്ഥയ്ക്ക് അനുസരിച്ച് മാത്രം ഫ്രീസറിൻറെ താപനില ക്രമീകരിക്കണം. വേനൽക്കാലത്തും, തണുപ്പുകാലത്തും പ്രത്യേകം താപനില ക്രമീകരിക്കാനുള്ള സംവിധാനങ്ങൾ എല്ലാ ഫ്രിഡ്ജുകളിലും നൽകിയിട്ടുണ്ട്.
നല്ല ഫ്രിട്ജ് വാങ്ങാം
5 സ്റ്റാർ, 4 സ്റ്റാർ ഫ്രിഡ്ജുകൾ വാങ്ങുന്നതാണ് എപ്പോഴും നല്ലത്. വൈദ്യുതി ലാഭിക്കാനും പരിസ്ഥിതിക്കും നല്ലതാണ്. ഇവ വളരെ കുറച്ച് ഹരിതഗൃഹ വാതകങ്ങളാണ് പുറപ്പെടുവിക്കുന്നത്. പുതിയ ഫ്രിട്ജ് വാങ്ങുമ്പോൾ ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വളരെ നല്ലതാണ്.
.