YouTube Shorts: അടിമുടി മാറ്റം… യൂട്യൂബിൽ ഇനിമുതൽ മൂന്ന് മിനിറ്റുള്ള വീഡിയോകളും ഷോർട്സ്

YouTube Latest Updation: 2024 ഒക്ടോബർ 15 മുതലാണ് ഈ രീതി യൂട്യൂബിൽ നിലവിൽവരുക. തുടക്കത്തിൽ 60 സെക്കൻഡ് വീഡിയോകൾ മാത്രമാണ് യൂട്യൂബ് ഷോർട്സ് വിഭാ​ഗത്തിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഈ മാറ്റം മുമ്പ് അപ്‌ലോഡ് ചെയ്‌ത വീഡിയോകളെ ബാധിക്കില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

YouTube Shorts: അടിമുടി മാറ്റം... യൂട്യൂബിൽ ഇനിമുതൽ മൂന്ന് മിനിറ്റുള്ള വീഡിയോകളും ഷോർട്സ്

പുതിയ മാറ്റവുമായി യൂട്യൂബ്. (​Image Credits: Gettyimages)

Published: 

04 Oct 2024 | 03:45 PM

നിരവധി ആളുകളുകളുടെ വരുമാനമാർ​ഗവും ജീവതവുമെല്ലാമാണ് യൂട്യൂബ്. യൂട്യൂബിൽ വീഡിയോകളിലൂടെ വരുമാനമാർ​ഗം കണ്ടെത്തുന്ന നിരവധി ആളുകൾ നമ്മുടെ മുന്നിലുണ്ട്. അതിനാൽ തന്നെ ഇടയ്ക്കിടയ്ക്ക് അതിൽ മാറ്റങ്ങളും വരാറുണ്ട്. ഇപ്പോഴിതാ മറ്റൊരു പുതിയ മാറ്റവുമായാണ് യൂട്യൂബ് (YouTube Latest Updation) എത്തിയിരിക്കുന്നത്. ഇനി മുതൽ മൂന്ന് മിനിറ്റുള്ള വീഡിയോയും യൂട്യൂബിൽ ഷോർട്സ് എന്ന വിഭാ​ഗത്തിൽ ഉൾപ്പെടുത്താനാണ് കമ്പനിയുടെ നീക്കം. 2024 ഒക്ടോബർ 15 മുതലാണ് ഈ രീതി യൂട്യൂബിൽ നിലവിൽവരുക. തുടക്കത്തിൽ 60 സെക്കൻഡ് വീഡിയോകൾ മാത്രമാണ് യൂട്യൂബ് ഷോർട്സ് വിഭാ​ഗത്തിൽ ഉൾപ്പെടുത്തിയിരുന്നത്.

പുതിയ മാറ്റം ഉപയോ​ക്താക്കൾക്ക് കൂടുതൽ ഫലപ്രതമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം 60 സെക്കൻഡ് ദൈർഘ്യത്തിൽ നിന്നും മൂന്ന് മിനിറ്റുള്ള വീഡിയോയിലൂടെ സ്രഷ്‌ടാക്കൾക്ക് കൂടുതൽ ആശയങ്ങൾ പ്രേക്ഷരുമായി പങ്കുവയ്ക്കാൻ സാധിക്കും. ടിക് ടോക്ക്, ഇൻസ്റ്റാ​ഗ്രാം റീൽസ് എന്നിവ പോലുള്ളവയുമായ മത്സരിക്കുന്നതായിരുന്നു മുമ്പുള്ള യൂട്യൂബ് ഷോർട്സുകൾ. ഇപ്പോൾ അതിൽ നിന്ന് വ്യത്യസ്തമായി സ്രഷ്‌ടാക്കൾക്ക് അവരുടെ ഉള്ളടക്കം വികസിപ്പിക്കുന്നതിനുള്ള കൂടുതൽ സൗകര്യമൊരുക്കിയിരിക്കുകയാണ് യൂട്യൂബ്.

ALSO READ: ദേ പൈലറ്റില്ലാതെ വിമാനം…. എഐ യാത്രാവിമാനം പറത്താൻ പദ്ധതി; അതിശയിപ്പിക്കും ഫീച്ചറുകൾ

എന്നാൽ ഈ മാറ്റം മുമ്പ് അപ്‌ലോഡ് ചെയ്‌ത വീഡിയോകളെ ബാധിക്കില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതെല്ലാം കൂടാതെ ഉള്ളടക്കം സൃഷ്ടിക്കുന്നത് കൂടുതൽ രസകരവും ആകർഷകവുമാക്കുന്നതിന് നിരവധി പുതിയ ഫീച്ചറുകളും യൂട്യൂബ് അവതരിപ്പിക്കുന്നുണ്ട്. ഇതിൽ ആദ്യത്തേത് വീഡിയോ നിർമ്മിക്കുന്നതിനായി ടെംപ്ലേറ്റുകൾ യൂട്യൂബ് വാ​ഗ്ദാനം ചെയ്യുന്ന എന്നതാണ്.

​ഇത് സ്രഷ്‌ടാക്കൾക്ക് അവരുടെ വീഡിയോ ട്രെൻഡുകളിൽ ഉൾപ്പെടുത്തുന്നതിനും ജനപ്രിയ ഉള്ളടക്കത്തിലേക്ക് എത്തിക്കുന്നതിനുമുള്ള വഴി തുറക്കുന്നു. ഗൂ​ഗിൾ ഡീപ് മൈൻഡിൻ്റെ വീഡിയോ മോഡലായ വിയോ, ഈ വർഷാവസാനം ഷോർട്സിലേക്ക് സംയോജിപ്പികും എന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്.

Loading...
Unable to load recommendations.
Follow Us
മുഖക്കുരു മാറാൻ ഈ ഇല അരച്ച് തേച്ചാൽ മതി
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്