AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vani After Arattai: അരട്ടെയ്ക്കു പിന്നാലെ വാണി എത്തുന്നു… ഇത്തവണ ​ഗുണം തൊഴിൽ രം​ഗത്തിന്, ഉപയോ​ഗം ഇങ്ങനെ

After Arattai Zoho Corporation launches Vani: വാക്കുകളെ അപേക്ഷിച്ച് ഡയഗ്രം, വീഡിയോ പോലുള്ള ദൃശ്യ സംവിധാനങ്ങളാണ് ആശയവിനിമയത്തിന് കൂടുതൽ ഉപകാരപ്രദമാകുന്നതെന്ന് ജെനറേഷൻ എക്‌സ്, മില്ലേനിയൽ തലമുറകളിൽ വരുന്ന 60 ശതമാനത്തിലേറെ പേർ അഭിപ്രായപ്പെടുന്നുണ്ടെന്ന് സോഹോ ചൂണ്ടിക്കാട്ടുന്നു.

Vani After Arattai: അരട്ടെയ്ക്കു പിന്നാലെ വാണി എത്തുന്നു… ഇത്തവണ ​ഗുണം തൊഴിൽ രം​ഗത്തിന്, ഉപയോ​ഗം ഇങ്ങനെ
Vani By ZohoImage Credit source: www.zoho.com
aswathy-balachandran
Aswathy Balachandran | Updated On: 06 Oct 2025 15:29 PM

മുംബൈ: ജനപ്രിയ സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ അരട്ടെക്ക് പിന്നാലെ, സോഹോ കോർപറേഷൻ (Zoho Corporation) തൊഴിൽ മേഖലയുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന മറ്റൊരു നൂതന പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു – വാണി (Vani). ഒക്ടോബർ 1 മുതൽ ലഭ്യമായിത്തുടങ്ങിയ വാണി, സോഹോ കോർപറേഷന്റെ പുതിയ ബ്രാൻഡായാണ് പ്രവർത്തിക്കുക.

 

എന്താണ് വാണി?

 

തൊഴിൽ ഉത്പാദനക്ഷമത വർധിപ്പിക്കാനായി സോഹോ അവതരിപ്പിച്ച ഏറ്റവും പുതിയ ടൂളാണ് വാണി. ചാറ്റിങ്ങിലോ ഡോക്യുമെന്റ് ഷെയറിങ്ങിലോ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരമ്പരാഗത സഹകരണ സോഫ്റ്റ്‌വെയറുകളിൽ നിന്ന് വ്യത്യസ്തമായി, വാണി വീഡിയോ സംവിധാനത്തിൽ ഊന്നിയാണ് പ്രവർത്തിക്കുന്നത്.

ആശയങ്ങൾ പങ്കുവെക്കാനും ചർച്ചകൾ നടത്താനും പദ്ധതി രൂപകൽപ്പന ചെയ്യാനും അവ നടപ്പാക്കാനും ടീമുകളെ ഒരേസമയം സഹായിക്കുന്ന ഒരു സമഗ്ര ഡിജിറ്റൽ ക്യാൻവാസാണ് വാണി. ആളുകളെ ബന്ധിപ്പിക്കൽ, ജോലി എളുപ്പമാക്കൽ, ബ്രെയിൻസ്റ്റോമിങ്ങ് തുടങ്ങിയവയെ സംബന്ധിക്കുന്ന ഈ പ്ലാറ്റ്‌ഫോം ആധുനിക ആശയങ്ങളെ എളുപ്പത്തിൽ പദ്ധതികളായി സാക്ഷാത്കരിക്കാൻ സഹായിക്കുന്നു.

 

വാണിയുടെ പ്രധാന സവിശേഷതകൾ

ഹൈബ്രിഡ്, റിമോട്ട് ടീമുകൾക്കായി രൂപകൽപ്പന ചെയ്ത വാണി, ആശയങ്ങൾ ദൃശ്യവത്കരിക്കുന്നതിന് നിരവധി ടൂളുകൾ നൽകുന്നു. ഇതിൽ പ്രധാനമായും ഉൾപ്പെടുന്നത്

  • വൈറ്റ്‌ബോർഡ്
  • ഡയഗ്രം, മൈൻഡ് മാപ്പ് ടൂളുകൾ
  • സ്റ്റിക്കി നോട്ടുകൾ

ഇവ ഉപയോഗിച്ച് ആശയങ്ങൾ എളുപ്പത്തിൽ വിഷ്വലൈസ് ചെയ്യാം. കൂടാതെ, സംയോജിത വീഡിയോ കോളുകൾ, സാഹചര്യത്തിനനുസരിച്ചുള്ള കമന്റുകൾ, ഏകോപനത്തിലൂടെയുള്ള സഹകരണം എന്നിവയും വാണി പരിപോഷിപ്പിക്കുന്നു. ആധുനിക തൊഴിലിടങ്ങളിൽ പലപ്പോഴും ആശയങ്ങൾ വേണ്ടത്ര വ്യക്തതയില്ലാതെ തുടരുന്നുവെന്ന പ്രതിസന്ധി പരിഹരിക്കാനാണ് വാണി ലക്ഷ്യമിടുന്നത്.

വാക്കുകളെ അപേക്ഷിച്ച് ഡയഗ്രം, വീഡിയോ പോലുള്ള ദൃശ്യ സംവിധാനങ്ങളാണ് ആശയവിനിമയത്തിന് കൂടുതൽ ഉപകാരപ്രദമാകുന്നതെന്ന് ജെനറേഷൻ എക്‌സ്, മില്ലേനിയൽ തലമുറകളിൽ വരുന്ന 60 ശതമാനത്തിലേറെ പേർ അഭിപ്രായപ്പെടുന്നുണ്ടെന്ന് സോഹോ ചൂണ്ടിക്കാട്ടുന്നു. ഈ പ്രസക്തി മനസ്സിലാക്കിയാണ് വാണി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് ടീം വർക്കിനെ കൂടുതൽ കാര്യക്ഷമമാക്കുകയും, തീരുമാനമെടുക്കലിന്റെ വേഗത കുറയ്ക്കുന്ന വൈജ്ഞാനിക ഭാരം ലഘൂകരിക്കുകയും ചെയ്യുന്നുവെന്ന് സോഹോ കോർപറേഷൻ വ്യക്തമാക്കി.