AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Israel-Iran Conflict: യുഎസ് ആക്രമണത്തിന് ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ നശിപ്പിക്കാനായില്ല; റിപ്പോര്‍ട്ട്

Fordo Latest Satellite Image: ഇന്റലിജന്‍സ് വിഭാഗത്തിന്റെ കണ്ടെത്തലുകള്‍ പുറത്ത് വന്നതിന് ശേഷം ചരിത്രത്തിലെ ഏറ്റവും വിജയകരമായ സൈനിക ആക്രമണങ്ങളില്‍ ഒന്നിനെ താഴ്ത്തികെട്ടാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Israel-Iran Conflict: യുഎസ് ആക്രമണത്തിന് ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ നശിപ്പിക്കാനായില്ല; റിപ്പോര്‍ട്ട്
ഫോര്‍ദോ ആണവ നിലയത്തിന്റെ ഏറ്റവും പുതിയ സാറ്റലൈറ്റ് ചിത്രം Image Credit source: PTI
shiji-mk
Shiji M K | Updated On: 25 Jun 2025 15:17 PM

വാഷിങ്ടണ്‍: ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ യുഎസ് നടത്തിയ ആക്രമണം നാശനഷ്ടങ്ങള്‍ക്ക് കാരണമായില്ലെന്ന് പെന്റഗണ്‍ ഇന്റലിജന്‍സിന്റെ വിലയിരുത്തല്‍. യുറേനിയം സമ്പുഷ്ടീകരണം വീണ്ടും ആരംഭിക്കേണ്ട സാഹചര്യത്തിലേക്ക് മാത്രമേ ഇത് ഇറാനെ എത്തിച്ചിട്ടുള്ളുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ശനിയാഴ്ച നടത്തിയ ബോംബാക്രമണത്തിന് പിന്നാലെ ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ പൂര്‍ണമായും നശിപ്പിക്കപ്പെട്ടുവെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. ഇന്റലിജന്‍സ് വിഭാഗത്തിന്റെ കണ്ടെത്തലുകള്‍ പുറത്ത് വന്നതിന് ശേഷം ചരിത്രത്തിലെ ഏറ്റവും വിജയകരമായ സൈനിക ആക്രമണങ്ങളില്‍ ഒന്നിനെ താഴ്ത്തികെട്ടാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, യുഎസ് ആക്രമണങ്ങള്‍ക്ക് മുമ്പ് ഇറാനിയന്‍ കേന്ദ്രങ്ങളില്‍ സമ്പുഷ്ടീകരിച്ച യുറേനിയം മറ്റ് സ്ഥലത്തേക്ക് മാറ്റിയതായി താന്‍ വിശ്വാസിക്കുന്നില്ലെന്ന് നെതര്‍ലന്‍ഡ്‌സില്‍ നാറ്റോ മേധാവിയോടൊപ്പം നടത്തിയ പ്രസ്താവനയില്‍ ട്രംപ് പറഞ്ഞു. ആക്രമണം വിജയിച്ചില്ലായിരുന്നുവെങ്കില്‍ ഇറാന്‍ ഇസ്രായേലുമായി വെടിനിര്‍ത്തലിന് സമ്മതിക്കില്ലായിരുന്നുവെന്നാണ് ട്രംപിന്റെ വാദം.

അതൊരു വിനാശകരമായ ആക്രമണമായിരുന്നു. ഇറാനെ അത് വഴിത്തിരിവിലേക്ക് തള്ളിവിട്ടു. അങ്ങനെ തങ്ങള്‍ ചെയ്തില്ലായിരുന്നുവെങ്കില്‍ ഇറാന്‍ ഒത്ത് തീര്‍പ്പിന് തയാറാകുമായിരുന്നോ എന്ന് ട്രംപ് ചോദിച്ചു. ഇറാന് ആണവ കേന്ദ്രങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ ബുദ്ധിമുട്ടാണെന്നും അത് പൂര്‍ണമായി തകര്‍ന്നുവെന്നും ട്രംപ് വീണ്ടും അവകാശപ്പെട്ടു.

Also Read: Irael – Iran Conflict: ട്രംപിന് സമാധാനത്തിനുള്ള നൊബേൽ നൽകണമെന്ന് എംപിമാർ; അപേക്ഷ പിൻവലിച്ച് യുക്രൈൻ നിയമജ്ഞൻ

ഇറാനിലെ ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിങ്ങനെയുള്ള സുപ്രധാന ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളിലാണ് യുഎസ് ആക്രമണം നടത്തിയത്. എന്നാല്‍ ഫോര്‍ദോ ആണവ നിലയത്തിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്തുവന്നു. ഫോര്‍ദോയുടെ കെട്ടിടങ്ങള്‍ക്കും ഭൂഗര്‍ഭ സംവിധാനങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ലെന്നാണ് സൂചന.