AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Israel-Iran Conflict: യുഎസ് എയർ ബേസിലെ ഇറാൻ ആക്രമണം; വ്യോമാതിർത്തി അടച്ച് അഞ്ച് രാജ്യങ്ങൾ

Iran Attacked The US Military Base In Doha: സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വ്യോമപാത അടച്ചിരിക്കുന്നത്. സംഭവത്തിൽ പൊതുജനങ്ങൾക്ക് സുരക്ഷ മുന്നറിയിപ്പും ബഹ്റൈൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയിട്ടുണ്ട്. ഇറാൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിലെ ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് എംബസി നിർദ്ദേശം നൽകിയിട്ടുണ്ട്.

Israel-Iran Conflict: യുഎസ് എയർ ബേസിലെ ഇറാൻ ആക്രമണം; വ്യോമാതിർത്തി അടച്ച് അഞ്ച് രാജ്യങ്ങൾ
Israel Iran ConflictImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 24 Jun 2025 06:18 AM

ദോഹയിലെ അൽ ഉദൈദ് യുഎസ് സൈനിക താവളത്തിൽ ഇറാൻ ആക്രമണം നടത്തിയതിനെത്തുടർന്ന് ഖത്തർ, ബഹ്‌റൈൻ, യുഎഇ, ഇറാഖ്, കുവൈറ്റ് എന്നീ രാജ്യങ്ങൾ അവരുടെ വ്യോമാതിർത്തി താൽക്കാലികമായി അടച്ചു. നിരവധി യുഎസ് സൈനിക താവളങ്ങളാണ് ഗൾഫ് രാജ്യങ്ങളിൽ ഉള്ളത്.

തങ്ങളുടെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള അമേരിക്കൻ ആക്രമണത്തിന് തിരിച്ചടിയെന്നോണം പശ്ചിമേഷ്യയിലെ യുഎസ് സൈന്യത്തിന്റെ ഏറ്റവും വലിയ ഭാ​ഗമായ അൽ-ഉദൈദ് വ്യോമതാവളം ആക്രമിച്ചതായി ഇറാൻ സ്ഥിരീകരിച്ചു. എന്നാൽ ഈ ആക്രമണം അയൽ രാജ്യമായ ഖത്തറിന് നേരെയല്ലെന്നും ഇറാൻ വ്യക്തമാക്കി.

അതേസമയം, സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വ്യോമപാത അടച്ചിരിക്കുന്നത്. സംഭവത്തിൽ പൊതുജനങ്ങൾക്ക് സുരക്ഷ മുന്നറിയിപ്പും ബഹ്റൈൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയിട്ടുണ്ട്. ഇറാൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിലെ ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് എംബസി നിർദ്ദേശം നൽകിയിട്ടുണ്ട്. ആളുകൾ വീടുകളിൽ തന്നെ തുടരണമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

ഇന്നലെ രാത്രിയോടെയാണ് ഖത്തറിലെ യുഎസ് സൈനിക താവളത്തിലേക്ക് ഇറാൻ്റെ മിസൈൽ ആക്രമണം ഉണ്ടായത്. ഇറാൻ്റെ ഭാഗത്ത് നിന്നും ആക്രമണം ഉണ്ടാകുന്നതിന് മുമ്പ് തന്നെ ഖത്തർ വ്യോമപത അടച്ചിരുന്നു. എന്നാൽ ഇറാൻ തുടുത്ത് വിട്ട് ആറ് മിസൈലുകൾ വെടിവെച്ചിട്ടതായി ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസം ഇസ്രയേൽ ഇറാൻ സംഘർഷത്തിനിടെ ഇറാനിലേക്ക് യുഎസ് ആക്രമണം നടത്തിയിരുന്നു. ഇതിന് പ്രതികാര മറുപടിയായാണ് ഇറാൻ്റെ ആക്രമണം.