Israel-Iran Conflict: ‘ഡാഡിയുടെ അടുത്തേക്ക് ഓടുകയല്ലാതെ ഇസ്രായേലിന് വേറെ വഴിയില്ല’; ട്രംപിനെ ട്രോളി ഇറാന്‍
Abbas Araghchi criticizes Donald Trump: ഇറാന്റെ മിസൈലുകള്‍ പതിച്ച് തകര്‍ന്ന് വീഴാതിരിക്കാന്‍ ഇസ്രായേല്‍ ഭരണകൂടത്തിന് അച്ഛന്റെ (ഡാഡിയുടെ) അടുത്തേക്ക് ഓടുകയല്ലാതെ മറ്റ് മാര്‍ഗമില്ല. ഇസ്രായേല്‍ ഇനിയും തെറ്റുകളിലേക്ക് നീങ്ങിയാല്‍ ഇറാന്‍ അതിന്റെ യഥാര്‍ഥ കഴിവുകള്‍ പുറത്തെടുക്കാന്‍ മടിക്കില്ലെന്ന് അരാഘ്ചി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ടെഹ്‌റാന്‍: ഇസ്രായേലിനെ പരിഹസിച്ച് ഇറാനിയന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഘ്ചി. ഇറാനിയന്‍ മിസൈലുകള്‍ക്ക് ഇരയാകാതിരിക്കാന്‍ ജൂത രാഷ്ട്രത്തിന് അച്ഛന്റെ അടുത്തേക്ക് ഓടുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ട് അരഘ്ചി പറഞ്ഞു.
ഇറാന്റെ മിസൈലുകള്‍ പതിച്ച് തകര്‍ന്ന് വീഴാതിരിക്കാന്‍ ഇസ്രായേല്‍ ഭരണകൂടത്തിന് അച്ഛന്റെ (ഡാഡിയുടെ) അടുത്തേക്ക് ഓടുകയല്ലാതെ മറ്റ് മാര്‍ഗമില്ല. ഇസ്രായേല്‍ ഇനിയും തെറ്റുകളിലേക്ക് നീങ്ങിയാല്‍ ഇറാന്‍ അതിന്റെ യഥാര്‍ഥ കഴിവുകള്‍ പുറത്തെടുക്കാന്‍ മടിക്കില്ലെന്ന് അരാഘ്ചി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയെ കുറിച്ച് ട്രംപ് നടത്തിയ അനാദരവും അസ്വീകാര്യവുമായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാനും വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു. ഒരു കരാര്‍ താങ്കള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടോയെന്നും അരാഘ്ചി ട്രംപിനോട് ചോദിക്കുന്നു.




ഒരു കരാര്‍ ഉണ്ടാക്കുന്നതിനായി ട്രംപ് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ട് എങ്കില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയോട് കാണിക്കുന്ന അനാദരവും അസ്വീകാര്യവുമായ സ്വരം അദ്ദേഹം മാറ്റിവെക്കണം. ഖാംനഇയുടെ ദശലക്ഷക്കണക്കിന് അനുയായികളെ വേദനിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അരാഘ്ചി കൂട്ടിച്ചേര്‍ത്തു.
ഇറാന്റെ പരമോന്നത നേതാവ് നന്ദികേട് കാണിച്ചുവെന്ന് ആരോപിച്ച് ഖാംനഇയ്‌ക്കെതിരെ ട്രംപ് രംഗത്തെത്തിയതിന് തൊട്ടടുത്ത ദിവസമാണ് അരാഘ്ചിയുടെ രൂക്ഷവിമര്‍ശനം. വളരെ വൃത്തിക്കെട്ടതും നിന്ദ്യവുമായ ഒരു മരണത്തില്‍ നിന്നാണ് താന്‍ അവനെ രക്ഷിച്ചതെന്നും ട്രംപ് പറഞ്ഞിരുന്നു.