AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Plus Two Say-Improvement Exam 2025: പ്ലസ് ടു സേ, ഇംപ്രൂവ്മെൻ്റ് പരീക്ഷ 2025; ഇന്ന് കൂടി അപേക്ഷിക്കാം

Kerala DHSE Plus Two SAY Improvement Exam 2025: വിദ്യാർത്ഥികൾക്ക് ഇന്നും കൂടി സേ/ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്കായി ഫൈനില്ലാതെ അപേക്ഷിക്കാം. ഫൈനോട് കൂടി 29 വരെയും അപേക്ഷ സമർപ്പിക്കാം. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതിയും ഇന്ന് തന്നെയാണ്.

Kerala Plus Two Say-Improvement Exam 2025: പ്ലസ് ടു സേ, ഇംപ്രൂവ്മെൻ്റ് പരീക്ഷ 2025; ഇന്ന് കൂടി അപേക്ഷിക്കാം
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Updated On: 27 May 2025 16:50 PM

സംസ്ഥാനത്തെ രണ്ടാം വർഷ ഹയർ സെക്കൻഡറി സേ, ഇംപ്രൂവ്മെൻ്റ് പരീക്ഷയ്ക്ക് ഇന്ന് (മെയ് 27) കൂടി അപേക്ഷിക്കാം. ഇന്ന് വൈകീട്ട് അഞ്ച് മണി വരെയാണ് വിദ്യാർത്ഥികൾക്ക് അപേക്ഷ നൽകാൻ കഴിയുക. ഉപരിപഠനത്തിന് യോഗ്യത നേടാൻ കഴിയാതിരുന്നവർക്കും, വിജയിച്ചവരിൽ ആവശ്യമെങ്കിൽ ഏതെങ്കിലും ഒരു വിഷയത്തിന്റെ മാർക്ക് മെച്ചപ്പെടുത്തുന്നത്താൻ ആഗ്രഹിക്കുന്നവർക്കും അപേക്ഷിക്കാം. പ്ലസ് ടു സേ (സേവ് എ ഇയർ), ഇംപ്രൂവ്മെൻ്റ് പരീക്ഷ 2025 ജൂൺ 23 മുതൽ 27 വരെ നടക്കും.

വിദ്യാർത്ഥികൾക്ക് ഇന്ന് കൂടി മാത്രമേ സേ/ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്കായി ഫൈനില്ലാതെ അപേക്ഷിക്കാൻ സാധിക്കൂ. ഫൈനോട് കൂടി 29 വരെ അപേക്ഷ സമർപ്പിക്കാം. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതിയും ഇന്ന് തന്നെയാണ്. സേ പരീക്ഷയ്ക്ക് ഒരു വിഷയത്തിന് അപേക്ഷിക്കാൻ 150 രൂപയാണ് ഫീസ്. പ്രാക്ടിക്കൽ പരീക്ഷ ഉള്ള വിഷയങ്ങൾക്ക് 175 രൂപയാണ്. 2025 മാർച്ചിൽ രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത് ഉന്നത പഠനത്തിന് യോഗ്യത നേടാൻ സാധിക്കാത്ത റെഗുലർ വിദ്യാർഥികൾക്ക് ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാം.

ഇംപ്രൂവ്മെൻറ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ ഓരോ വിഷയത്തിനും 500 രൂപ വീതം നൽകണം. പ്രായോഗിക പരീക്ഷാഫീസ് 25 രൂപയാണ്. 2025 മാർച്ചിലെ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാത്ത വിദ്യാർഥികൾ സേ/ഇംപ്രൂവ്മെൻറ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ യോഗ്യരല്ല. 2024 ഫെബ്രുവരി മാസത്തിൽ നടത്തിയ പ്രായോഗിക പരീക്ഷയ്ക്ക് ഹാജരായവർ വീണ്ടും സേ/ഇംപ്രൂവ്മെൻറ് പരീക്ഷയ്ക്ക് ഹാജരാകേണ്ടതില്ല. 2025 മാർച്ചിൽ നിങ്ങൾ രണ്ടാം വർഷ പരീക്ഷ എഴുതിയ അതേ സ്‌കൂളിലെ പ്രിൻസിപ്പലിനാണ് സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്കുള്ള അപേക്ഷയും ഫീസും സമർപ്പിക്കേണ്ടത്.

ALSO READ: കഴിഞ്ഞ വർഷം പ്രഖ്യാപിച്ചത് മെയ് 28ന്; പ്ലസ് വൺ ഫലം ഈയാഴ്ചയെത്തുമോ?

Whatsapp Image 2025 05 27 At 10.15.17