Kerala Plus Two Supplementary Exam 2025: പ്ലസ് ടു സേ, ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
Kerala DHSE Plus Two Supplementary Exam 2025: ഇത്തവണ 3,70,642 വിദ്യാർഥികളാണ് പ്ലസ് ടു പരീക്ഷ എഴുതിയത്. എന്നാൽ അതിൽ 2,88,394 വിദ്യാർഥികൾ മാത്രമാണ് വിജയിച്ചത്. മറ്റ് 82,248 പേർക്ക് ഉപരി പഠനത്തിന് യോഗ്യത നേടാനായില്ല. ഇംപ്രൂവ്മെൻറ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ ഓരോ വിഷയത്തിനും 500 രൂപ വീതമായിരുന്നു വിദ്യാർത്ഥികൾ നൽകേണ്ടിയിരുന്നത്.
സംസ്ഥാനത്ത് രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയിൽ ഉപരിപഠനത്തിന് യോഗ്യത നേടാനാകാത്ത വിദ്യാർത്ഥികൾക്കായാണ് സേ പരീക്ഷ ഒരുക്കിയിരിക്കുന്നത്. ഇത്തവണത്തെ സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂൺ 23 മുതൽ 27 വരെയാണ് നടത്താൻ നിശ്ചയ്ച്ചിരിക്കുന്നത്. മെയ് 27 ആയിരുന്നു പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി.
ഇത്തവണ 3,70,642 വിദ്യാർഥികളാണ് പ്ലസ് ടു പരീക്ഷ എഴുതിയത്. എന്നാൽ അതിൽ 2,88,394 വിദ്യാർഥികൾ മാത്രമാണ് വിജയിച്ചത്. മറ്റ് 82,248 പേർക്ക് ഉപരി പഠനത്തിന് യോഗ്യത നേടാനായില്ല. ഇംപ്രൂവ്മെൻറ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ ഓരോ വിഷയത്തിനും 500 രൂപ വീതമായിരുന്നു വിദ്യാർത്ഥികൾ നൽകേണ്ടിയിരുന്നത്. പ്രായോഗിക പരീക്ഷാഫീസ് 25 രൂപയാണ്. ഡി പ്ലസ് ഗ്രേഡോ അതിന് മുകളിലോ ലഭിക്കാത്തവർക്കാണ് പരീക്ഷ എഴുതാത്തവരെയാണ് തോറ്റതായി കണക്കാക്കുക.
അതേസമയം ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് അവരുടെ ഗ്രേഡ് മെച്ചപ്പെടുത്തുന്നതിനായി വീണ്ടും പരീക്ഷ എഴുതാവുന്നതാണ്. ബയോളജിയിൽ സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതുന്നവർ ബോട്ടണി, സുവോളജി എന്നീ രണ്ട് വിഷയങ്ങളും എഴുതേണ്ടത് നിർബന്ധമാണ്. 2025 മാർച്ചിലെ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാത്ത ഉദ്യോഗാർത്ഥികൾക്ക് 2025 ലെ സേ/ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ അർഹതയില്ല.
സേ പരീക്ഷയിൽ ഉന്നത പഠനത്തിന് യോഗ്യത നേടുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും 2025 ലെ സേ പരീക്ഷയിലും മുൻ പരീക്ഷകളിലും നേടിയ സ്കോറുകൾ കാണിക്കുന്ന ഏകീകൃത സർട്ടിഫിക്കറ്റാണ് നൽകുന്നത്.
സിബിഎസ്ഇ സപ്ലിമെന്ററി പരീക്ഷ 2025; രജിസ്‌ട്രേഷൻ ആരംഭിച്ചു
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 10, 12 ക്ലാസുകളിലെ പ്രൈവറ്റ് വിദ്യാർത്ഥികൾക്കുള്ള സപ്ലിമെന്ററി പരീക്ഷയ്ക്കായി രജിസ്ട്രേഷൻ ആരംഭിച്ചു. സപ്ലിമെന്ററി പരീക്ഷകൾക്കുള്ള എൽഒസി വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി സമർപ്പിക്കാം. ഓൺലൈനായി അപേക്ഷിച്ചവർക്ക് മാത്രമേ പരീക്ഷ എഴുതാൻ കഴിയൂ. കൂടുതൽ വിവരങ്ങൾക്ക് സിബിഎസ്ഇയുടെ വെബ്‌സൈറ്റ് സന്ദർശിക്കുക.