Kerala Plus Two Result 2025 Live: പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കുറഞ്ഞു
Kerala +2 Result 2025 Live Updates: 4,44,707 വിദ്യാർത്ഥികളാണ് ഇത്തവണ പ്ലസ് ടു പരീക്ഷ ഫലം കാത്തിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. ശേഷം ഉച്ചയ്ക്ക് 3.30 മുതൽ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി വിദ്യാർത്ഥികൾക്ക് അവരവരുടെ ഫലം പരിശോധിക്കാവുന്നതാണ്.
വിദ്യാർത്ഥികളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊട്ട് ഈ വർഷത്തെ പ്ലസ് ടു പരീക്ഷ ഫലം ഇന്ന് പുറത്തുവരും. 4,44,707 വിദ്യാർത്ഥികളാണ് ഇത്തവണ പ്ലസ് ടു പരീക്ഷ ഫലം കാത്തിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. ശേഷം ഉച്ചയ്ക്ക് 3.30 മുതൽ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി വിദ്യാർത്ഥികൾക്ക് അവരവരുടെ ഫലം പരിശോധിക്കാവുന്നതാണ്.
ഹയർ സക്കൻഡറി, വൊക്കേഷണൽ ഹയർ സക്കൻഡറി ഫലം ഒരുമിച്ചാണ് പ്രഖ്യാപിക്കുക. കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ, മിക്ക വർഷങ്ങളിലും വിജയശതമാനത്തിൽ മുന്നിൽ സയൻസ് വിഭാഗമാണ്. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്നത് സയൻസ് വിഭാഗത്തിലാണെന്നതും മറ്റൊരു കാരണമാണ്.
ഔദ്യോഗിക വെബ്‌സൈറ്റുകളായ results.hse.kerala.gov.in, prd.kerala.gov.in, results.digilocker.gov.in, results.kite.kerala.gov.in എന്നിവയ്ക്ക് പുറമെ SAPHALAM 2025, IExaMS-Kerala, PRD Live, UMANG തുടങ്ങിയ മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയും വിദ്യാർത്ഥികൾക്ക് പ്ലസ് ടു ഫലം പരിശോധിക്കാവുന്നതാണ്.
LIVE NEWS & UPDATES
-
Kerala Plus Two result toppers List : വിജയശതമാനം ഗ്രൂപ്പ് അടിസ്ഥാനത്തിൽ
പ്ലസ് ടുവിൽ ഏറ്റവും കൂടുതൽ വിജയം സയൻസ് ഗ്രൂപ്പുകൾക്കാണ്, 83.25% ആണ് വിജയശതമാനം. കൊമേഴ്സിന് 74.21 % ഹ്യുമാനിറ്റീസ് 69.16% എന്നിങ്ങിനെയാണ് ഗ്രൂപ്പ് തിരിച്ചുള്ള വിജയശതമാനം
-
Kerala VHSE +2 Result 2025 : വിഎച്ച്എസ്ഇ വിജയശതമാനം
വൊക്കോഷണൽ ഹയർ സക്കൻഡറി രണ്ടാം പരീക്ഷയിൽ 70.06 ആണ് വിജയം. കഴിഞ്ഞ വർഷം 71.42 ശതമാനമായിരുന്നു വിജയം. 1. 36% ആണ് വിജയശതമാനത്തിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്
-
Kerala +2 Result 2025 Live Updates : വിജയം നേടിയ വിദ്യാർഥികൾ
3,70,642 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത് ഇവരിൽ 2,88,394 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി
-
Kerala Plus Two Result Time : ഫലം എപ്പോൾ മുതൽ ലഭിക്കും?
വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷമാണ് വിദ്യാർഥികൾക്ക് തങ്ങളുടെ ഫലം ലഭിക്കുക. വൈകിട്ട് 3.30 മുതൽ വിദ്യാർഥികൾക്ക് തങ്ങളുടെ ഫലം ലഭിച്ച് തുടങ്ങുന്നതാണ്.
ഫലം അറിയാനുള്ള വെബ്സൈറ്റുകൾ
results.hse.kerala.gov.inprd.kerala.gov.inresults.digilocker.gov.inresults.kite.kerala.gov.inഇതിന് പുറമെ സഫലം, i-Exam kerala ആപ്ലിക്കേഷനുകൾ വഴി ഫലം അറിയാനും സാധിക്കുന്നതാണ് -
Kerala +2 Result Live Update : വിജയശതമാനത്തിൽ കുറവ്
പ്ലസ് ടു വിജയശതമാനം 77.81%. കഴിഞ്ഞ വർഷം 78.69% ആയിരുന്നു വിജയശതമാനം. 0.88 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
-
Kerala Plus Two Result 2025 Out : ഹയർ സക്കൻഡറി ഫലം പ്രഖ്യാപനം ആരംഭിച്ചു
ഹയർ സക്കൻഡറി, വൊക്കേഷണൽ ഹയർ സക്കൻഡറി ഫലപ്രഖ്യാപനം ആരംഭിച്ചു.
-
Kerala DHSE VHSE Results 2025 : ഫലപ്രഖ്യാപനത്തിന് ഇനി സക്കൻഡുകൾ മാത്രം
2024-25 അധ്യയന വർഷത്തേക്കുള്ള ഫലപ്രഖ്യാപനത്തിന് ഇനി നിമിഷങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. മൂന്ന് മണിക്ക് ഔദ്യഗിക വാർത്തസമ്മേളനത്തിലൂടെ ഫലങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കും
-
Kerala +2 Result 2025 Live : പ്ലസ് ടു ഫലം തത്സമയം എവിടെ കാണാൻ സാധിക്കും?
മൂന്ന് മണിക്ക് വാർത്ത സമ്മേളനത്തിലൂടെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഔദ്യോഗികമായി ഹയർ സക്കൻഡറി, വിഎച്ച്എസ്ഇ ഫലങ്ങൾ പ്രഖ്യാപിക്കുന്നതാണ്. ഫലപ്രഖ്യാപനം ലൈവായി സർക്കാരിൻ്റെ പിആർഡി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ കാണാൻ സാധിക്കുന്നതാണ്.
പ്ലസ് ടു ഫലം തത്സമയം
-
ഉയർന്ന വിജയശതമാനം 2012ൽ
സംസ്ഥാനത്ത് പ്ലസ് ടുവില്‍ ഇതുവരെ ഉണ്ടായതിൽ ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം 2012ലായിരുന്നു. അന്ന് 88.08 ശതമാനമായിരുന്നു വിജയം.
-
ഗ്രേഡ് വാല്യു ഇപ്രകാരം
എ പ്ലസ് ലഭിക്കന്നവർക്ക് ഗ്രേഡ് വാല്യു ഒമ്പതായിരിക്കും. എ ഗ്രേഡിന് എട്ടും ബി പ്ലസിന് ഏഴും ബി ഗ്രേഡിന് ആറും സി പ്ലസിന് അഞ്ചും സി ഗ്രേഡിന് നാലും ഡി പ്ലസിന് മുന്നും ഡി ഗ്രേഡിന് രണ്ടുമാണ് ഗ്രേഡ് വാല്യൂ.
-
ഗ്രേഡുകളും മാർക്കും ഇങ്ങനെ
പരീക്ഷയിൽ 90നും 100നുമിടയിൽ മാർക്ക് ലഭിക്കുന്നവർക്കാണ് എ പ്ലസ് നൽകുന്നത്. 80നും 89നും ഇടയിലെ മാർക്കിന് തുല്യമാണ് എ ഗ്രേഡ്. 70 – 79 ബി പ്ലസ്, 60 – 69 ബി ഗ്രേഡ്, 50 – 59 സി പ്ലസ്, 40 – 49 ഇടയിൽ സി ഗ്രേഡ്, 30 – 39 ഡി പ്ലസ്, ഇതിന് താഴെ മാർക്ക് ലഭിക്കുന്നവർക്ക് ഡി ഗ്രേഡായിരിക്കും ലഭിക്കുക. ഗ്രേഡിങ് വാല്യൂവിലും ഇത്തവണ മാറ്റമില്ല.
-
ചില പ്രവേശന പരീക്ഷകളിൽ
എ പ്ലസ് മുതൽ ഡി പ്ലസ് വരെ ഗ്രേഡ് ലഭിക്കുന്നവർ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടും. എന്നാൽ, ചില പ്രവേശന പരീക്ഷകളിൽ അതാത് വിഷയങ്ങൾക്ക് ലഭിക്കുന്ന ഗ്രേഡ് കൂടെ പരിഗണിക്കുന്നതാണ്. പ്ലസ് ടു കഴിഞ്ഞ് എൻജിനിയറിങ്, മെഡിസിൻ തുടങ്ങിയ കോഴ്സുകൾക്ക് ചേരാൻ ആഗ്രഹിക്കുന്നവർക്ക്, അവർക്ക് നിർദ്ദിഷ്ട വിഷയങ്ങളിൽ നിശ്ചിത ശതമാനം മാർക്ക് ലഭിക്കേണ്ടതുണ്ട്.
-
പ്ലസ് ടു ഗ്രേഡിംഗ് രീതി
ഇക്കുറിയും പ്ലസ് ടുവിൽ മുൻവർഷങ്ങളെ പോലെ തന്നെയാണ് ഗ്രേഡിങ് സമ്പ്രദായം. എ പ്ലസ് മുതൽ ഡി വരെയാണ് ഗ്രേഡുകൾ. എ പ്ലസ്, എ, ബി പ്ലസ്, ബി, സി പ്ലസ്, സി, ഡി പ്ലസ്, ഡി എന്നിങ്ങനെയാണ് എട്ട് ഗ്രേഡുകൾ ഉള്ളത്.
-
വിജയശതമാനം കുറവ് ഹ്യുമാനിറ്റീസിന്
കൊമേഴ്‌സിലും സയൻസിലേതിന് സമാനമായി ഒട്ടേറെ വിദ്യാർഥികൾ പരീക്ഷ എഴുതുന്നുണ്ട്. അതേസമയം, ഹ്യുമാനിറ്റീസ് വിഭാഗത്തിൽ പരീക്ഷ എഴുതുന്നവർ താരതമ്യേന കുറവായത് കൊണ്ടുതന്നെ വിജയശതമാനത്തിലും അത് പ്രതിഫലിക്കുന്നു.
-
സയൻസ് വിഭാഗത്തിന് വിജയശതമാനം കൂടുതൽ
കഴിഞ്ഞ എട്ട് വർഷങ്ങളിലെ ട്രെൻഡ് പരിശോധിച്ചാൽ മിക്ക വർഷങ്ങളിലും വിജയശതമാനത്തിൽ മുന്നിൽ സയൻസ് വിഭാഗമാണ്. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്നതും, ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടുന്നതും സയൻസ് വിഭാഗത്തിൽ നിന്നുള്ളവരാണ്.
-
ഫുൾ മാർക്ക് നേടുന്നവരുടെ എണ്ണം
കഴിഞ്ഞ വർഷങ്ങളിലെ ട്രെൻഡ് പരിശോധിച്ചാൽ കഴിഞ്ഞ മൂന്ന് വർഷത്തോളമായി ഫുൾ മാർക്ക് നേടുന്നവരുടെ എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2020ന് മുൻപുള്ള ഫലം പരിശോധിച്ചാൽ എല്ലാ വിഷയങ്ങളിലും മുഴുവൻ മാർക്ക് നേടിയവരുടെ എണ്ണം താരതമ്യേന കൂടുതലാണ്.
-
2022ലെ വിജയശതമാനം
2022ൽ 28,450 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസും 53 പേർ എല്ലാ വിഷയങ്ങളിലും മുഴുവൻ മാർക്കും സ്വന്തമാക്കി. 2020ൽ 234 വിദ്യാർഥികൾ ഫുൾ മാർക്കും 18,510 വിദ്യാർഥികൾ ഫുൾ എ പ്ലസും സ്വന്തമാക്കി.
-
മുൻ വർഷങ്ങളിലെ ട്രെൻഡ് ഇങ്ങനെ
കഴിഞ്ഞ വർഷം പ്ലസ് ടുവിൽ 1200ൽ 1200 മാർക്കും നേടിയത് 105 വിദ്യാർത്ഥികളാണ്. 39,242 വിദ്യാർഥികൾ ഫുൾ എ പ്ലസും നേടി. 2023ൽ 33,915 വിദ്യാർഥികൾ ഫുൾ എ പ്ലസ് നേടിയപ്പോൾ ഫുൾ മാർക്ക് നേടിയത് 71 വിദ്യാർഥികൾ മാത്രമാണ്.
-
ഉന്നതവിദ്യാഭ്യാസത്തിനുള്ള യോഗ്യത
പ്ലസ് ടുവിൽ എ പ്ലസ്, എ, ബി പ്ലസ്, ബി, സി പ്ലസ്, സി, ഡി പ്ലസ്, ഡി എന്നിങ്ങനെ എട്ട് ഗ്രേഡുകളാണ് ഉള്ളത്. ഇതിൽ ഡി പ്ലസ് വരെ ഗ്രേഡ് ലഭിക്കുന്നവർ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടും.
-
Kerala 12th Board Result: 100 കൊണ്ട് ഗുണിക്കുമ്പോൾ?
സ്‌കോർ ഷീറ്റിൽ പ്ലസ് വണ്ണിൽ ലഭിച്ച മാർക്കും പ്ലസ് ടുവിൽ ലഭിച്ച മാർക്കും, രണ്ടും ചേർന്നുള്ള ആകെ മാർക്കും നൽകിയിട്ടുണ്ടാവും. നിങ്ങൾക്ക് എല്ലാ വിഷയങ്ങൾക്കും ലഭിച്ച ടോട്ടൽ മാർക്കുകളുടെ ആകെ തുക കണ്ടെത്തി, അതിനെ 1200 കൊണ്ട് ഹരിക്കുക. ശേഷം ആ സംഖ്യയെ 100 കൊണ്ട് ഗുണിക്കുമ്പോൾ ശതമാനം ലഭിക്കും.
-
ശതമാനം കണക്കാക്കേണ്ടത്
പ്ലസ് ടു സ്കോർ ഷീറ്റിൽ മാർക്കും ഗ്രേഡും മാത്രമാണ് ഉണ്ടാവുക. ശതമാനം ഉണ്ടാകില്ല. അതിനാൽ ലഭിച്ച മാർക്കുകൾ ഉപയോഗിച്ച് ശതമാനം കണക്കാക്കേണ്ടതാണ്.
-
Plus Two Result 2025: എവിടെ എപ്പോൾ എങ്ങനെ അറിയാം?
ഔദ്യോഗിക വെബ്‌സൈറ്റുകളായ results.hse.kerala.gov.in, prd.kerala.gov.in, results.digilocker.gov.in, results.kite.kerala.gov.in എന്നിവയ്ക്ക് പുറമെ SAPHALAM 2025, IExaMS-Kerala, PRD Live, UMANG തുടങ്ങിയ മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയും വിദ്യാർത്ഥികൾക്ക് പ്ലസ് ടു ഫലം പരിശോധിക്കാവുന്നതാണ്.
-
കഴിഞ്ഞ വർഷങ്ങളിലെ വിജയം
കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ, മിക്ക വർഷങ്ങളിലും വിജയശതമാനത്തിൽ മുന്നിൽ സയൻസ് വിഭാഗമാണ്. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്നത് സയൻസ് വിഭാഗത്തിലാണ്.
-
ഹയർ സക്കൻഡറി ഫലം കാത്തിരിക്കുന്നത്?
4,44,707 വിദ്യാർത്ഥികളാണ് ഇത്തവണ പ്ലസ് ടു പരീക്ഷ ഫലം കാത്തിരിക്കുന്നത്. ഹയർ സക്കൻഡറി, വൊക്കേഷണൽ ഹയർ സക്കൻഡറി ഫലം ഒരുമിച്ചാണ് പ്രഖ്യാപിക്കുക.
-
Kerala Plus Two Result 2025: പ്ലസ് ടു പരീക്ഷാ ഫലം
ഈ വർഷത്തെ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷ ഫലം ഇന്ന് ഉച്ചയ്ക്ക് ശേഷം 3.30ന് പ്രഖ്യാപിക്കും. ആദ്യം മെയ് 21നാണ് ഫലപ്രഖ്യാപനം നിശ്ചയിച്ചിരുന്നത്.
Published On - May 22,2025 6:07 AM