AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Plus Two Result 2025: പ്ലസ് ടു പരീക്ഷാഫലം ഇന്ന്; പരീക്ഷ എഴുതിയത് നാലര ലക്ഷത്തിലധികം വിദ്യാർത്ഥികൾ

Kerala Plus Two Result 2025 Will Be Published Today: സംസ്ഥാനത്തെ രണ്ടാം വർഷ ഹയർസെക്കണ്ടറി, വൊക്കേഷനൽ ഹയർസെക്കണ്ടറി പരീക്ഷാഫലങ്ങൾ ഇന്ന് പുറത്തുവിടും. വൈകുന്നേരം മൂന്ന് മണിക്ക് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക.

Kerala Plus Two Result 2025: പ്ലസ് ടു പരീക്ഷാഫലം ഇന്ന്; പരീക്ഷ എഴുതിയത് നാലര ലക്ഷത്തിലധികം വിദ്യാർത്ഥികൾ
പ്രതീകാത്മക ചിത്രംImage Credit source: Pexels
abdul-basith
Abdul Basith | Published: 22 May 2025 06:59 AM

സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. രണ്ടാം വർഷ ഹയർസെക്കണ്ടറി, വൊക്കേഷനൽ ഹയർസെക്കണ്ടറി പരീക്ഷാഫലങ്ങളാണ് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കുക. അര മണിക്കൂറിനുള്ളിൽ വിവിധ വെബ്സൈറ്റുകൾ വഴിയും മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയും ഫലം അറിയായാവും. എസ്എസ്എൽസി ഫലം വന്ന് 12 ദിവസങ്ങൾക്ക് ശേഷമാണ് പ്ലസ് ടു ഫലം പുറത്തുവരുന്നത്.

നാലര ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഈ വർഷം പരീക്ഷ എഴുതിയത്. 4,44,707 വിദ്യാർത്ഥികൾ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയും 26,178 പേർ വിഎച്ച്എസ്ഇ പരീക്ഷയും എഴുതിയിട്ടുണ്ട്. ഫലം പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ www.results.hse.kerala.gov.in, www.prd.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in തുടങ്ങിയ വെബ്സൈറ്റുകൾ വഴി ഫലം അറിയാനാവും. ഒപ്പം SAPHALAM 2025, iExaMS-Kerala, PRD Live, ഡിജിലോക്കർ തുടങ്ങിയ മൊബൈൽ ആപ്പുകൾ വഴിയും ഫലമറിയാം. എസ്എംഎസ് വഴി ഫലമറിയാനുള്ള അവസരവുമുണ്ട്. 2025 മാർച്ച് 6 മുതൽ 29 വരെയാണ് ഹയർ സെക്കൻഡറി പരീക്ഷ നടന്നത്.

Also Read: Kerala Plus Two Result 2025 Live: ഇന്നറിയാം പ്ലസ് ടു പരീക്ഷാ ഫലം; ഇത്തവണത്തെ വിജയശതമാനം എത്രയാകും?

കഴിഞ്ഞ വർഷം ഹയർ സെക്കണ്ടറി വിജയശതമാനം 78.69 ആയിരുന്നു. 2023ൽ 82.95 വിജയശതമാനമുണ്ടായിരുന്നു. ഇതിൽ വലിയ ഇടിവാണ് കഴിഞ്ഞ വർഷം ഉണ്ടായത്. 3,74,755 വിദ്യാർത്ഥികളാണ് കഴിഞ്ഞ തവണ റെഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതിയത്. ഇതിൽ 2,94,888 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 2012ലാണ് ഇതുവരെയുള്ളത് ഏറ്റവും ഉയർന്ന വിജയശതമാനം രേഖപ്പെടുത്തിയത്, 88.08.