AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rahul Gandhi: അമിത് ഷായ്‌ക്കെതിരായ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

Non Bailable Arrest Warrant Issued Against Rahul Gandhi: 2018ലാണ് കേസിനാസ്പദമായ സംഭവം. കൊലക്കുറ്റം ചുമത്തപ്പെട്ടയാള്‍ക്ക് പോലും ബിജെപി അധ്യക്ഷനാകാന്‍ സാധിക്കുമെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. കര്‍ണാടകയിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു വിവാദ പ്രസ്താവന.

Rahul Gandhi: അമിത് ഷായ്‌ക്കെതിരായ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
രാഹുല്‍ ഗാന്ധി Image Credit source: PTI
shiji-mk
Shiji M K | Published: 24 May 2025 13:07 PM

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി എംപിക്ക് ജാമ്യമില്ല അറസ്റ്റ് വാറണ്ട്. ജാര്‍ഖണ്ഡ് ചൈബസ കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ജൂണ്‍ 26ന് നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം കോടതി തള്ളി.

2018ലാണ് കേസിനാസ്പദമായ സംഭവം. കൊലക്കുറ്റം ചുമത്തപ്പെട്ടയാള്‍ക്ക് പോലും ബിജെപി അധ്യക്ഷനാകാന്‍ സാധിക്കുമെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. കര്‍ണാടകയിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു വിവാദ പ്രസ്താവന.

രാഹുലിന്റെ പരാമര്‍ശത്തിനെതിരെ 2018 ജൂലൈയില്‍ ജാര്‍ഖണ്ഡിലെ ബിജെപി പ്രവര്‍ത്തകനായ പ്രതാപ് കത്യാര്‍ കോടതിയെ സമീപിച്ചു. കേസുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി സമന്‍സ് അയിച്ചിട്ടും രാഹുല്‍ ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

Also Read: Operation Sindoor: ഭീകര പ്രവര്‍ത്തനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത് പാകിസ്ഥാനെന്ന് ഇന്ത്യ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടി: അമിത് ഷാ

വാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച ഹരജി കഴിഞ്ഞ വര്‍ഷം ജാര്‍ഖണ്ഡ് ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു. പിന്നീട് നേരിട്ട് ഹാജരാകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ സമര്‍പ്പിച്ച ഹരജി ചൈബസ കോടതി തള്ളി, അതിന് പിന്നാലെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരന്നു.