AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Amit Shah: ‘അവര്‍ തെറ്റിദ്ധരിപ്പിക്കുന്നു’; രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച് അമിത് ഷാ

Amit Shah slams Rahul Gandhi: നമ്മുടെ യുവാക്കള്‍ക്ക് പകരം രാഹുലും കൂട്ടരും വോട്ട് ബാങ്ക് നുഴഞ്ഞുകയറ്റുകാര്‍ക്ക് ജോലി നല്‍കാന്‍ ശ്രമിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി

Amit Shah: ‘അവര്‍ തെറ്റിദ്ധരിപ്പിക്കുന്നു’; രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച് അമിത് ഷാ
അമിത് ഷാ, രാഹുല്‍ ഗാന്ധി Image Credit source: PTI
jayadevan-am
Jayadevan AM | Published: 19 Sep 2025 08:05 AM

Amit Shah criticizes Rahul Gandhi: വോട്ടര്‍പ്പട്ടികയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളില്‍ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് അമിത് ഷാ ആരോപിച്ചു. ബിഹാറിലെ റോഹ്താസിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് എപ്പോഴും തെറ്റിദ്ധാരണ പടര്‍ത്തുന്നുവെന്നും അമിത് ഷാ പറഞ്ഞു.

“വോട്ട് മോഷണം ആരോപിച്ച് രാഹുല്‍ ഗാന്ധി ഒരു യാത്ര നടത്തി. വിദ്യാഭ്യാസം, തൊഴിൽ, വൈദ്യുതി, റോഡുകൾ എന്നിവയായിരുന്നില്ല അദ്ദേഹത്തിന്റെ യാത്രയുടെ വിഷയം. ബംഗ്ലാദേശിൽ നിന്ന് വന്ന നുഴഞ്ഞുകയറ്റക്കാരെ രക്ഷിക്കുക എന്നതായിരുന്നു വിഷയം. നിങ്ങളിൽ ആർക്കെങ്കിലും വോട്ട് നഷ്ടപ്പെട്ടിട്ടുണ്ടോ? നുഴഞ്ഞുകയറ്റക്കാർക്ക് വോട്ടവകാശമോ സൗജന്യ റേഷനോ വേണോ? നുഴഞ്ഞുകയറ്റക്കാർക്ക് 5 ലക്ഷം രൂപ വരെ ജോലി, വീട്, ചികിത്സ എന്നിവ ലഭിക്കണോ?”-അമിത് ഷാ ആഞ്ഞടിച്ചു.

നമ്മുടെ യുവാക്കള്‍ക്ക് പകരം രാഹുലും കൂട്ടരും വോട്ട് ബാങ്ക് നുഴഞ്ഞുകയറ്റുകാര്‍ക്ക് ജോലി നല്‍കാന്‍ ശ്രമിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി.

രാഹുലിന്റെ ആരോപണം

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷമായ വിമര്‍ശനമാണ് രാഹുല്‍ ഉന്നയിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെയും രാഹുല്‍ വിമര്‍ശനമുന്നയിച്ചു. കമ്മീഷന്‍ വോട്ട് മോഷ്ടാക്കളെ സംരക്ഷിക്കുന്നുവെന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം.

Also Read: Rahul Gandhi: വോട്ടുകളില്ലാതാക്കാന്‍ ഗൂഢാലോചന നടക്കുന്നു; വോട്ടുകൊള്ളയ്ക്ക് സഹായം ചെയ്യുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍: രാഹുല്‍ ഗാന്ധി

കര്‍ണാടകയിലെ ആലന്ദില്‍ വോട്ടര്‍പ്പട്ടികയില്‍ നിന്ന് ആറായിരത്തോളം പേരെ നീക്കിയെന്ന് രാഹുല്‍ ആരോപിച്ചു. ഇന്ത്യൻ ജനാധിപത്യത്തെ നശിപ്പിച്ച ആളുകളെ ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സംരക്ഷിക്കുന്നു എന്നതിന് തെളിവ് യുവതി യുവാക്കള്‍ക്ക് കാണിക്കാന്‍ പോവുകയാണെന്നും പറഞ്ഞാണ് രാഹുല്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്.

അമിത് ഷായുടെ പ്രസംഗം