പിറന്നാള്‍ ദിവസം പുതു വസ്ത്രമണിയാന്‍ ഡയറ്റ്; രണ്ടാഴ്ച കഴിച്ചത് പച്ചക്കറികൾ മാത്രം; 16കാരി ആശുപത്രിയില്‍
ഇതിനായി കുട്ടി രണ്ടാഴ്ചയോളം ഭക്ഷണം കുറച്ചു. വളരെ കുറഞ്ഞ അളവിൽ പച്ചക്കറികൾ മാത്രമാണ് ഈ പെൺകുട്ടി കഴിഞ്ഞിരുന്നത്. പെട്ടെന്ന് ശരീരഭാരം കുറയ്ക്കാൻ ഇത് സഹായിക്കുമെന്നാണ് അവൾ വിശ്വസിച്ചത്.
ശരീരം മെലിഞ്ഞിരിക്കാൻ ആഗ്രഹിക്കുന്നവരാണ് മിക്കവരും. ഇതിനായി കഠിനമായ വ്യായാമവും കൃത്യമായ ഡയറ്റും സ്വീകരിക്കാറുണ്ട്. എന്നാൽ ഇതിൽ പലരും വിദഗ്ദ്ധോപദേശങ്ങൾ ഇല്ലാതെ ഡയറ്റ് പരീക്ഷണങ്ങൾ പിന്തുടരാറുണ്ട്. എന്നാൽ ജീവന് തന്നെ അപകടകരമാകുന്ന ഇത്തരം ഡയറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കും മരത്തിലേക്കും നയിച്ചേക്കും. ഇപ്പോഴിതാ ഇതിനു ഉദാഹരണമാണ് കഴിഞ്ഞ ദിവസം ചൈനയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്.
പിറന്നാൾ ദിനത്തിൽ മെലിഞ്ഞിരിക്കാനായി കഠിനമായ ഡയറ്റ് പിന്തുടർന്ന 16 പതിനാറുകാരി ആശുപത്രിയിലായിരിക്കുകയാണ്. ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ നിന്നുള്ള മേയ് എന്ന പെൺകുട്ടിക്കാണ് ഈ ദുരനുഭവമുണ്ടായത്. തന്റെ പിറന്നാള്‍ ദിനത്തില്‍ പുതിയ വസ്ത്രം ധരിക്കുന്നതിന് വേണ്ടിയായിരുന്നു ഈ ഡയറ്റ് എന്നാണ് പെൺകുട്ടി പറയുന്നത്. ഇതിനായി കുട്ടി രണ്ടാഴ്ചയോളം ഭക്ഷണം കുറച്ചു. വളരെ കുറഞ്ഞ അളവിൽ പച്ചക്കറികൾ മാത്രമാണ് ഈ പെൺകുട്ടി കഴിഞ്ഞിരുന്നത്. പെട്ടെന്ന് ശരീരഭാരം കുറയ്ക്കാൻ ഇത് സഹായിക്കുമെന്നാണ് അവൾ വിശ്വസിച്ചത്.
Also Read:ഇനി മാളുകളിൽ നിന്നും വർക്കൗട്ട് ചെയ്യാം; ‘ദുബായ് മല്ലത്തോൺ’ അവതരിപ്പിച്ച് അധികൃതർ
എന്നാൽ കുറച്ച് ദിവസം കഴിഞ്ഞപ്പോൾ പെൺകുട്ടിക്ക് കൈകാലുകൾക്ക് ബലക്ഷയം അനുഭവപ്പെടുകയും ശ്വാസതടസ്സം നേരിടുകയും ചെയ്തു. ഇതോടെ ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വൈദ്യപരിശോധനയിൽ മേയുടെ രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവ് അപകടകരമാം വിധം താഴ്ന്ന നിലയിലാണെന്ന് കണ്ടെത്തി.ഹൈപ്പോകലീമിയ എന്നറിയപ്പെടുന്ന ഈ അവസ്ഥ പെൺകുട്ടിയുടെ ആരോഗ്യനില വഷളാക്കി. പേശീബലഹീനത, പേശിവേദന, അമിതമായ ക്ഷീണം, ഹൃദയമിടിപ്പിലെ വ്യതിയാനങ്ങൾ, കൈകാലുകളിൽ മരവിപ്പ്, ഓക്കാനം, ഛർദ്ദി, തലകറങ്ങൽ, വിട്ടുമാറാത്ത തളർച്ച എന്നിവയെല്ലാം ശരീരത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കുറയുന്നതിന്റെ പ്രധാന ലക്ഷണങ്ങളാണ്.