AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nobel Peace Prize 2025: ട്രംപിന് നൊബേൽ സമ്മാനം നഷ്ടമായതും മരിയയ്ക്ക് ലഭിച്ചതും മറ്റൊരു പിഴവോ? വൈറ്റ് ഹൗസിന്റെ പ്രതികരണം ഇതാ

White House has criticised the Nobel Committee: ട്രംപിന് പുരസ്‌കാരം നൽകാതെ മച്ചാഡോയെ തിരഞ്ഞെടുത്തതിനെതിരെ വൈറ്റ് ഹൗസ് വക്താവ് പ്രതികരിച്ചത്, "നൊബേൽ കമ്മിറ്റി വീണ്ടും സമാധാനത്തേക്കാൾ രാഷ്ട്രീയത്തിനാണ് സ്ഥാനം നൽകിയിരിക്കുന്നതെന്ന് തെളിയിച്ചു എന്നാണ്.

Nobel Peace Prize 2025: ട്രംപിന് നൊബേൽ സമ്മാനം നഷ്ടമായതും മരിയയ്ക്ക് ലഭിച്ചതും മറ്റൊരു പിഴവോ? വൈറ്റ് ഹൗസിന്റെ പ്രതികരണം ഇതാ
ഡൊണാൾഡ് ട്രംപ്Image Credit source: PTI
aswathy-balachandran
Aswathy Balachandran | Published: 10 Oct 2025 18:27 PM

വാഷിംഗ്ടൺ ഡി.സി: 2025-ലെ സമാധാന നോബൽ സമ്മാനം വെനസ്വേലൻ പ്രതിപക്ഷ നേതാവായ മരിയ കൊറിന മച്ചാഡോയ്ക്ക് (María Corina Machado) നൽകാനുള്ള നോബൽ കമ്മിറ്റിയുടെ തീരുമാനത്തെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വൈറ്റ് ഹൗസ് രൂക്ഷമായി വിമർശിച്ചു. ഈ തീരുമാനം “രാഷ്ട്രീയത്തിന് സമാധാനത്തേക്കാൾ പ്രാധാന്യം നൽകുന്ന മറ്റൊരു തെറ്റാണ്” എന്നാണ് വൈറ്റ് ഹൗസ് വിശേഷിപ്പിച്ചത്.

 

വിമർശനത്തിന്റെ കാരണം

 

ട്രംപ് ഭരണകൂടത്തിന്റെ ഭാഗമായുള്ള വക്താക്കൾ നൊബേൽ കമ്മിറ്റിക്കെതിരെ തിരിഞ്ഞതിന് പിന്നിലെ പ്രധാന കാരണം, ഈ വർഷത്തെ പുരസ്‌കാരത്തിനായി ട്രംപ് ശക്തമായി പ്രചാരണം നടത്തിയിരുന്നു എന്നുള്ളതാണ്.

ട്രംപിന് പുരസ്‌കാരം നൽകാതെ മച്ചാഡോയെ തിരഞ്ഞെടുത്തതിനെതിരെ വൈറ്റ് ഹൗസ് വക്താവ് പ്രതികരിച്ചത്, “നൊബേൽ കമ്മിറ്റി വീണ്ടും സമാധാനത്തേക്കാൾ രാഷ്ട്രീയത്തിനാണ് സ്ഥാനം നൽകിയിരിക്കുന്നതെന്ന് തെളിയിച്ചു എന്നാണ്. പല യുദ്ധങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കുകയും സമാധാന കരാറുകൾക്ക് മധ്യസ്ഥത വഹിക്കുകയും ചെയ്ത ട്രംപിന്റെ പരിശ്രമങ്ങളെ ഇത് അവഗണിച്ചു എന്നും വക്താക്കൾ കൂട്ടിച്ചേർത്തു.

വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവരുടെ അക്ഷീണ പ്രയത്‌നത്തിനും, സ്വേച്ഛാധിപത്യത്തിൽനിന്ന് ജനാധിപത്യത്തിലേക്കുള്ള നീതിയുക്തവും സമാധാനപരവുമായ ഒരു മാറ്റം കൈവരിക്കുന്നതിനുള്ള പോരാട്ടത്തിനുമാണ് മരിയയ്ക്ക് സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം നൽകുന്നത്,” എന്ന് നൊബേൽ കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കു വേണ്ടി വെനിസ്വേലയിൽ നടത്തുന്ന ധീരവും അക്ഷീണവുമായ പോരാട്ടത്തിനാണ് പ്രമുഖ പ്രതിപക്ഷ നേതാവായ മരിയ കൊറീന മച്ചാഡോയ്ക്കാണ് നൊബേൽ സമ്മാനം ലഭിച്ചത്.