AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Israel-Iran Conflict: ഇറാനില്‍ പരമോന്നത നേതാവിനെ അധികകാലം വാഴിക്കില്ല; ഇനി മൊജ്തബ നയിക്കും

Iran's New Supreme Leader: മൊജ്തബയുടെ നിയമനം സ്വാഭാവികമായും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ചൊടിപ്പിക്കും. തിരഞ്ഞെടുപ്പില്‍ അമേരിക്കയ്ക്ക് ശക്തമായ പങ്കുണ്ടായിരിക്കണമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.

Israel-Iran Conflict: ഇറാനില്‍ പരമോന്നത നേതാവിനെ അധികകാലം വാഴിക്കില്ല; ഇനി മൊജ്തബ നയിക്കും
മൊജ്തബ ഖമേനിImage Credit source: Social Media
Shiji M K
Shiji M K | Updated On: 09 Mar 2026 | 06:10 AM

ടെഹ്‌റാന്‍: ഇറാന്റെ പുതിയ പരമോന്നത നേതാവായി ആയത്തൊള്ള അലി ഖമേനിയുടെ മകന്‍ മൊജ്തബ ഖമേനിയുടെ പ്രഖ്യാപിച്ചു. അമേരിക്കയും ഇസ്രായേലും ആക്രമണം തുടരുന്നതിനിടെയാണ് പുതിയ നീക്കം. ഖമേനിക്ക് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ബിസിനസ് ശൃംഖലകളില്‍ ശക്തമായ സ്വാധീനം ഉണ്ടായിരുന്ന വ്യക്തിയാണ് മൊജ്തബ. എന്നാല്‍ ഈ ഭരണമാറ്റം അമേരിക്കയെ വീണ്ടും ചൊടിപ്പിക്കാനാണ് സാധ്യത.

ഇറാന്റെ വിദഗ്ധ അസംബ്ലി നിര്‍ണായക വോട്ടെടുപ്പിലൂടെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ പവിത്രമായ വ്യവസ്ഥകളിലൂടെ രാജ്യത്തിന്റെ മൂന്നാമത്തെ പരമോന്നത നേതാവായി ആയത്തൊള്ള സയ്യിദ് മൊജ്തബ ഹൊസൈനി ഖമേനിയെ നിയമിച്ചു, എന്ന് ടെഹ്‌റാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

മൊജ്തബയുടെ നിയമനം സ്വാഭാവികമായും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ചൊടിപ്പിക്കും. തിരഞ്ഞെടുപ്പില്‍ അമേരിക്കയ്ക്ക് ശക്തമായ പങ്കുണ്ടായിരിക്കണമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. തങ്ങളുടെ അനുമതി ലഭിച്ചില്ലെങ്കില്‍, ആരായാലും ആ നേതാവ് അധികകാലം നിലനില്‍ക്കില്ലെന്നാണ് ട്രംപിന്റെ ഭീഷണി.

ഒരാഴ്ച മുമ്പാണ് ആയത്തൊള്ള ഖമേനി ഇസ്രായേലിന്റെയും യുഎസിന്റെയും സംയുക്താക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇറാനില്‍ ഭരണമാറ്റം വേണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു ട്രംപിന്റെ ആക്രമണം. ഇറാനിലെ എണ്ണ സംഭരണശാലകള്‍ക്ക് നേരെ ആക്രമണം ശക്തമായിരിക്കുകയാണ്. ഇത് കനത്ത ആഘാതത്തിന് കാരണമാകുന്നുണ്ടെന്നാണ് വിവരം.

Also Read: Israel-Iran Conflict: ഗള്‍ഫ് മലയാളികളേ ജാഗ്രത തുടരൂ, കീഴടങ്ങില്ലെന്ന് ഇറാന്‍; കനത്ത ആക്രമണം

ആക്രമണം ഏറ്റവും അപകടകരമായ പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നുവെന്നും, ഇത് യുദ്ധക്കുറ്റത്തിന് തുല്യമാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായ്ല്‍ ബഗായ് പറഞ്ഞു. ഇന്ധന ഡിപ്പോകളെ ലക്ഷ്യം വെക്കുന്നതിലൂടെ അക്രമികള്‍ അപകടകരമായ വസ്തുക്കള്‍ വായുവിലേക്ക് വിടുകയാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

 

 

Follow Us