UAE to India Remittance: നാട്ടിലേക്ക് പണമയക്കാൻ പ്ലാനുണ്ടോ? ഏറ്റവും മികച്ച നിരക്കും കുറഞ്ഞ ഫീസും നൽകുന്ന 5 യു.എ.ഇ ആപ്പുകൾ ഇതാ!

Sending Money to India? Best UAE Remittance Apps with High Rates & Low Fees: ഇന്നത്തെ വിപണിയിലെ അടിസ്ഥാന ശരാശരി നിരക്ക് പ്രകാരം ഒരു ദിർഹത്തിന് 25.44 രൂപയാണ് മൂല്യം. രൂപയുടെ മൂല്യത്തിൽ മാറ്റങ്ങൾ തുടരുന്ന ഈ അവസരത്തിൽ, യു.എ.ഇയിൽ നിന്നും നാട്ടിലേക്ക് പണമയക്കാൻ പ്ലാൻ ചെയ്യുന്ന പ്രവാസികൾക്ക് മികച്ച വിനിമയ നിരക്കും കുറഞ്ഞ ട്രാൻസ്ഫർ ഫീസും നൽകുന്ന 5 മൊബൈൽ ആപ്പുകൾ ഏതൊക്കെയെന്ന് നോക്കാം

UAE to India Remittance: നാട്ടിലേക്ക് പണമയക്കാൻ പ്ലാനുണ്ടോ? ഏറ്റവും മികച്ച നിരക്കും കുറഞ്ഞ ഫീസും നൽകുന്ന 5 യു.എ.ഇ ആപ്പുകൾ ഇതാ!

പ്രതീകാത്മക ചിത്രം

Published: 

18 Nov 2026 | 03:05 PM

യു.എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വ്യതിയാനങ്ങൾ സംഭവിക്കുന്നതിനാൽ യു.എ.ഇ ദിർഹത്തിൽ നിന്നും രൂപയിലേക്കുള്ള വിനിമയ നിരക്കും മാറി മറിയുന്നുണ്ട്. ഇന്നത്തെ വിപണിയിലെ അടിസ്ഥാന ശരാശരി നിരക്ക് പ്രകാരം ഒരു ദിർഹത്തിന് 25.44 രൂപയാണ് മൂല്യം. രൂപയുടെ മൂല്യത്തിൽ മാറ്റങ്ങൾ തുടരുന്ന ഈ അവസരത്തിൽ, യു.എ.ഇയിൽ നിന്നും നാട്ടിലേക്ക് പണമയക്കാൻ പ്ലാൻ ചെയ്യുന്ന പ്രവാസികൾക്ക് മികച്ച വിനിമയ നിരക്കും കുറഞ്ഞ ട്രാൻസ്ഫർ ഫീസും നൽകുന്ന 5 മൊബൈൽ ആപ്പുകൾ ഏതൊക്കെയെന്ന് നോക്കാം

കരീം പേ (Careem Pay)

യു.എ.ഇയിൽ ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സൂപ്പർ ആപ്പുകളിൽ ഒന്നായ കരീം, മികച്ച നിരക്കുകളിൽ ഒന്നാണ് നൽകുന്നത്. കരീം പേയിലൂടെ പണമയക്കുമ്പോൾ ഏകദേശം 25.35 മുതൽ 25.46 രൂപ വരെയാണ് നിരക്കായി ലഭിക്കുന്നത്. പുതിയ ഉപയോക്താക്കൾക്ക് ആദ്യത്തെ മൂന്ന് ട്രാൻസ്ഫറുകൾക്ക് പ്രത്യേക പ്രൊമോഷണൽ നിരക്കും ലഭ്യമാണ്. നിലവിൽ ഇന്ത്യയിലേക്ക് പണം അയക്കുന്നതിന് സർവീസ് ചാർജ് നൽകേണ്ടതില്ല

റെമിറ്റ്‌ലി (Remitly)

പുതിയ ഉപയോക്താക്കളെ ആകർഷിക്കാൻ എപ്പോഴും മികച്ച ഓഫറുകൾ നൽകുന്ന പ്ലാറ്റ്‌ഫോമാണ് റെമിറ്റ്‌ലി. നിലവിൽ 25.35 രൂപ എന്ന നിരക്കിൽ പണം അയക്കാവുന്നതാണ്, പുതിയ ഉപയോക്താവാണ് എങ്കിൽ 25.57 രൂപ എന്ന പ്രമോഷണൽ നിരക്കിൽ പണം അയക്കാം. ഈ പ്ലാറ്റ്ഫോമിൽ ആദ്യത്തെ ട്രാൻസ്ഫർ തികച്ചും സൗജന്യമാണ്. പിന്നീടുള്ള ഇടപാടുകൾക്ക് സർവീസ് ചാർജ് ഈടാക്കും.

Also Read: Gold Rate: ദുബായിൽ സ്വർണവില റെക്കോർഡ് ഇടിവിൽ; വാങ്ങണോ, കാത്തിരിക്കണോ?

ഇ& മണി (e& money)

എത്തിസലാത്തിന്റെ ഡിജിറ്റൽ വാലറ്റായ ഇ& മണി പ്രവാസികൾക്കിടയിൽ വളരെ വേഗത്തിൽ പ്രചാരം നേടിയ ആപ്പാണ്. നിലവിൽ ഏകദേശം 25.35 രൂപ നിരക്കിലാണ് ഈ ആപ്പിലൂടെ പണമയക്കാൻ സാധിക്കുന്നത്.എത്തിസലാത്ത് ഉപയോക്താക്കൾക്ക് വളരെ വേഗം ഉപയോഗിക്കാവുന്ന ഒരു പ്ലാറ്റ്ഫോമാണ് ഇത്

ലുലു മണി (LuLu Money)

യുഎഇയിലെ ഇന്ത്യക്കാർക്കിടയിൽ ഏറ്റവും വിശ്വാസ്യതയുള്ള ലുലു എക്സ്ചേഞ്ചിൻ്റെ ഔദ്യോഗിക ആപ്പാണ് ലുലു മണി. ഏകദേശം 25.25 മുതൽ 25.30 രൂപ വരെയാണ് ഇതിലെ നിലവിലെ നിരക്ക്. അക്കൗണ്ടിനനുസരിച്ച് അനുസരിച്ച് 10 മുതൽ 15 ദിർഹം വരെ ട്രാൻസ്ഫർ ഫീസ് നൽകേണ്ടതായ് വരും,

ഐ.സി.ഐ.സി.ഐ മണി2ഇന്ത്യ (ICICI Money2India)

ബാങ്കിൻ്റെ നേരിട്ടുള്ള സുരക്ഷിതത്വം ആവശ്യമുള്ള പ്രവാസികൾക്ക് തിരഞ്ഞെടുക്കാവുന്ന ഒരു ഓപ്ഷനാണിത്. ഏത് ഇന്ത്യൻ ബാങ്കിലേക്കും ഇതിലൂടെ എളുപ്പത്തിൽ പണമയക്കാം. 25.35 മുതൽ 25.38 രൂപ വരെയാണ് നിലവിലെ ശരാശരി നിരക്ക്. എല്ലാ ട്രാൻസ്ഫറുകൾക്കും 12 ദിർഹം ഫ്ലാറ്റ് ഫീസാണ് ഈടാക്കുന്നത്.

English Summary

Discover the top five UAE apps to send money to India, including Careem Pay and Remitly, offering the best AED to INR exchange rates and lowest transfer fees.

ശ്രദ്ധിക്കുക: വിനിമയ നിരക്കുകൾ വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് ഓരോ നിമിഷവും മാറിയേക്കാം. അതിനാൽ പണമയക്കുന്നതിന് മുൻപ് ബന്ധപ്പെട്ട ആപ്പുകളിൽ നിരക്കുകൾ പരിശോധിച്ച് ഉറപ്പുവരുത്തുക

Loading...
Unable to load recommendations.
Follow Us
Related Stories
ടി.വി.എസ്സിന്റെ ഓഫ് റോ‍ഡ് കിം​ഗ് - അപാച്ചെ RTX
200MP ക്യാമറ സഹിതം ഷവോമി 18 പ്രോ ലോഞ്ച് ചെയ്തു
തൃക്കാർത്തികയിൽ ഭാഗ്യം തുണയ്ക്കുന്ന 4 രാശികൾ
മികച്ച റിസൾട്ടിനായി വർക്കൗട്ടിന് മുൻപ് കഴിക്കേണ്ടത് ഇതാണ്
ക്യൂ നിൽക്കാതെ അരവണ വാങ്ങാം, മെഷീൻ റെഡി
40000 ലിറ്റർ എഥനോളുമായി പോയ ലോറി മറിഞ്ഞാൽ?
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ