Abu Dhabi Safety Guidelines: പ്രതിസന്ധി നേരിടാൻ അബുദാബി സജ്ജം, അടിയന്തര സൈറൺ മുഴങ്ങിയാൽ എന്തുചെയ്യണം?

Abu Dhabi Emergency Crisis and Disaster Management: ഔദ്യോഗിക സ്ഥാപനങ്ങളുടെ പേരിൽ വരുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കുകയാണ് ആദ്യം വേണ്ടത്. അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്, കൂടാതെ വിവരങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം സ്വീകരിക്കാനും ശ്രദ്ധിക്കണം. അടിയന്തിര സൈറനുകൾ മുഴുകിയാൽ എന്തുചെയ്യണമെന്നാണ് രണ്ടാമത്തേത്. ജോലി ഉടൻ നിർത്തിവെച്ച് ശാന്തമായിരിക്കുക, ജനലുകളിൽ നിന്നും ഗ്ലാസ് പ്രതലങ്ങളിൽ നിന്നും മാറി നിൽക്കുക.

Abu Dhabi Safety Guidelines: പ്രതിസന്ധി നേരിടാൻ അബുദാബി സജ്ജം, അടിയന്തര സൈറൺ മുഴങ്ങിയാൽ എന്തുചെയ്യണം?

Emergency Alert (1)

Updated On: 

28 Mar 2026 | 04:55 PM

അബുദാബി: ഗൾഫ് മേഖലയിലെ മാറുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത് പ്രതിസന്ധികളെ നേരിടുന്നതിനായി മുന്നൊരുക്കങ്ങൾ നടത്തി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് സെന്റർ രണ്ടാംഘട്ട ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായി മാർഗ്ഗനിർദ്ദേശങ്ങൾ ഇവർ പുറത്തിറക്കി. പരിഭ്രാന്തി ഒഴിവാക്കാനും കൃത്യമായി സുരക്ഷ ഉറപ്പുവരുത്തുന്നതിന് വിപുലമായ മാർഗനിർദേശങ്ങളാണ് അധികൃതർ പുറത്തിറക്കിയിട്ടുള്ളത്.

സൈബർ സുരക്ഷ… വ്യാജ വാർത്ത

ഔദ്യോഗിക സ്ഥാപനങ്ങളുടെ പേരിൽ വരുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കുകയാണ് ആദ്യം വേണ്ടത്. അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്, കൂടാതെ വിവരങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം സ്വീകരിക്കാനും ശ്രദ്ധിക്കണം.

അടിയന്തിര സൈറനുകൾ മുഴുകിയാൽ എന്തുചെയ്യണമെന്നാണ് രണ്ടാമത്തേത്. ജോലി ഉടൻ നിർത്തിവെച്ച് ശാന്തമായിരിക്കുക, ജനലുകളിൽ നിന്നും ഗ്ലാസ് പ്രതലങ്ങളിൽ നിന്നും മാറി നിൽക്കുക. ലിഫ്റ്റിന് പകരം പടികൾ ഉപയോഗിച്ച് ബേസ്മെന്റുകളിലേക്ക് സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറുക എന്നതാണ് ജോലിക്കാർ ചെയ്യേണ്ടത്.

Also Read –ഗൾഫ് എയർ ദമാം വഴിയുള്ള താൽക്കാലിക സർവീസുകൾ ഏപ്രിൽ വരെ നീട്ടി

വീടുകളിൽ ആണെങ്കിൽ ജനലുകൾ കുറഞ്ഞ ഉൾമുറികളിലോ ഹാളുകളിലോ അഭയം തേടണം. വാഹനം ഓടിച്ചു കൊണ്ടിരിക്കുമ്പോഴാണ് സൈറൺ മുഴങ്ങുന്നത് എങ്കിൽ വേഗത കുറച്ച് ജാഗ്രത പാലിക്കണം. അടുത്തുള്ള സുരക്ഷിതമായ കെട്ടിടത്തിൽ ഒപ്പം തന്നെ അഭയം തേടാൻ ശ്രമിക്കണം. സാധിക്കാത്തവർ വിൻഡോകൾ അടച്ച് എൻജിൻ ഓഫ് ചെയ്തു വാഹനത്തിൽ തന്നെ ഇരിക്കണം.

ഷോപ്പിംഗ് മാളുകളിലും പൊതുസ്ഥലങ്ങളിലും വെച്ച് സൈറൺ കേട്ടാൽ തിരക്ക് കൂട്ടുകയോ പരിഭ്രാന്തരാവുകയോ ചെയ്യരുത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിച്ച് പെരുമാറുക. ഇത്തരം സാഹചര്യങ്ങളിൽ കുട്ടികളോട് ശാന്തമായി സംസാരിക്കുകയും അവർക്ക് സുരക്ഷിത ബോധം നൽകുകയും ചെയ്യണം.

Loading...
Unable to load recommendations.
Follow Us
Related Stories
ഇറാനെതിരെ ‘മദർ ഓഫ് ഓൾ ബോംബ്’ പ്രയോഗിക്കാൻ അമേരിക്ക? ആണവ-ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പെൻ്റഗൺ നീക്കമെന്ന് റിപ്പോർട്ട്
Saudi Attack: സൗദിയിൽ ആക്രമണങ്ങൾ; ഇന്ത്യക്കാർ പരിഭ്രാന്തരാകരുത്, നിർദേശവുമായി ഇന്ത്യൻ അംബാസഡർ
ഷാർജയിലെ അൽ ദൈദ് എത്തിഹാദ് റെയിൽ സ്റ്റേഷനിലേക്ക് മുന്ന് ബസ് സർവിസുകൾ; റൂട്ടുകളും സമയക്രമവും അറിയൂ!
യു.എസിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വെടിവയ്പ്പ് നടത്താൻ പദ്ധതിയിട്ട 19-കാരൻ അറസ്റ്റിൽ
Houthi Attack: ഇസ്രായേലിലേക്കും സൗദിയിലേക്കും മിസൈൽ ഭീഷണി; ചൈനീസ് സാങ്കേതികവിദ്യയിൽ ഹൂതികളുടെ നീക്കം
UAE Golden Visa: യു.എ.ഇ ഗോൾഡൻ വിസ സ്വന്തമാക്കണോ? നോമിനേഷനില്ലാതെ ഓൺലൈനായി അപേക്ഷിക്കാൻ അവസരം!
160 കിലോ മീറ്റർ മൈലേജ്, കാണാൻ അടിപൊളി ലുക്കും - റിവ‍‍‍‍‍ർ ഇൻഡി
ട്രിപ്പിൾ 200MP ക്യാമറയുള്ള സീരീസ്! ലോഞ്ചിന് മുമ്പ് വില ചോർന്നു
വിജയദശമി നാളിൽ വിദ്യാരംഭം കുറിക്കുന്നത് എന്തുകൊണ്ട്?
പരിപ്പും പയറും കഴിക്കുമ്പോൾ ഗ്യാസ് ഒഴിവാക്കാൻ എന്ത് ചെയ്യണം?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?