AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kabul Blast: കാബൂളില്‍ കനത്ത സ്‌ഫോടനം, ലക്ഷ്യം ചൈനീസ് പൗരന്മാര്‍? മരണസംഖ്യ ഉയരുന്നു

Kabul Shahr‑e‑Naw Explosion: ചൈനീസ് പൗരന്മാരെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിരവധി വിദേശികള്‍ താമസിക്കുന്ന ചൈനീസ് റെസ്‌റ്റോറന്റിന് സമീപമുള്ള ഗര്‍ഫറോഷി തെരുവിലെ ഹോട്ടലിന് നേരെയായിരുന്നു ആക്രമണം.

Kabul Blast: കാബൂളില്‍ കനത്ത സ്‌ഫോടനം, ലക്ഷ്യം ചൈനീസ് പൗരന്മാര്‍? മരണസംഖ്യ ഉയരുന്നു
പ്രതീകാത്മക ചിത്രം Image Credit source: TV9 Network
Shiji M K
Shiji M K | Updated On: 19 Jan 2026 | 08:38 PM

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ കനത്ത സ്‌ഫോടനം. ഏഴ് പേര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വാണിജ്യ നഗരമായ ഷാര്‍ ഇ നൗ മേഖലയിലെ ഒരു ഹോട്ടലിനെ ലക്ഷ്യം വെച്ചാണ് സ്‌ഫോടനം ഉണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വലിയ കെട്ടിടങ്ങള്‍, ഷോപ്പിങ് കോംപ്ലക്‌സുകള്‍ തുടങ്ങിയവയെല്ലാം ഉള്ള മേഖല കൂടിയാണിത്.

ചൈനീസ് പൗരന്മാരെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിരവധി വിദേശികള്‍ താമസിക്കുന്ന ചൈനീസ് റെസ്‌റ്റോറന്റിന് സമീപമുള്ള ഗര്‍ഫറോഷി തെരുവിലെ ഹോട്ടലിന് നേരെയായിരുന്നു ആക്രമണം. സ്‌ഫോടനത്തെ തുടര്‍ന്ന് നിരവധിയാളുകളെ ആശുപത്രിയിലേക്ക് മാറ്റി.

ഇതുവരെ കാബൂളിലെ ഏറ്റവും സുരക്ഷിതമായ മേഖലകളില്‍ ഒന്നുകൂടിയായിരുന്നു ഷഹര്‍ ഇ നൗ. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

Also Read: Spain Train Crash: അതിവേ​ഗ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; സ്പെയിനിൽ 21 പേർ കൊല്ലപ്പെട്ടെന്ന് വിവരം

രാജ്യത്തുടനീളം നിരവധി ആക്രമണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഷഹര്‍ ഇ നൗ അതില്‍ നിന്നെല്ലാം വിട്ടുനിന്നിരുന്നു. 2025ല്‍ കാബൂളില്‍ രണ്ട് ചാവേര്‍ ബോംബാക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിലൊന്ന് ബാങ്കിനെയും മറ്റൊന്ന് സര്‍ക്കാര്‍ മന്ത്രാലയത്തെയും ലക്ഷ്യമിട്ടുള്ളതാണ്.

2021ല്‍ താലിബാന്‍ അധികാരത്തില്‍ വന്നതിന് ശേഷം ആക്രമണങ്ങള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും, ഐഎസ്‌ഐഎല്‍ അനുബന്ധ സംഘടനകള്‍ ഇപ്പോഴും രാജ്യത്ത് സജീവമാണ്.