AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Spain Train Crash: അതിവേ​ഗ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; സ്പെയിനിൽ 21 പേർ കൊല്ലപ്പെട്ടെന്ന് വിവരം

Spain High Speed Train Crash: കോർഡോബക്ക് സമീപം അദാമുസ് പട്ടണത്തിന് അടുത്തായാണ് അപകടം സംഭവിച്ചത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം.

Spain Train Crash: അതിവേ​ഗ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; സ്പെയിനിൽ 21 പേർ കൊല്ലപ്പെട്ടെന്ന് വിവരം
Spain Train CrashImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 19 Jan 2026 | 07:05 AM

മാഡ്രിഡ്: സ്പെയ്നിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് (Spain Train Crash) 21 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. മലാഗയിൽ നിന്ന് മാഡ്രിഡിലേക്ക് പോയ ട്രെയിൻ പാളം തെറ്റിയതോടെയാണ് അപകടം സംഭവിച്ചത്. പാളം തെറ്റിയ ട്രെയിൻ എതിർ ദിശയിൽ വന്ന മറ്റൊരു ട്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

കോർഡോബക്ക് സമീപം അദാമുസ് പട്ടണത്തിന് അടുത്തായാണ് അപകടം സംഭവിച്ചത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം. അപകട കാരണം അന്വേഷണത്തിലൂടെ മാത്രമെ കണ്ടെത്താനാകു എന്നും സ്പെയിനിലെ ഗതാഗത മന്ത്രി ഓസ്കാർ പ്യൂന്റെ പറഞ്ഞു.

ALSO READ: തായ്‌ലൻഡിൽ ട്രെയിനിന് മുകളിൽ ക്രെയിൻ ‌തകർന്ന് വീണ് അപകടം; 22 മരണം

അപകടത്തെത്തുടർന്ന് മാഡ്രിഡിനും അൻഡലൂഷ്യയ്ക്കും ഇടയിലുള്ള എല്ലാ ട്രെയിൻ സർവീസുകളും നിർത്തിവച്ചിരിക്കുകയാണ്. അപകടം നടക്കുമ്പോൾ ട്രെയിനിൽ ഏകദേശം 300ലധികം യാത്രക്കാർ ഉണ്ടായിരുന്നതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അപകടം നടക്കുന്ന സമയത്ത് എതിർ ദിശയിൽ നിന്ന് വന്ന ട്രെയിൻ മണിക്കൂറിൽ 200 കിലോമീറ്റർ വേ​ഗത്തിലാണ് സഞ്ചരിച്ചത്. ഇതാണ് അപകടത്തിൻ്റെ വ്യാപ്തി കൂട്ടിയതെന്നും അധികൃതർ പറയുന്നു.