Blast In Karachi: ലാഹോറിന് പിന്നാലെ കറാച്ചിയിലും സ്ഫോടനം; നടന്നത് ഉഗ്ര സ്ഫോടനമെന്ന് പാക് മാധ്യമങ്ങൾ

Blast In Pakistan Karachi: കറാച്ചിയിലെ ഷറാഫി ഗോതിലാണ് സ്ഫോടനം നടന്നതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഡ്രോൺ ആക്രമണത്തിലൂടെയാണ് സ്ഫോടനം നടന്നതെന്ന് പാകിസ്ഥാൻ സൈന്യം അറിയിച്ചു. 12 ഇടത്ത് ഡ്രോൺ ആക്രമണം നടന്നുവെന്നാണ് പാക് സൈന്യം ആരോപിക്കുന്നത്.

Blast In Karachi: ലാഹോറിന് പിന്നാലെ കറാച്ചിയിലും സ്ഫോടനം; നടന്നത് ഉഗ്ര സ്ഫോടനമെന്ന് പാക് മാധ്യമങ്ങൾ

പ്രതീകാത്മക ചിത്രം

Updated On: 

08 May 2025 | 01:54 PM

ന്യൂഡൽഹി: ലാഹോറിൽ സ്ഫോടനം നടന്ന് മണിക്കൂറികൾക്കകം പാകിസ്ഥാനിലെ കറാച്ചിയിലും സ്ഫോടനം. ഓപ്പറേഷൻ സിന്ദൂരിന് ശേഷം ഇന്ത്യ പാകിസ്ഥാൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കറാച്ചിയിലെ ഷറാഫി ഗോതിലാണ് സ്ഫോടനം നടന്നതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഡ്രോൺ ആക്രമണത്തിലൂടെയാണ് സ്ഫോടനം നടന്നതെന്ന് പാകിസ്ഥാൻ സൈന്യം അറിയിച്ചു. 12 ഇടത്ത് ഡ്രോൺ ആക്രമണം നടന്നുവെന്നാണ് പാക് സൈന്യം ആരോപിക്കുന്നത്.

ലാഹോർ ഡ്രോൺ ആക്രമണത്തിൽ നാല് പാക് സൈനികർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. അതിനിടെ, പാകിസ്ഥാനെ വിറപ്പിച്ച ഓപ്പറേഷൻ സിന്ദൂർ വെറും തുടക്കം മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. നിയന്ത്രണ രേഖയിലെ പാക് വെടിവെയ്പിൽ 13 പേർ കൊല്ലപ്പെട്ടതായും കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു.

ഇന്ന് രാവിലെ ലാഹോറിലെ വാൾട്ടൺ റോഡ് മേഖലയിലാണ് തുടർച്ചയായി സ്ഫോടന ശബ്ദങ്ങൾ കേട്ടത്. ഇതിൻ്റെ വീഡിയോ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്ഫോടനത്തെ തുടർന്നുണ്ടായ പൊടിപടലങ്ങളാൽ മൂടിയ തെരുവുകളും ആളുകൾ പരിഭ്രാന്തിയിൽ ഓടികൂടുന്നതും വീഡിയോയിൽ നിന്ന് വ്യക്തമാണ്.

ലാഹോറിലെ വാള്‍ട്ടണ്‍ വിമാനത്താവളത്തിന് സമീപത്തെ ഗോപാല്‍ നഗര്‍, നസീറബാദ് മേഖലകളിലാണ് സ്‌ഫോടനമുണ്ടായതെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സ്‌ഫോടനത്തിന് പിന്നാലെ നഗരത്തില്‍ സൈറണ്‍ മുഴങ്ങുകയും, ജനങ്ങൾ വീടുകളില്‍നിന്ന് പുറത്തേക്കോടുകയും ചെയ്തു.. നഗരത്തിലാകമാനം പുക മൂടിയ നിലയിലാണ്.

തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യ പാക് ബന്ധം വലിയ സംഘര്‍ത്തിലേക്കാണ് പോകുന്നത്. അതിർത്തി മേഖലയിൽ പാകിസ്ഥാൻ്റെ വെടിവയ്പ്പ് തുടരുകയാണ്. നിരവധി പേർക്കാണ് സംഭവത്തിൽ പരിക്കേറ്റത്. എന്നാൽ പാക് പ്രകോപനത്തിന് തക്കതായ തിരിച്ചടി നൽകുന്നതായി ഇന്ത്യൻ സൈന്യം അറിയിച്ചു.

Follow Us
Related Stories
Iran-US Conflict: ഇറാനില്‍ യുഎസ് വ്യോമാക്രമണം; ഹോര്‍മുസ് കടലിടുക്കിന് സമീപം എണ്ണ ടാങ്കറുകള്‍ ലക്ഷ്യമിട്ട് IRGC
സുഹൃത്തിൻ്റെ ജനന തീയതി ഭാഗ്യം കൊണ്ടുവന്നു; മലയാളിക്ക് യു.എ.ഇ ബിഗ് ടിക്കറ്റിൽ 25000 ദിർഹം സമ്മാനം
UPI In Burj Khalifa: ദുബായ് യാത്രക്കാർക്ക് സന്തോഷവാർത്ത: ബുർജ് ഖലീഫ ടിക്കറ്റുകൾ ഇനി യു.പി.ഐ വഴി ബുക്ക് ചെയ്യാം
US-Iran Conflict: മിഡിൽ ഈസ്റ്റ് വീണ്ടും പുകയുന്നു! ഇറാൻ മിസൈലുകൾ അമേരിക്ക തകർത്തു; നിർണായക നീക്കങ്ങളുമായി ട്രംപും നെതന്യാഹുവും
യു.എ.ഇയിലേക്ക് പറക്കുമ്പോൾ പവർബാങ്ക് കയ്യിൽ കരുതാറുണ്ടോ ? ഇക്കാര്യങ്ങൾ നിർബ്ബന്ധമായും അറിഞ്ഞിരിക്കണം !
Japan Earthquake-VIDEO: ജപ്പാനിൽ ശക്തമായ ഭൂചലനം; 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്
പാവയ്ക്ക എല്ലാവർക്കും അനുയോജ്യമാണോ?
രാത്രി അ‌ൺലിമിറ്റഡ് ഫ്രീ ഡാറ്റ കിട്ടുന്ന VI പ്ലാനുകൾ
ശനിദോഷത്തിന്റെ സൂചനകൾ ഇവയാണോ?
പണം കളയണ്ട! പാർലർ ഫേഷ്യലിനേക്കാൾ ​ഗുണം ഈ കൂട്ടിന്
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി