Flight fares Hike: ഇനി വിമാന ടിക്കറ്റുകൾക്ക് തൊട്ടാൽ പൊള്ളുന്ന നിരക്ക്

Air Travel to Get Costlier: യുദ്ധമേഖലകൾ ഒഴിവാക്കി വിമാനങ്ങൾ ദീർഘദൂര പാതകളിലൂടെ വഴിതിരിച്ചുവിടുന്നത് വിമാനക്കമ്പനികൾക്ക് ഇരട്ടപ്രഹരമായിട്ടുണ്ട്. വഴിതിരിച്ചുവിടുന്നത് മൂലം യാത്രാസമയം വർധിക്കുന്നു.

Flight fares Hike: ഇനി വിമാന ടിക്കറ്റുകൾക്ക് തൊട്ടാൽ പൊള്ളുന്ന നിരക്ക്

Flight 1

Published: 

11 Mar 2026 | 07:03 PM

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ആഗോള ഇന്ധന വിപണിയെ ഉലച്ചതോടെ വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരുന്നു. വിമാന ഇന്ധനത്തിന്റെ വില ബാരലിന് 200 ഡോളർ വരെ ഉയർന്ന സാഹചര്യത്തിൽ, അധികച്ചെലവ് യാത്രക്കാരിൽ നിന്ന് ഈടാക്കാൻ പ്രമുഖ വിമാനക്കമ്പനികൾ തീരുമാനിച്ചു. ഇന്ധന സർചാർജ് വർധിപ്പിക്കുന്നതോടെ അന്താരാഷ്ട്ര, ആഭ്യന്തര യാത്രകൾക്ക് വൻ തുക അധികം നൽകേണ്ടി വരും.

ന്യൂസിലൻഡിന്റെ ദേശീയ വിമാനക്കമ്പനിയായ എയർ ന്യൂസിലൻഡ് ചൊവ്വാഴ്ച മുതൽ നിരക്കുകൾ വർധിപ്പിച്ചു കഴിഞ്ഞു. ഏകദേശം 500 രൂപയാണ് ആഭ്യന്തര സർവീസുകൾക്ക് കൂടിയത്. അന്താരാഷ്ട്ര ദീർഘദൂര സർവീസുകൾ ടിക്കറ്റൊന്നിന് 7,500 രൂപയിലധികം വർധനവുണ്ടാകും എന്നാണ് വിലയിരുത്തൽ. യുദ്ധത്തിന് മുൻപ് 85-90 ഡോളറായിരുന്ന ഇന്ധനവില ഇപ്പോൾ ഇരട്ടിയിലധികമായതാണ് ഈ കടുത്ത തീരുമാനത്തിന് പിന്നിലെന്ന് കമ്പനി വ്യക്തമാക്കി.

ഏഷ്യൻ വിമാനക്കമ്പനികളും പ്രതിസന്ധിയിൽ

ഹോങ്കോംഗ് എയർലൈൻസ് ഇന്ധന സർചാർജ് 35.2 ശതമാനം വരെയാണ് വർധിപ്പിക്കുന്നത്. ഇത് മാലിദ്വീപ്, നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രക്കാരെ സാരമായി ബാധിക്കും. പ്രവർത്തനച്ചെലവ് 70 ശതമാനം വരെ വർധിച്ചതോടെ ഇന്ധനത്തിന്മേലുള്ള പരിസ്ഥിതി നികുതി ഒഴിവാക്കണമെന്ന് വിയറ്റ്നാം എയർലൈൻസ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കാഥേ പസഫിക് ഉൾപ്പെടെയുള്ള കമ്പനികളും നിരക്ക് വർധനയുടെ പാതയിലാണ്.

Also Read – ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണം; ഗുജറാത്തിലേക്ക് വരികയായിരുന്ന കപ്പലിന് തീപിടിച്ചു

യുദ്ധമേഖലകൾ ഒഴിവാക്കി വിമാനങ്ങൾ ദീർഘദൂര പാതകളിലൂടെ വഴിതിരിച്ചുവിടുന്നത് വിമാനക്കമ്പനികൾക്ക് ഇരട്ടപ്രഹരമായിട്ടുണ്ട്. വഴിതിരിച്ചുവിടുന്നത് മൂലം യാത്രാസമയം വർധിക്കുന്നു. ദീർഘദൂര പാതകൾ കൂടുതൽ ഇന്ധന ഉപഭോഗത്തിന് കാരണമാകുന്നു. ഇത് വിനോദസഞ്ചാര മേഖലയെയും പ്രതികൂലമായി ബാധിക്കും. യുദ്ധം നീണ്ടുനിന്നാൽ തായ്‌ലൻഡിന് മാത്രം 1.29 ബില്യൺ ഡോളറിന്റെ വരുമാനനഷ്ടം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

ട്രംപിന്റെ പ്രസ്താവനയും വിപണിയും

തിങ്കളാഴ്ച ബാരലിന് 119 ഡോളറിലെത്തിയ എണ്ണവില, യുദ്ധം ഉടൻ അവസാനിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയെത്തുടർന്ന് ചൊവ്വാഴ്ച 90 ഡോളറിലേക്ക് താഴ്ന്നു. ഇത് എയർലൈൻ ഓഹരികൾക്ക് നേരിയ ആശ്വാസം നൽകിയിട്ടുണ്ടെങ്കിലും, മിഡിൽ ഈസ്റ്റേൺ വിമാനക്കമ്പനികളായ എമിറേറ്റ്‌സ്, ഖത്തർ എയർവേയ്‌സ് എന്നിവയുടെ നെറ്റ്‌വർക്കിലുണ്ടാകുന്ന തടസ്സങ്ങൾ ആഗോള യാത്രയെ ഇനിയും ബാധിച്ചേക്കാം.

Loading...
Unable to load recommendations.
Follow Us
Related Stories
ഗ്ലോബൽ വില്ലേജിലേക്ക് യാത്ര ചെയ്യാൻ ഇനി വെറും 10 ദിർഹം മതി; പ്രത്യേക ബസ് സർവീസുകളുടെ പൂർണ വിവരങ്ങൾ ഇതാ!
ഇറാനെതിരെ ‘മദർ ഓഫ് ഓൾ ബോംബ്’ പ്രയോഗിക്കാൻ അമേരിക്ക? ആണവ-ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പെൻ്റഗൺ നീക്കമെന്ന് റിപ്പോർട്ട്
Saudi Attack: സൗദിയിൽ ആക്രമണങ്ങൾ; ഇന്ത്യക്കാർ പരിഭ്രാന്തരാകരുത്, നിർദേശവുമായി ഇന്ത്യൻ അംബാസഡർ
ഷാർജയിലെ അൽ ദൈദ് എത്തിഹാദ് റെയിൽ സ്റ്റേഷനിലേക്ക് മുന്ന് ബസ് സർവിസുകൾ; റൂട്ടുകളും സമയക്രമവും അറിയൂ!
യു.എസിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വെടിവയ്പ്പ് നടത്താൻ പദ്ധതിയിട്ട 19-കാരൻ അറസ്റ്റിൽ
Houthi Attack: ഇസ്രായേലിലേക്കും സൗദിയിലേക്കും മിസൈൽ ഭീഷണി; ചൈനീസ് സാങ്കേതികവിദ്യയിൽ ഹൂതികളുടെ നീക്കം
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?