Germany Strike: യാത്ര ചെയ്യാന്‍ എയര്‍പോര്‍ട്ടിലെത്തിയവര്‍ പെട്ടു; റദ്ദാക്കിയത് നൂറുകണക്കിന് വിമാന സര്‍വീസുകള്‍; ജര്‍മ്മനിയില്‍ സംഭവിച്ചത്‌

Germany Airport Strike: ഞായറാഴ്ച ഹാംബർഗ് വിമാനത്താവളത്തിൽ അപ്രതീക്ഷിതമായി തുടങ്ങിയ സമരം പിന്നീട് രാജ്യവ്യാപകമായി വ്യാപിക്കുകയായിരുന്നു. യാത്രക്കാരെ പ്രതിസന്ധിയിലാഴ്ത്തി. സര്‍വീസുകള്‍ തടസപ്പെട്ടതിനാല്‍ ഫ്രാങ്ക്ഫർട്ട്, മ്യൂണിക്ക്, ബെർലിൻ തുടങ്ങിയ വിമാനത്താവളങ്ങളിലെ യാത്രക്കാരോട് എയര്‍പോര്‍ട്ടിലേക്ക് വരേണ്ടതില്ലെന്ന് അറിയിച്ചിരുന്നു

Germany Strike: യാത്ര ചെയ്യാന്‍ എയര്‍പോര്‍ട്ടിലെത്തിയവര്‍ പെട്ടു; റദ്ദാക്കിയത് നൂറുകണക്കിന് വിമാന സര്‍വീസുകള്‍; ജര്‍മ്മനിയില്‍ സംഭവിച്ചത്‌

വിമാനത്താവളം-പ്രതീകാത്മക ചിത്രം

Published: 

11 Mar 2025 | 08:23 AM

ര്‍മ്മനിയില്‍ യാത്രക്കാരെ വലച്ച് വിമാനത്താവള ജീവനക്കാരുടെ പണിമുടക്ക്. ശമ്പളവുമായി ബന്ധപ്പെട്ട് വിമാനത്താവള ജീവനക്കാർ രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്ക് മൂലം നൂറുകണക്കിന് വിമാന സർവീസുകളാണ് റദ്ദാക്കിയത്. ട്രേഡ് യൂണിയൻ വെർഡിയുടെ നേതൃത്വത്തിൽ ഞായറാഴ്ച ഹാംബർഗ് വിമാനത്താവളത്തിൽ അപ്രതീക്ഷിതമായി തുടങ്ങിയ സമരം പിന്നീട് രാജ്യവ്യാപകമായി വ്യാപിക്കുകയായിരുന്നു. ഇത് യാത്രക്കാരെ പ്രതിസന്ധിയിലാഴ്ത്തി. സര്‍വീസുകള്‍ തടസപ്പെട്ടതിനാല്‍ ഫ്രാങ്ക്ഫർട്ട്, മ്യൂണിക്ക്, ബെർലിൻ തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളിലെ യാത്രക്കാരോട് എയര്‍പോര്‍ട്ടിലേക്ക് വരേണ്ടതില്ലെന്ന് അറിയിച്ചിരുന്നു.

പൊതുമേഖല, ഗതാഗതം എന്നീ മേഖലകളിലെ പ്രതിനിധീകരിക്കുന്ന ട്രേഡ് യൂണിയനാണ് വെര്‍ഡി. വേതനം, തൊഴില്‍ സാഹചര്യം തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് വെര്‍ഡി പ്രതിഷേധമുയര്‍ത്തുന്നത്. ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കപ്പെട്ടേക്കുമെന്നും, ഇത് 500,000-ത്തിലധികം യാത്രക്കാരെ ബാധിക്കുമെന്നും ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കിയെന്ന് ഫ്രാങ്ക്ഫർട്ട് പ്രധാന കേന്ദ്രമായി പ്രവർത്തിക്കുന്ന ലുഫ്താൻസ ഗ്രൂപ്പ് അറിയിച്ചു. ഫ്ലൈറ്റ് ഷെഡ്യൂൾ കുറച്ചെന്ന്‌ മ്യൂണിക്ക് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. യൂറോവിംഗ്‌സ്, ഓസ്ട്രിയൻ എയർലൈൻസ്, സ്വിസ് എയർ എന്നിവയുടെ വിമാന സർവീസുകളെയും പണിമുടക്ക് ബാധിച്ചു.

തിങ്കളാഴ്ച ഷെഡ്യൂൾ ചെയ്തിരുന്ന 143 വിമാന സർവീസുകളും റദ്ദാക്കിയതായി ഹാംബർഗ് വിമാനത്താവളത്തിന്റെ വക്താവ് കട്ജ ബ്രോം പറഞ്ഞു. മുൻകൂർ അറിയിപ്പില്ലാതെ പണിമുടക്ക് പ്രഖ്യാപിച്ചതില്‍ വെര്‍ഡിയെ കട്ജ ബ്രോം വിമര്‍ശിച്ചു. ഞായറാഴ്ചത്തെ സമരം പതിനായിരക്കണക്കിന് യാത്രക്കാരെ ബാധിച്ചെന്നും അവര്‍ വ്യക്തമാക്കി.

Read Also : Oil Tanker and Cargo Vessel Collide: ഇംഗ്ലണ്ടിന്റെ തീരത്തിനടുത്ത് ചരക്ക് കപ്പലും ഓയില്‍ ടാങ്കറും കൂട്ടിയിടിച്ച് വന്‍ തീപിടിത്തം

പലരെയും ബാധിക്കുമെങ്കിലും, മികച്ച ശമ്പളം ലഭിക്കുന്നതിന് പണിമുടക്ക് അനിവാര്യമാണെന്ന്‌ വെർഡിയുടെ വക്താവ് പറഞ്ഞു. യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളില്‍ തങ്ങളും അസ്വസ്ഥരാണെന്നും, എന്നാല്‍ തൊഴിലുടമകളാണ് പണിമുടക്കിന് കാരണമായതെന്നും യൂണിയന്റെ ഹാംബർഗ് പ്രതിനിധിയായ ലാർസ് സ്റ്റബ്ബെ ബിബിസിയോട് പ്രതികരിച്ചു.

ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിലെ 1,770 ഷെഡ്യൂൾ ചെയ്ത വിമാനങ്ങളിൽ പലതും റദ്ദാക്കിയിരുന്നു. മ്യൂണിക്കിലെ 820 വിമാനങ്ങളിൽ ഭൂരിഭാഗവും റദ്ദാക്കപ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്റ്റുട്ട്ഗാർട്ട്, ഡസ്സൽഡോർഫ്, കൊളോൺ, ബെർലിൻ എന്നിവിടങ്ങളിലും പണിമുടക്ക് പ്രതികൂലമായി ബാധിച്ചു.

എല്ലാ തൊഴിലാളികൾക്കും 8% ശമ്പള വര്‍ധനവ്‌, അല്ലെങ്കില്‍ പ്രതിമാസം കുറഞ്ഞത് 350 യൂറോ അധിക ശമ്പളം, മൂന്ന് അധിക അവധി ദിവസങ്ങൾ, യൂണിയൻ അംഗങ്ങൾക്ക് ഒരു അധിക ദിവസം എന്നിവയാണ് യൂണിയന്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍.

Follow Us
Related Stories
Modi-Macron Meeting: ‘നീസിലെ ധുരന്ധര്‍മാര്‍’; മോദിക്കൊപ്പം വൈറല്‍ പോസ്റ്റിട്ട് മാക്രോണ്‍, ചര്‍ച്ചകളും ഗംഭീരം
Narendra Modi: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത
Iran War: പശ്ചിമേഷ്യന്‍ യുദ്ധം അവസാനിച്ചു; കരാറിലെത്തിയതായി ട്രംപ്, ഹോര്‍മുസ് തുറന്നതായി വാദം
Brain – Computer Interface: എലോൺ മസ്കിൻ്റെ ന്യൂറോലിങ്കിന് എന്ത് സംഭവിക്കുമെന്ന് ഇനി കണ്ടറിയണം, ലോകത്തിലെ ആദ്യ ബ്രെയിൻ ചിപ്പ് പുറത്തിറക്കാൻ ചൈന
Iran War: കരാറില്‍ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്, അങ്ങനെയൊന്ന് നടക്കാന്‍ പോകുന്നില്ലെന്ന് ഉറപ്പിച്ച് ഇറാന്‍
PM Modi to Meet US President: ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്