5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

UAE Adventure Park: സിപ്‌ലൈൻ, ഹൈക്കിങ്, ബൈക്കിങ്; ഖോർ ഫക്കാനിൽ പുതിയ അഡ്വഞ്ചർ പാർക്ക് തുറക്കുന്നു

UAE To Open Adventure Park: ഷാർജ ഇൻവെസ്റ്റ്മെൻ്റ് ആൻഡ് ഡെവലപ്മെൻ്റ് അതോറിറ്റി അഡ്വഞ്ചർ പാർക്ക് തുറക്കുന്നു. യുഎഇയിലെ ഖോർ ഫക്കാനിലാണ് അഡ്വഞ്ചർ പാർക്ക് തുറക്കുക.

UAE Adventure Park: സിപ്‌ലൈൻ, ഹൈക്കിങ്, ബൈക്കിങ്; ഖോർ ഫക്കാനിൽ പുതിയ അഡ്വഞ്ചർ പാർക്ക് തുറക്കുന്നു
പ്രതീകാത്മക ചിത്രംImage Credit source: Pexels
abdul-basith
Abdul Basith | Published: 10 Mar 2025 15:43 PM

യുഎഇയിലെ ഖോർ ഫക്കാനിൽ പുതിയ അഡ്വഞ്ചർ പാർക്ക് തുറക്കുന്നു. ഷാർജ ഇൻവെസ്റ്റ്മെൻ്റ് ആൻഡ് ഡെവലപ്മെൻ്റ് അതോറിറ്റിയാണ് (ഷുരൂഖ്) അഡ്വഞ്ചർ പാർക്ക് തുറക്കുന്നത്. സിപ്‌ലൈൻ, ഹൈക്കിങ്, ബൈക്കിങ് തുടങ്ങി വിവിധ വിനോദോപാധികൾ ഈ അഡ്വഞ്ചർ പാർക്കിലുണ്ടാവുമെന്ന് അധികൃതർ അറിയിച്ചു.

“ഞങ്ങൾ ഖോർ ഫക്കാനിൽ അൽ ജബൽ അഡ്വഞ്ചേഴ്സ് വികസിപ്പിക്കുകയാണ്. ഹൈക്കിങ്, സ്കൂബ ഡൈവിങ് തുടങ്ങിയ വിനോദോപാധികളുള്ള ഇടമാണ് അൽ ജബൽ അഡ്വഞ്ചേഴ്സ്. സിപ്‌ലൈൻ, ഊഞ്ഞാൽ, ഗൺ റൈഡ്സ്, ഹൈക്കിങ്, ബൈക്കിങ് തുടങ്ങി പല റൈഡുകൾ ഇവിടെയുണ്ട്. ഈ വർഷം അവസാനത്തോടെ പാർക്കിൻ്റെ പണി പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.”- ഷാർജ ഇൻവെസ്റ്റ്മെൻ്റ് ആൻഡ് ഡെവലപ്മെൻ്റ് അതോറിറ്റി സിഇഒ ഒബൈദ് അൽ ഖസീർ പറഞ്ഞു.

ഷാർജയിലെ വിവിധ പ്രൊജക്ടുകൾ ഷുരൂഖിൻ്റെ കീഴിൽ പൂർത്തിയാക്കിയിട്ടുണ്ട്. മൂൺ റിട്രീറ്റ്, അൽ ബദയാർ റിട്രീറ്റ്, നജാദ് അൽ മെഖ്സാർ, അൽ മജാസ് വാട്ടർഫ്രണ്ട്, അൽ ഖസ്ബ, അൽ നൂർ ഐലൻഡ് തുടങ്ങി പലതും ഇവർ പണികഴിപ്പിച്ചതാണ്.

Also Read: UAE Airport: യുഎഇയിലെ ഈ വിമാനത്താവളങ്ങളിൽ മിതമായ നിരക്കിൽ ലഗേജ് സൂക്ഷിക്കാം

ഉമ്മുല്‍ഖുവൈനിലെ ഫാക്ടറിയില്‍ തീപിടിത്തം
യുഎഇയിലെ ഉമ്മുല്‍ഖുവൈനില്‍ ഫാക്ടറിയില്‍ തീപിടിത്തമുണ്ടായത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ഉം അൽ തൗബ് ഇൻഡസ്ട്രിയൽ ഏരിയയിലെ ഫാക്ടറിയിലാണ് ഈ മാസം എട്ടിന് തീപിടിത്തം ഉണ്ടായത്. സിവിൽ ഡിഫൻസ് ടീമുകൾ സംഭവസ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയെങ്കിലും അപകടത്തിൽ ഫാക്ടറി പൂർണ്ണമായും കത്തിനശിച്ചു. സംഭവത്തിൽ ആളപായമില്ല.

തീപിടിച്ചയുടൻ ഫാക്ടറിയിലും പരിസരപ്രദേശങ്ങളിലും ഉണ്ടായിരുന്ന എല്ലാവരെയും സിവിൽ ഡിഫൻസ് ടീമുകൾ ഒഴിപ്പിച്ചിരുന്നു. ഉം അൽ-ഖുവൈനിലെ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ സെന്റർ, ഉം അൽ-ഖുവൈൻ മുനിസിപ്പാലിറ്റി, യൂണിയൻ വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി കമ്പനി, നാഷണൽ ആംബുലൻസ് തുടങ്ങിയവരൊക്കെ തീ അണയ്ക്കാൻ സഹായിച്ചിരുന്നു. റാസൽഖൈമ, അജ്മാൻ, ഷാർജ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും തീയണയ്ക്കുന്നതിൽ പങ്കുചേർന്നു. കൂടുതൽ ഇടങ്ങളിലേക്ക് പടരുന്നതിന് മുമ്പ് തന്നെ തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞത് വലിയ അപകടമാണ് ഒഴിവാക്കിയത്.