Al Ain Zoo: 60 വയസിന് മുകളിലുള്ളവർക്ക് അൽ ഐൻ മൃഗശാലയിലേക്ക് സൗജന്യ പ്രവേശനം; പുതിയ ഓഫർ പ്രഖ്യാപിച്ച് അധികൃതർ
Al Ain Zoo Free Entry : അൽ ഐൻ മൃഗശാലയിലേക്ക് 60 കഴിഞ്ഞവർക്ക് സൗജന്യ പ്രവേശനം അനുവദിച്ച് അധികൃതർ. നേരത്തെ 70 കഴിഞ്ഞവർക്ക് അനുവദിച്ചിരുന്ന ഇളവാണ് ഇപ്പോൾ 60 വയസിന് മുകളിൽ ഉള്ളവർക്കായി മാറ്റിയത്.
60 വയസിന് മുകളിലുള്ളവർക്ക് അൽ ഐൻ മൃഗശാലയിലേക്ക് സൗജന്യ പ്രവേശനം അനുവദിച്ചു. നേരത്തെ 70 കഴിഞ്ഞവർക്കായിരുന്നു അൽ ഐൻ മൃഗശാലയിലേക്ക് സൗജന്യ പ്രവേശനം അനുവദിച്ചിരുന്നത്. ഇപ്പോൾ ഇത് 60 വയസിന് മുകളിലുള്ളവർക്കായി ഭേദപ്പെടുത്തിയെന്ന് പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് പ്രഖ്യാപിച്ചു.
സാമൂഹ്യബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും വളർച്ച ഒരു സമൂഹമെന്ന നിലയിൽ വളർച്ച പരിപോഷിപ്പിക്കുന്നതിനുമാണ് ഈ തീരുമാനമെന്ന് ഷെയ്ഖ് മുഹമ്മദ് അറിയിച്ചു. 60 വയസ് കഴിഞ്ഞ എല്ലാവർക്കും അൽ ഐൻ മൃഗശാലയിലേക്ക് സൗജന്യമായി പ്രവേശിക്കാം. നേരത്തെ, 70 വയസിന് മുകളിലുള്ളവർക്കായിരുന്നു ഈ ഇളവുണ്ടായിരുന്നത്.
മുതിർന്ന പൗരന്മാർക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മൃഗശാല അധികൃതർ അറിയിച്ചു. മൃഗശാലയിലെ സൗകര്യങ്ങളൊക്കെ മെച്ചപ്പെടുത്തി. കെട്ടിടങ്ങൾ, വഴികൾ, തുറസായ ഇടങ്ങൾ തുടങ്ങിയവയെല്ലാം മുതിർന്ന പൗരന്മാരെക്കൂടി ഉൾക്കൊള്ളിക്കുന്ന നിലയിലാണുള്ളത്. ഇവർക്കുള്ള വാഹനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. വീൽ ചെയർ സൗകര്യവും ഇവിടെ ലഭിക്കും.




അജ്മാനിൽ വായുവിൽ നിന്ന് വെള്ളം
അജ്മാനിൽ വായുവിൽ നിന്ന് കുടിവെള്ളം ഉത്പാദിപ്പിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്. അന്തരീക്ഷ ഈർപ്പത്തിൽ നിന്ന് കുടിവെള്ളം ഉത്പാദിപ്പിക്കുന്നതാണ് പുതിയ പദ്ധതി. പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറയ്ക്കാൻ ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ സാധിക്കുമെന്ന് അധികൃതർ പറയുന്നു.
Also Read: Water From Air: ഇനി കുടിവെള്ളം വായുവിൽ നിന്ന്; പുതിയ പദ്ധതിയുമായി അജ്മാൻ
അജ്മാൻ വിനോദസഞ്ചാര വികസനവകുപ്പ് ചെയർമാൻ ശൈഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമിയാണ് അന്തരീക്ഷ ഈർപ്പത്തിൽ നിന്ന് കുടിവെള്ളം ഉത്പാദിപ്പിക്കുന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ‘ഗോ ഗ്രീൻ’ സംരംഭത്തിൻ്റെ ഭാഗമാണ് പുതിയ പദ്ധതി. ബാഹി അജ്മാൻ പാലസ് ഹോട്ടലാണ് പദ്ധതിയ്ക്ക് പിന്നിൽ. എയർ ഒ വാട്ടർ ഗ്ലോബലും പദ്ധതിയിൽ ഒപ്പം ചേരും. വടക്കൻ എമിറേറ്റിൽ ഇത്തരത്തിലുള്ള ആദ്യത്തെ പ്ലാൻ്റാണ് ഇത്. പദ്ധതി പ്രഖ്യാപനത്തിൽ അഭിമാനമുണ്ടെന്ന് ബഹി അജ്മാൻ പാലസ് ഹോട്ടൽ ഏരിയാ ജനറൽ മാനേജർ ഇഫ്തിക്കർ ഹംദാനി പ്രതികരിച്ചു.
അന്തരീക്ഷ ഈർപ്പം വലിച്ചെടുത്ത് ജലം ഉത്പാദിപ്പിക്കുന്നതാണ് പദ്ധതി. ഇത്തരത്തിൽ പ്രതിവർഷം 3,65,000 ലിറ്റർവരെ കുടിവെള്ളം ഉത്പാദിപ്പിക്കുന്നതാണ് പുതിയ പദ്ധതി. പുതിയ പദ്ധതിയിലൂടെ പ്രതിദിനം ഉത്പാദിപ്പിക്കാൻ കഴിയുന്നത് 10000 ലിറ്റർ വെള്ളമാണ്. ഹോട്ടലുമായി ബന്ധപ്പെട്ട ദൈനം ദിന ആവശ്യങ്ങൾക്കൊപ്പം മറ്റ് ആവശ്യങ്ങൾക്കും ഇത്തരത്തിൽ ഉത്പാദിപ്പിക്കുന്ന വെള്ളം ഉപയോഗിക്കാനാവുമെന്ന് അധികൃതർ പറയുന്നു. മറ്റ് രാജ്യങ്ങൾക്കും ഈ പദ്ധതി ഒരു പ്രചോദനമാവും. പ്ലാസ്റ്റിക് കുപ്പികളുടെ ഉപഭോഗം കുറയ്ക്കാൻ കഴിയുമെന്നതിനാൽ മറ്റ് രാജ്യങ്ങളും ഇത് പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ പ്രത്യാശിക്കുന്നു. പ്ലാസ്റ്റിക് കുപ്പികളുടെ എണ്ണം കുറയ്ക്കാൻ കഴിയുമെന്നതിനാൽ രാജ്യത്തെ കാർബൺ പുറന്തള്ളലും മാലിന്യങ്ങളും കുറയ്ക്കാനാവും. പദ്ധതി നടപ്പിലാക്കുന്നതിലൂടെ രാജ്യത്തെ കാർബൺ പുറന്തള്ളലും മാലിന്യങ്ങളും കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. പ്രതിവർഷം 33.58 മെട്രിക് ടൺ കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ പുതിയ പദ്ധതിയിലൂടെ സാധിക്കുമെന്ന് അധികൃതർ കരുതുന്നു. പ്ലാസ്റ്റിക് കുപ്പികളുടെ പുനരിപയോഗവും ശുദ്ധജലവും ഈ പദ്ധതി കൊണ്ട് സാധിക്കും.