Artemis 2: ദൗത്യം പൂര്‍ത്തിയാക്കി അവരെത്തി; ആര്‍ട്ടെമിസ് യാത്രികരുടെ സ്പ്ലാഷ് ഡൗണ്‍ വിജയം

Artemis 2 Astronauts Back on Earth After Successful Pacific Ocean Landing: ഓറിയോണ്‍ പേടകം മണിക്കൂറില്‍ 40,000 കിലോമീറ്റര്‍ വേഗത്തിലാണ് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചത്. ഈ ഘട്ടത്തില്‍ പേടകത്തിന് ചുറ്റും 2,800 ഡിഗ്രി സെല്‍ഷ്യസ് താപനില അനുഭവപ്പെടും. എന്നാല്‍ ആര്‍ട്ടെമിസ് രണ്ടിന്റെ ഓറിയോണ്‍ പേടകത്തിന്റെ താപ കവചം, താപനിലയില്‍ നിന്ന് ബഹിരാകാശ യാത്രികരെ സംരക്ഷിക്കുന്നു.

Artemis 2: ദൗത്യം പൂര്‍ത്തിയാക്കി അവരെത്തി; ആര്‍ട്ടെമിസ് യാത്രികരുടെ സ്പ്ലാഷ് ഡൗണ്‍ വിജയം

ആര്‍ട്ടെമിസ് സംഘം

Edited By: 

Arun Nair | Updated On: 21 Apr 2026 | 10:00 PM

വാഷിങ്ടണ്‍: ചരിത്രദൗത്യം പൂര്‍ത്തിയാക്കി ആര്‍ട്ടെമിസ് സംഘം ഭൂമിയില്‍ തിരിച്ചെത്തി. പുലര്‍ച്ചെ 5.37ന് (യുഎസ് സമയം രാത്രി 8.7) യുഎസിലെ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള പസിഫിക് സമുദ്രത്തിലെ സാന്‍ ഡിയാഗോ തീരത്ത് കടലില്‍ പേടകമിറങ്ങി. ലാന്‍ഡിങിന് ശേഷം ഓറിയോണ്‍ ബഹിരാകാശ പേടകത്തില്‍ നിന്ന് യാത്രികരെ ഹെലികോപ്റ്റര്‍ വഴി നാവികസേനയുടെ കപ്പലിലേക്ക് മാറ്റി. റീഡ് വൈസ്മാന്‍, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കുക്ക്, ജെറമി ഹാന്‍സന്‍ എന്നീ ബഹിരാകാശ യാത്രികരാണ് തിരിച്ചെത്തിയത്.

ഓറിയോണ്‍ പേടകം മണിക്കൂറില്‍ 40,000 കിലോമീറ്റര്‍ വേഗത്തിലാണ് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചത്. ഈ ഘട്ടത്തില്‍ പേടകത്തിന് ചുറ്റും 2,800 ഡിഗ്രി സെല്‍ഷ്യസ് താപനില അനുഭവപ്പെടും. എന്നാല്‍ ആര്‍ട്ടെമിസ് രണ്ടിന്റെ ഓറിയോണ്‍ പേടകത്തിന്റെ താപ കവചം, താപനിലയില്‍ നിന്ന് ബഹിരാകാശ യാത്രികരെ സംരക്ഷിക്കുന്നു.

ബഹിരാകാശ യാത്രയിലെ ഏറ്റവും അപകടകരമായ ഘട്ടങ്ങളിലൊന്നാണ് തിരിച്ചുള്ള ഇറക്കം. കടലില്‍ പേടകത്തെയും യാത്രികരെയും വരവേല്‍ക്കാന്‍ അമേരിക്കന്‍ നാവിക സേനയുടെ യുഎസ്എസ് ജോണ്‍ പു മുര്‍ത്ത എന്ന പ്രത്യേക കപ്പലാണ് സജ്ജമാക്കിയത്. ഈ കപ്പലില്‍ വെച്ച് യാത്രികരുടെ വൈദ്യപരിശോധന നടത്തും. സ്പ്‌ളാഷ്ഡൗണിന് മുമ്പുള്ള നിര്‍ണായകമായ ഫയറിങ് നടത്തുകയും ചെയ്തു. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതിന് 45 മിനിറ്റ് മുമ്പ് പേടകത്തില്‍ നിന്ന് സര്‍വീസ് മൊഡ്യൂള്‍ വേര്‍പ്പെടുത്തും.

Also Read: NASA: ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാൻ നാസ, ദൗത്യം ഫെബ്രുവരിയിൽ

ഘര്‍ഷണം കുറയ്ക്കാനും വേഗത നിയന്ത്രിക്കാനുമായുള്ള പാരഷൂട്ടുകളുടെ സഹാായത്തോടെ പേടകം കടലിലേക്ക് പതിക്കുകയായിരുന്നു. അന്തരീക്ഷത്തിലേക്ക് പവേശിച്ചതിന് ശേഷം വെറും 15 മിനിറ്റുകൊണ്ടാണ് ആര്‍ട്ടെമിസ് സംഘം കടലില്‍ പതിച്ചത്. കടലില്‍ പതിക്കുന്ന സമയത്ത് പേടകത്തിന് മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗതയായിരിന്നു ഉണ്ടായിരുന്ത്. 10 ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കിയ സംഘം ഏപ്രില്‍ ഒന്നിന് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു യാത്ര ആരംഭിച്ചത്.

കാണാം ആ നിമിഷങ്ങൾ

 

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ