AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Baba Vanga Predictions 2026: അന്യഗ്രഹജീവികൾ ഭൂമിയിലേക്ക്, ലോകമഹായുദ്ധം; 2026ൽ വരാനിരിക്കുന്നത്, ബാബ വാംഗയുടെ പ്രവചനങ്ങൾ

Baba Vanga Predictions For 2026: ഏറെ പ്രതീക്ഷളോടെ മുന്നോട്ട് പോകുമ്പോഴും 2026ൽ അല്പം കരുതലും ഭയവും വേണമെന്നാണ് പ്രവാചകയായിരുന്ന ബാബ വാംഗയുടെ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. ലോകം കണ്ടതിൽ വച്ച് ഏറ്റവും വിനാശകരമായ വർഷമാണ് കടന്നുവരാനിരിക്കുന്നതെന്ന് മുന്നറിയിപ്പാണ് ഇതിലൂടെ ലഭിക്കുന്നത്.

Baba Vanga Predictions 2026: അന്യഗ്രഹജീവികൾ ഭൂമിയിലേക്ക്, ലോകമഹായുദ്ധം; 2026ൽ വരാനിരിക്കുന്നത്, ബാബ വാംഗയുടെ പ്രവചനങ്ങൾ
Baba Vanga Image Credit source: Social Media/ PTI
Neethu Vijayan
Neethu Vijayan | Published: 02 Jan 2026 | 01:39 PM

ഒരുപാട് പ്രതീക്ഷയോടെയാണ് നമ്മൾ ഓരോരുത്തരും പുതിയ വർഷത്തിലേക്ക് കാലെടുത്തുവച്ചത്. കഴിഞ്ഞു പോയ വർഷത്തിലെ ദുഃഖങ്ങളും വ്യാതികളും മറന്ന് 2026ലേക്ക് ചുവട് വച്ചിരിക്കുകയാണ് ലോകം. സാങ്കേതിക വിദ്യയിലും, സാമ്പത്തിക വർച്ചയിലും, പഠനത്തിലും, തൊഴിലിലും എന്നിങ്ങനെ പല മേഖലകളിലായി സാധ്യതകളുടെ വലിയൊരു വാതിലാണ് പോയ വർഷം ലോകം തുറന്നുകാട്ടിയത്. ഇതിൻ്റെ പിന്തുടർച്ചയെന്നോണം ഇക്കൊല്ലവും വളർച്ച തുടരുമെന്ന് തന്നെയാണ് ഏവരുടെയും പ്രതീക്ഷ.

മനുഷ്യമനസുകളിലെ പ്രതീക്ഷകൾക്ക് അപ്പുറമാണ് ലോകത്ത് പലതും സംഭവിക്കുന്നത്. നമ്മൾ വിചാരിക്കാത്ത സമയത്ത് പ്രതീക്ഷിക്കാത്ത പലതും സംഭവിക്കാം. ഏറെ പ്രതീക്ഷളോടെ മുന്നോട്ട് പോകുമ്പോഴും 2026ൽ അല്പം കരുതലും ഭയവും വേണമെന്നാണ് പ്രവാചകയായിരുന്ന ബാബ വാംഗയുടെ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. ലോകം കണ്ടതിൽ വച്ച് ഏറ്റവും വിനാശകരമായ വർഷമാണ് കടന്നുവരാനിരിക്കുന്നതെന്ന് മുന്നറിയിപ്പാണ് ഇതിലൂടെ ലഭിക്കുന്നത്.

കഴിഞ്ഞ വർഷങ്ങളിൽ യുദ്ധം അരങ്ങേറിയത് രണ്ട് രാജ്യങ്ങൾ തമ്മിലായിരുന്നെങ്കിൽ, ഇക്കൊല്ലം അത് ലോകമഹായുദ്ധത്തിലേക്ക് കടക്കുമെന്നാണ് വാം​ഗയുടെ പ്രവചനം. കൂടാതെ വൻ പ്രകൃതി ദുരന്തങ്ങളും, അന്യഗ്രഹജീവികളുടെ വരവും ഉൾപ്പെടെ 2026നെ മുൾമുനയിൽ നിർത്തുന്ന നിരവധി പ്രവചനങ്ങളാണ് വാം​ഗെ മുന്നോട്ട് വയ്ക്കുന്നത്. വാംഗ നടത്തിയ പല പ്രവചനങ്ങളും യാഥാർഥ്യമായതായി കരുതപ്പെടുന്നതിനാൽ ഏറെ ആശങ്കയോടെയാണ് ലോകം ഇതിനെ നോക്കികാണുന്നത്.

പ്രകൃതി ദുരന്തങ്ങൾ: 2026-ലെ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന പ്രവചനങ്ങളിലൊന്നാണ് അപ്രതീക്ഷിതമായി സംഭവിക്കാൻ പോകുന്ന പ്രകൃതി ദുരന്തങ്ങൾ. ലോകത്തിന്റെ വിവിധ മേഖലകളിലായി ശക്തമായ ഭൂകമ്പങ്ങൾ, അഗ്നിപർവ്വത സ്ഫോടനങ്ങൾ, തീവ്രമായ കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് ബാബ വാംഗ മുൻകൂട്ടി കാണുന്നത്. ഭൂമിയുടെ കരഭാഗത്തിന്റെ ഏഴ് മുതൽ എട്ട് ശതമാനം വരെ ഭാഗത്തെ പ്രകൃതി ദുരന്തം ബാധിക്കുമെന്നാണ് ചില അനൗദ്യോ​ഗിക റിപ്പോർട്ടുകൾ പറയുന്നത്.

ALSO READ: പുടിന്റെ വസതിയിലെ ആക്രമണം; യുക്രൈനെ പൂട്ടാനുറച്ച് റഷ്യ; യുഎസിന് തെളിവുകള്‍ കൈമാറി

മൂന്നാം ലോകമഹായുദ്ധം: 2026-മായി ബന്ധപ്പെട്ട മറ്റൊരു ആശങ്കാജനകമായ പ്രവചനാമാണ് മൂന്നാം ലോകമഹായുദ്ധത്തിന്റെ സാധ്യത. ചൈന, റഷ്യ, യുഎസ് എന്നിവയുൾപ്പെടെ പ്രധാന ആഗോള ശക്തികൾ തമ്മിലുള്ള വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങളെക്കുറിച്ചുള്ള ആശങ്കയാണ് ബാബ വാംഗ പ്രവചിച്ചിക്കുന്നത്.

എഐ കുതിച്ചുചാട്ടം: 2026ൽ മനുഷ്യൻ്റെ നിയന്ത്രണത്തിന് അധീതമായി കൃത്രിമബുദ്ധിയിൽ (എഐ) ഒരു വലിയ കുതിച്ചുചാട്ടമുണ്ടാകാനുള്ള സാധ്യതയും ബാബ വാംഗ മുന്നറിയിപ്പ് നൽകുന്നു. റിപ്പോർട്ടുകൾ അനുസരിച്ച്, എഐ സംവിധാനങ്ങൾ മനുഷ്യർക്ക് നിയന്ത്രിക്കാൻ സാധിക്കാത്ത വിധത്തിൽ അവ ദൈനംദിന ജീവിതത്തെ സ്വാധീനിക്കുമെന്നും അവകാശപ്പെടുന്നു.

അന്യഗ്രഹജീവികൾ: 2026 നവംബറോടെ അന്യ​ഗ്രഹജീവികൾ ഭൂമിയിൽ എത്തുമെന്നാണ് വാം​ഗെ പ്രവചിക്കുന്നത്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വലിയ ബഹിരാകാശ പേടക പ്രവേശിക്കുന്നതിനെക്കുറിച്ച് ബാബ പറഞ്ഞതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.

ആരാണ് ബാബ വാം​ഗ?

1911-ൽ ബൾഗേറിയയിൽ ജനിച്ച ബാബ വാംഗ, തൻ്റെ കുട്ടിക്കാലത്തുണ്ടായ ചുഴലിക്കാറ്റിനെ തുടർന്നാണ് അവരുടെ കാഴ്ച്ച നഷ്ട്ടപ്പെട്ടത്. കാഴ്ചശക്തി നഷ്ടപ്പെട്ടതിന് ശേഷമാണ് ബാബാ വാംഗയുടെ കഥകൾ തുടങ്ങുന്നത്. അന്ധയായിരിന്നിട്ടും വാംഗ പിന്നീട് താൻകാണാത്ത പല കാര്യങ്ങളെ കുറിച്ചും പ്രചിക്കാൻ തുടങ്ങിയതോടെ സമൂഹത്തിലെ ചർച്ചാ വിഷയമായി മാറി. വാംഗേലിയ പാണ്ഡേവ ഗുഷ്‌തെരോവ എന്നാണ് ബാബാ വാംഗയുടെ യഥാർഥ പേര്. ന്ധയായ ബൾഗേരിയൻ സന്യാസി കൂടിയാണ് വാം​ഗെ.