AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bomb Threat: ‘വിമാനം ഞാൻ ബോംബിടും’; വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി മുഴക്കി യുവാവ്; ലാൻഡിങ്ങിനു പിന്നാലെ അറസ്റ്റ്

Bomb Threat on EasyJet Flight: ലണ്ടൻ ലൂട്ടൺ വിമാനത്താവളത്തിൽ നിന്നു ഗ്ലാസ്‌ഗോയിലേക്കുള്ള ഈസിജെറ്റ് വിമാനത്തിലാണ് 41 വയസ്സുള്ള പ്രശ്‌നങ്ങളുണ്ടാക്കിയത്.

Bomb Threat: ‘വിമാനം ഞാൻ ബോംബിടും’; വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി മുഴക്കി യുവാവ്; ലാൻഡിങ്ങിനു പിന്നാലെ അറസ്റ്റ്
Bomb ThreatImage Credit source: x (twitter)
sarika-kp
Sarika KP | Updated On: 28 Jul 2025 07:39 AM

ലണ്ടൻ: വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. ലണ്ടൻ ലൂട്ടൺ വിമാനത്താവളത്തിൽ നിന്നു ഗ്ലാസ്‌ഗോയിലേക്കുള്ള ഈസിജെറ്റ് വിമാനത്തിലാണ് 41 വയസ്സുള്ള പ്രശ്‌നങ്ങളുണ്ടാക്കിയത്. വിമാനം ബോംബുവച്ച് തകർക്കുമെന്നാണ് ഇയാളുടെ ഭീഷണി. പിന്നാലെ വിമാനം ലാൻഡ് ചെയ്തതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

യുവാവ് വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കുന്ന വീഡിയോ സമൂ​ഹ മാധ്യമങ്ങളിൽ പ്രചരിച്ചു. ‘വിമാനം ഞാൻ ബോംബിടും’ എന്ന് യാത്രക്കാരൻ വിളിച്ചുപറയുന്നത് വിഡിയോയിൽ കാണാം. ‘അമേരിക്കയ്ക്ക് മരണം, ട്രംപിന് മരണം’ എന്നും യാത്രക്കാരൻ പറയുന്നത് വീഡിയോയിലുണ്ട്. പിന്നാലെ മറ്റൊരു യാത്രക്കാരൻ അയാളെ കീഴ്പ്പെടുത്തുന്നതും ദൃശ്യങ്ങളിലും കാണാം.

 

Also Read:ജർമനിയിൽ ട്രെയിൻ പാളം തെറ്റി നാല് മരണം; തലകീഴായി മറിഞ്ഞ ബോഗിയിൽ നൂറിലേറെ യാത്രക്കാർ

ഗ്ലാസ്‌ഗോയ വിമാനത്താവളത്തിൽ എത്തിയ വിമാനത്തിൽ നിന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. 41 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്തെന്നും ഇയാൾ കസ്റ്റഡിയിലാണെന്നും പോലീസ് പറഞ്ഞു. അന്വേഷണം തുടരുകയാണ്.