Iraq Chlorine Leak: ഇറാഖില്‍ ക്ലോറിന്‍ വാതക ചോര്‍ച്ച; 600ലധികം തീര്‍ത്ഥാടകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Iraq Gas Leak Latest Updates: കര്‍ബല-നജാഫ് റോഡിലെ വാട്ടര്‍ സ്‌റ്റേഷനില്‍ നിന്നാണ് ക്ലോറിന്‍ ചോര്‍ന്നതെന്ന് സുരക്ഷാ സേന അറിയിച്ചു. ഇമാം ഹുസൈന്റെയും സഹോദരന്‍ അബ്ബാസിന്റെയും ആരാധനാലയങ്ങള്‍ കര്‍ബലയിലാണ് സ്ഥിതി ചെയ്യുന്നത്.

ഇറാഖില്‍ ക്ലോറിന്‍ വാതക ചോര്‍ച്ച
ബാഗ്ദാദ്: ഇറാഖിലെ ജലശുദ്ധീകരണ കേന്ദ്രത്തില്‍ ക്ലോറിന്‍ വാതക ചോര്‍ച്ച. ഇതേതുടര്‍ന്ന് 600 ലധികം തീര്‍ത്ഥാടകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷിയ നഗരങ്ങളായ നജാഫിനും കര്‍ബലയ്ക്കും ഇടയിലുള്ള യാത്രയിലായിരുന്നു സംഭവം. തീര്‍ത്ഥാടന കേന്ദ്രമായ കര്‍ബലയിലാണ് സംഭവം നടന്നതെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.
കര്‍ബലയിലെ ക്ലോറിന്‍ വാതക ചോര്‍ച്ചയെ തുടര്‍ന്ന് 621 പേര്‍ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. ഇതേതുടര്‍ന്ന് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച എല്ലാവരും സുഖംപ്രാപിച്ച് വരുന്നുവെന്ന് ഇറാഖ് ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
കര്‍ബല-നജാഫ് റോഡിലെ വാട്ടര്‍ സ്‌റ്റേഷനില്‍ നിന്നാണ് ക്ലോറിന്‍ ചോര്‍ന്നതെന്ന് സുരക്ഷാ സേന അറിയിച്ചു. ഇമാം ഹുസൈന്റെയും സഹോദരന്‍ അബ്ബാസിന്റെയും ആരാധനാലയങ്ങള്‍ കര്‍ബലയിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് ദശലക്ഷക്കണക്കിന് ഷിയാ മുസ്ലിം തീര്‍ത്ഥാടകരാണ് പ്രതിവര്‍ഷം എത്തുന്നത്.
Also Read: Palestine Action Ban: പലസ്തീൻ ആക്ഷന് ബ്രിട്ടണിൽ നിരോധനം; ലണ്ടനിൽ കടുത്ത പ്രതിഷേധം,466 പേർ പിടിയിൽ
ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണം ഇറാഖിലെ അടിസ്ഥാന സൗകര്യങ്ങളില്‍ ഭൂരിഭാഗവും മോശം അവസ്ഥയിലാണ്. സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും വീഴ്ച സംഭവിക്കുന്നു.