AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Colombian Presidential Candidate: കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർഥിക്ക് വെടിയേറ്റു; നില ഗുരുതരം, അന്വേഷണം

Colombian Presidential Candidate Miguel Uribe: തലസ്ഥാന നഗരമായ ബൊഗോട്ടയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മിഗേൽ ഉറിബേയ്‌ക്ക് (39) വെടിയേറ്റത്. അദ്ദേഹത്തിൻ്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സെനറ്ററായ മിഗേൽ, പ്രതിപക്ഷ പാർട്ടിയായ കൺസർവേറ്റീവ് ഡമോക്രാറ്റിക് സെന്റർ പാർട്ടിയുടെ നേതാവാണ് മിഗേൽ.

Colombian Presidential Candidate: കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർഥിക്ക് വെടിയേറ്റു; നില ഗുരുതരം, അന്വേഷണം
Colombian Presidential Candidate Miguel UribeImage Credit source: Social Media
neethu-vijayan
Neethu Vijayan | Updated On: 08 Jun 2025 09:42 AM

ബൊഗോട്ട: കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർഥിക്ക് വെടിയേറ്റു. തലസ്ഥാന നഗരമായ ബൊഗോട്ടയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മിഗേൽ ഉറിബേയ്‌ക്ക് (39) വെടിയേറ്റത്. അദ്ദേഹത്തിൻ്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സെനറ്ററായ മിഗേൽ, പ്രതിപക്ഷ പാർട്ടിയായ കൺസർവേറ്റീവ് ഡെമോക്രാറ്റിക് സെന്റർ പാർട്ടിയുടെ നേതാവാണ് മിഗേൽ. മുൻ പ്രസിഡന്റ് അൽവാരോ ഉറിബേയാണ് പാർട്ടി സ്ഥാപിച്ചത്.

പ്രസം​ഗത്തിനിടയിലാണ് മിഗേലിന് വെടിയേൽക്കുന്നത്. ഇതിൻ്റെ വീഡിയോ സമൂ​ഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വെടിവച്ചതായി സംശയിക്കുന്നയാൾ ഒരു കൗമാരക്കാരനാണെന്നും ഇയാളെ അറസ്റ്റ് ചെയ്തതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ മിഗേൽ തീവ്രപരിചരണ വിഭാഗത്തിലാണെന്ന് അറ്റോർണി ജനറൽ ലൂസ് അഡ്രിയാന കാമർഗോ കാരക്കോൾ പറഞ്ഞു.

മിഗേലിൻ്റെ കഴുത്തിനും തലയുടെയും ഭാ​ഗത്തായി ഒരു വെടിയുണ്ട തുളച്ചുകയറിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തെ ശക്തമായി അപലപിക്കുന്നതായി ഇടതുപക്ഷ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ സർക്കാർ പറഞ്ഞു. കൊളംബിയയിൽ ദീർഘകാല രാഷ്ട്രീയ പാരമ്പര്യമുള്ള ഒരു കുടുംബത്തിലെ അംഗമാണ് മിഗേൽ ഉറിബേ.

അദ്ദേഹത്തിന്റെ മുത്തച്ഛനായിരുന്നു മുൻ കൊളംബിയ പ്രസിഡന്റ് ജൂലിയോ സീസർ ടർബെ. 1978 മുതൽ 1982 വരെ അദ്ദേഹമാണ് രാജ്യത്തെ നയിച്ചത്. അദ്ദേഹത്തിന്റെ അമ്മ ഡയാന ടർബെ പ്രശസ്തയായ ഒരു പത്രപ്രവർത്തകയായിരുന്നു. കുപ്രസിദ്ധ മയക്കുമരുന്ന് പ്രതിയായ പാബ്ലോ എസ്കോബാറിന്റെ നേതൃത്വത്തിലുള്ള മെഡെലിൻ കാർട്ടൽ അവരെ തട്ടിക്കൊണ്ടുപോയി കൊല്ലപ്പെടുത്തുകയായിരുന്നു.

മിഗേൽ മുമ്പ് ബൊഗോട്ടയുടെ ഗവൺമെന്റ് സെക്രട്ടറിയായും സിറ്റി കൗൺസിലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2019-ൽ അദ്ദേഹം സിറ്റി മേയർ സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.