AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sheedi Community: ഇവർക്ക് ‘മുതല’ ദൈവമാണ്, കൂടെ പൂജയും നേർച്ചകളും; ഈ സ്ഥലം ഇന്ത്യക്ക് വളരെ അടുത്ത്…

Sheedi Community: പാക്കിസ്ഥാനിലെ കറാച്ചിയിലെ പ്രശസ്തമായ ആത്മീയ ഉത്സവമാണ് ഷീദി മേള അല്ലെങ്കിൽ ഷീദി ജാത്ത്. കിഴക്കൻ ആഫ്രിക്കൻ വംശജരായ പാക്കിസ്ഥാനികളുടെ സമൂഹമായ ഷീദി സമൂഹത്തിൻ്റെ സാംസ്കാരിക കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമാണിത്.

Sheedi Community: ഇവർക്ക് ‘മുതല’ ദൈവമാണ്, കൂടെ പൂജയും നേർച്ചകളും; ഈ സ്ഥലം ഇന്ത്യക്ക് വളരെ അടുത്ത്…
പ്രതീകാത്മക ചിത്രംImage Credit source: PTI
nithya
Nithya Vinu | Published: 06 Aug 2025 13:35 PM

മുതലകളെ ദൈവമായി കാണുകയും ആരാധിക്കുകയും ചെയ്യുന്ന സമൂഹം. അവർ തങ്ങളുടെ ആവശ്യങ്ങൾക്കായി മുതലയോട് പ്രാർത്ഥിക്കുകയും നേർച്ചകൾ നേരുകയും ചെയ്യുന്നു. വിശ്വാസം വരുന്നില്ലേ, അങ്ങനെയൊരു സ്ഥലമുണ്ട്, അതും ഇന്ത്യക്ക് തൊട്ടടുത്തായി.

പാക്കിസ്ഥാനിലെ കറാച്ചിയിലെ പ്രശസ്തമായ ആത്മീയ ഉത്സവമാണ് ഷീദി മേള അല്ലെങ്കിൽ ഷീദി ജാത്ത്. കിഴക്കൻ ആഫ്രിക്കൻ വംശജരായ പാക്കിസ്ഥാനികളുടെ സമൂഹമായ ഷീദി സമൂഹത്തിൻ്റെ സാംസ്കാരിക കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമാണിത്. എല്ലാ വർഷവും വേനൽക്കാലത്ത്, നാല് ദിവസങ്ങളിലായാണ് ഇത് നടക്കുന്നത്. ഷീദി മേളയുമായി ബന്ധപ്പെട്ട് നടത്തപ്പെടുന്ന പ്രധാനപ്പെട്ട ആഘോഷമാണ് മുതല ഉത്സവം.

പിർ മാംഗോ ദേവാലയത്തിൽ ആളുകൾ മുതലകളെ വിശുദ്ധമായി കാണുകയും ബലി നടത്തുകയും ചെയ്യുന്നു. ഇവയെ “ബാബാ” എന്നും ആദരവോടെ വിളിക്കുന്നു. ജീവികൾ വിശുദ്ധന്റെ അനുയായികളെ ഉപദ്രവിക്കുന്നില്ലെന്നും അതിനാൽ മനുഷ്യന് നൽകുന്ന അതേ ബഹുമാനത്തോടും ഔപചാരികതയോടും കൂടി മുതലകളെ കുഴിച്ചിടുമെന്നും ഷെദികൾ  വിശ്വസിക്കുന്നു. ദേവാലയത്തിന് സമീപം ചത്ത മുതലകളെ സംസ്‌കരിക്കുന്നതിന് ഒരു സ്ഥലം നീക്കിവച്ചിട്ടുണ്ട്.

ഗഡ്ഡി നഷീൻ (വിശുദ്ധ പിൻഗാമി) മുതലകളുടെ തലവന്റെ (മോർ സാഹിബ്) കഴുത്തിൽ ഒരു മാല ചാർത്തുന്ന ചടങ്ങുമുണ്ട്. ദൈവാലയത്തിന് സമീപത്തായി ഏകദേശം 400 അടി നീളവും 200 അടി വീതിയുമുള്ള ഒരു മുതലക്കുളമുണ്ട്.  ആറ് മുതൽ ഏഴ് അടി വരെ നീളമുള്ള നൂറുകണക്കിന് മുതലകളാണ് ഇവിടെയുള്ളത്. ഏകദേശം 100 വർഷം പഴക്കമുള്ളതും 12 അടിയിൽ (3.7 മീറ്റർ) കൂടുതൽ നീളമുള്ളതുമാണ് മുതലകളുടെ തലവനായ ‘മോർ സാഹിബ്’.

ആഘോഷത്തിന്റെ പ്രധാന ഘടകങ്ങൾ

മുതലകൾക്ക് ഭക്ഷണം കൊടുക്കൽ: ശുദ്ധിയുടെയും അനുഗ്രഹത്തിന്റെയും അടയാളമായി മുതലകൾക്ക് പച്ചക്കറികൾ, മുട്ട എന്നിവ നൽകി പോഷിക്കുന്നു.

സൂഫി സംഗീതം, നൃത്തം: ഡോലുകൾ, ആഫ്രിക്കൻ റിധങ്ങൾ എന്നിവയോടൊപ്പം പുരുഷന്മാർ ആഫ്രിക്കൻ നൃത്തങ്ങൾ നടത്തുന്നു.

പ്രാർത്ഥന: ആളുകൾ ദർഗയിൽ പൂർണ്ണ വിശ്വാസത്തോടെ വന്നു, നേരമായ പ്രാർത്ഥനകളും നേർച്ചകളും നടത്തുന്നു.

ആചാരങ്ങൾ & വിശ്വാസങ്ങൾ: ചിലരും രോഗശാന്തിക്കും സമാധാനത്തിനായും മുതലകളെ തൊട്ട് പ്രാർത്ഥിക്കുകയും പൂജയും ചെയ്യാറുണ്ട്.