AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Denmark’s warning: ‘ആദ്യം വെടിവയ്ക്കൂ, ചോദ്യങ്ങള്‍ അത് കഴിഞ്ഞ് മാത്രം’; ട്രംപ് ഗ്രീന്‍ലാന്‍ഡ് നോട്ടമിട്ടതിന് പിന്നാലെ സൈനികര്‍ക്ക് ഡെന്‍മാര്‍ക്കിന്റെ നിര്‍ദ്ദേശം

Denmark's warning to US: ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ ശ്രമമുണ്ടായാല്‍ വെടിവയ്ക്കണമെന്ന് സൈനികര്‍ക്ക് ഡെന്‍മാര്‍ക്കിന്റെ നിര്‍ദ്ദേശം. 'ആദ്യം വെടിവയ്പ്, ചോദ്യം ചെയ്യല്‍ അതിനുശേഷം' എന്നാണ് സൈനികര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം

Denmark’s warning: ‘ആദ്യം വെടിവയ്ക്കൂ, ചോദ്യങ്ങള്‍ അത് കഴിഞ്ഞ് മാത്രം’; ട്രംപ് ഗ്രീന്‍ലാന്‍ഡ് നോട്ടമിട്ടതിന് പിന്നാലെ സൈനികര്‍ക്ക് ഡെന്‍മാര്‍ക്കിന്റെ നിര്‍ദ്ദേശം
Greenland-Representational imageImage Credit source: Getty
Jayadevan AM
Jayadevan AM | Published: 09 Jan 2026 | 06:40 PM

ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ ശ്രമമുണ്ടായാല്‍, ഉടന്‍ വെടിവയ്ക്കണമെന്ന് സൈനികര്‍ക്ക് ഡെന്‍മാര്‍ക്കിന്റെ നിര്‍ദ്ദേശം. ‘ആദ്യം വെടിവയ്പ്, ചോദ്യം ചെയ്യല്‍ അതിനുശേഷം’ എന്നാണ് സൈനികര്‍ക്ക് ഡെന്‍മാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാനുള്ള താല്‍പര്യം യുഎസ് വീണ്ടും പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഡെന്‍മാര്‍ക്കിന്റെ നിര്‍ദ്ദേശം. ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ സൈനിക നടപടിയുണ്ടാകുമെന്നാണ് ഡെന്‍മാര്‍ക്കിന്റെ മുന്നറിയിപ്പ്.

വിദേശ അധിനിവേശത്തിനെതിരെ  രാഷ്ട്രീയ അനുമതിക്കോ ഔപചാരിക ഉത്തരവുകൾക്കോ ​​കാത്തുനിൽക്കാതെ സൈനികർ ഉടനടി പ്രതികരിക്കണമെന്ന് ഡാനിഷ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. നിയമങ്ങള്‍ ഇത് അനുവദിക്കുന്നുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

ആക്രമണമുണ്ടായാൽ സൈന്യം ഉടനടി പോരാട്ടം ഏറ്റെടുക്കണമെന്നും ഡെന്‍മാര്‍ക്ക് മന്ത്രാലയം വ്യക്തമാക്കി. അധിനിവേശമുണ്ടായാൽ ഉത്തരവുകള്‍ക്ക് കാത്തിരിക്കാതെ സൈനികര്‍ ഇടപെടണമെന്ന് 1952 ല്‍ അവതരിപ്പിച്ച നിയമം അനുശാസിക്കുന്നു. ഈ നിയമപ്രകാരമാണ് ഡെന്‍മാര്‍ക്ക് ഉത്തരവ് പുറപ്പെടുവിച്ചത്.

Also Read: US-Venezuela Conflict: വെനസ്വേലയുമായി ബന്ധം, റഷ്യന്‍ എണ്ണ ടാങ്കറുകള്‍ പിടിച്ചെടുത്ത് യുഎസ്‌

ഗ്രീന്‍ലാന്‍ഡിന്റെ കാര്യത്തില്‍ ട്രംപ് എല്ലാ ഓപ്ഷനുകളും പരിഗണിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നു. ഇത് ഡെന്‍മാര്‍ക്കിനും മറ്റ് സഖ്യകക്ഷികള്‍ക്കുമിടയില്‍ അസ്വസ്ഥത വര്‍ധിപ്പിക്കുന്നുണ്ട്. ഗ്രീന്‍ലാന്‍ഡിനെതിരായ ഏതൊരു യുഎസ് നീക്കത്തിനുമെതിരായി ഡെന്‍മാര്‍ക്കിനൊപ്പം അണിചേരാനാണ് യൂറോപ്യന്‍ സര്‍ക്കാരുകളുടെ നീക്കം.

കൂട്ടായ നടപടികള്‍ വേണമെന്ന് ആവശ്യപ്പെട്ട് ജര്‍മ്മനി, പോളണ്ട് എന്നീ രാജ്യങ്ങളുമായി ചര്‍ച്ച നടത്തുമെന്ന്‌ ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ നോയൽ ബാരറ്റ് വ്യക്തമാക്കിയിരുന്നു. നടപടികള്‍ ആവശ്യമാണെന്നും, യൂറോപ്യന്‍ രാജ്യങ്ങളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നും ജീൻ നോയൽ ബാരറ്റ് പറഞ്ഞു.

അതേസമയം, ഡെൻമാർക്കിൽ നിന്ന് വേർപിരിഞ്ഞ് അമേരിക്കയുമായി അടുക്കാൻ ഗ്രീൻലാൻഡുകാരെ പ്രേരിപ്പിക്കുന്നതിനായി അവർക്ക് നേരിട്ട് ‘പേയ്‌മെന്റ്’ വാഗ്ദാനം ചെയ്യാനുള്ള ചെയ്യാനുള്ള പദ്ധതി ട്രംപ് ഭരണകൂടം പരിഗണിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച്‌ വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.