UAE Sugar Tax: പഞ്ചസാര കുറയ്ക്കാം…കൂടിയാല്‍ നികുതി നല്‍കണം; യുഎഇയിലെ പുതിയ മാറ്റം
Sugar Tax on Beverages UAE: സൂപ്പര്‍മാര്‍ക്കറ്റുകള്‍, കഫേകള്‍, കണ്‍വീനിയന്‍സ് സ്റ്റോറുകള്‍ തുടങ്ങിയ വിവിധയിടങ്ങില്‍ പുതുക്കിയ നികുതി നിലവില്‍ വന്നു. ഡയറ്റ് ഡ്രിങ്കുകള്‍ ഉള്‍പ്പെടെയുള്ള ചില പാനീയങ്ങള്‍ക്ക് ഇതോടെ വില കുറഞ്ഞു.
ദുബായ്: 2026ന്റെ തുടക്കം മുതല്‍ ഒട്ടേറെ മാറ്റങ്ങളിലൂടെയാണ് യുഎഇ കടന്നുപോകുന്നത്, വിസ, സ്‌പോണ്‍സര്‍ഷിപ്പ് തുടങ്ങിയവയിലെ മാറ്റങ്ങളോടൊപ്പം നികുതിയിലും കാര്യമായ ഭേദഗതികള്‍ സംഭവിച്ചിരിക്കുന്നു. മധുരപാനീയങ്ങള്‍ക്ക് ചുമത്തുന്ന നികുതിയിലാണ് പരിഷ്‌കാരം. പഞ്ചസാരയുടെ അളവിന് അനുസരിച്ചായിരിക്കും ഇനി മുതല്‍ നികുതി നല്‍കേണ്ടി വരിക.
2026 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ നികുതി, യുഎഇയില്‍ ദീര്‍ഘകാലമായി നിലനിന്നിരുന്ന 50 ശതമാനം ഫ്‌ളാറ്റ് എക്‌സൈസ് നികുതിക്ക് പകരമുള്ളതാണ്. 100 മില്ലി ലിറ്ററിന് 1 ഗ്രാം പഞ്ചസാരയുടെ അടിസ്ഥാനത്തില്‍ നികുതി ഈടാക്കുന്ന ടയേര്‍ഡ് വോള്യൂമെട്രിക് സംവിധാനമാണ് നിലവിലുള്ളത്.
സൂപ്പര്‍മാര്‍ക്കറ്റുകള്‍, കഫേകള്‍, കണ്‍വീനിയന്‍സ് സ്റ്റോറുകള്‍ തുടങ്ങിയ വിവിധയിടങ്ങില്‍ പുതുക്കിയ നികുതി നിലവില്‍ വന്നു. ഡയറ്റ് ഡ്രിങ്കുകള്‍ ഉള്‍പ്പെടെയുള്ള ചില പാനീയങ്ങള്‍ക്ക് ഇതോടെ വില കുറഞ്ഞു. എന്നാല്‍ പഞ്ചസാര കൂടുതലായി അടങ്ങിയ പാനീയങ്ങളുടെ വില കുതിച്ചുയര്‍ന്നു.




2017 മുതല്‍ മധുര പാനീയങ്ങളുടെ മൂല്യത്തിന്റെ 50 ശതമാനമായിരുന്നു നികുതി ഈടാക്കിയിരുന്നത്. അതായത്, എല്ലാ പാനീയങ്ങള്‍ക്കും ഒരേ നിരക്ക് ബാധകമായിരുന്നു. പഞ്ചസാരയുടെ അളവ് പരിഗണിക്കാതെയുള്ള ഈ നികുതി അവസാനിപ്പിച്ച് എക്‌സൈസ് തീരുവ ലിറ്ററിന് കണക്കാക്കുകയും ലബോറട്ടറിയില്‍ പരിശോധിച്ച് പഞ്ചസാരയുടെ സാന്ദ്രത നിര്‍ണയിക്കുകയും ചെയ്യുന്നു.
Also Read: UAE Visa Changes 2026: വിസകള്‍ പലത്, കിട്ടാനെളുപ്പം; യുഎഇയിലെ പുതിയ നിയമങ്ങള്‍ അറിഞ്ഞില്ലേ?
പുതുക്കിയ നികുതികള്‍
100 മില്ലിക്ക് 8 ഗ്രാം പഞ്ചസാര അല്ലെങ്കില്‍ അതില്‍ കൂടുതലാണെങ്കില്‍ ലിറ്ററിന് 1.09 ദിര്‍ഹം
100 മില്ലിക്ക് 5 ഗ്രാം മുതല്‍ 7.99 ഗ്രാം വരെയാണെങ്കില്‍ ലിറ്ററിന് 0.79 ദിര്‍ഹം
100 മില്ലിക്ക് 5 ഗ്രാമില്‍ താഴെയാണെങ്കില്‍ നികുതിയില്ല
കൃത്രിമമായി മധുരം ചേര്‍ത്ത പാനീയങ്ങള്‍ക്ക് (സീറോ ഷുഗര്‍) നികുതിയില്ല
എനര്‍ജി ഡ്രിങ്കുകള്‍ക്ക് 100 ശതമാനം വരെ നികുതി