AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

US-Venezuela Conflict: വെനസ്വേലയുമായി ബന്ധം, റഷ്യന്‍ എണ്ണ ടാങ്കറുകള്‍ പിടിച്ചെടുത്ത് യുഎസ്‌

Russian Oil Tanker Seized: ഓപ്പറേഷന്‍ നടക്കുന്നതിന് സമീപത്തായി റഷ്യന്‍ സൈനിക കപ്പലുകള്‍ ഉണ്ടായിരുന്നുവെന്നും, അതില്‍ റഷ്യന്‍ അന്തര്‍വാഹിനിയും ഉണ്ടായിരുന്നുവെന്ന് സൈന്യം കൂട്ടിച്ചേര്‍ത്തു.

US-Venezuela Conflict: വെനസ്വേലയുമായി ബന്ധം, റഷ്യന്‍ എണ്ണ ടാങ്കറുകള്‍ പിടിച്ചെടുത്ത് യുഎസ്‌
പ്രതീകാത്മക ചിത്രം Image Credit source: bugto/Moment/Getty Images
Shiji M K
Shiji M K | Published: 07 Jan 2026 | 09:04 PM

വാഷിങ്ടണ്‍: റഷ്യന്‍ എണ്ണ ടാങ്കറുകള്‍ പിടിച്ചെടുത്ത് യുഎസ് സൈന്യം. മരിനീര എന്ന കപ്പലാണ് സൈന്യം പിടിച്ചെടുത്തത്. കപ്പല്‍ പിടിച്ചെടുത്ത കാര്യം സ്ഥിരീകരിച്ചുകൊണ്ട് യുഎസ് സൈന്യത്തിന്റെ യൂറോപ്യന്‍ കമാന്‍ഡ് എക്‌സില്‍ പോസ്റ്റ് പങ്കുവെച്ചു. യുഎസ് ഉപരോധം ലംഘിച്ചതിന് നീതിന്യായ വകുപ്പ്, ആഭ്യന്തര സുരക്ഷ വകുപ്പ്, പ്രതിരോധ വകുപ്പ് എന്നിവര്‍ ചേര്‍ന്ന് ടാങ്കര്‍ പിടിച്ചെടുത്തുവെന്ന് പ്രസ്താവനയില്‍ പറയുന്നു.

യുഎസ് ഉപരോധങ്ങള്‍ ലംഘിച്ചതിന് @TheJusticeDept & @DHSgov എന്നിവര്‍ @DeptofWar മായി ഏകോപിപ്പിച്ച് ഇന്ന് M/V Bella 1 പിടിച്ചെടുത്തിരിക്കുന്നു. USCGC Munro നിരീക്ഷിച്ചതിന് ശേഷം യുഎസ് ഫെഡറല്‍ കോടതി പുറപ്പെടുവിച്ച വാറണ്ട് അനുസരിച്ച് വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ വെച്ചാണ് കപ്പല്‍ പിടിച്ചെടുത്തത്, എന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി.

യുഎസ് ഓപ്പറേഷന്റെ ദൃശ്യങ്ങള്‍

ഓപ്പറേഷന്‍ നടക്കുന്നതിന് സമീപത്തായി റഷ്യന്‍ സൈനിക കപ്പലുകള്‍ ഉണ്ടായിരുന്നുവെന്നും, അതില്‍ റഷ്യന്‍ അന്തര്‍വാഹിനിയും ഉണ്ടായിരുന്നുവെന്ന് സൈന്യം കൂട്ടിച്ചേര്‍ത്തു.

ബെല്ല 1 എന്നായിരുന്നു ഈ കപ്പലിന്റെ പേര്, പിന്നീട് മരിനീര എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ വെച്ചാണ് കപ്പല്‍ പിടികൂടിയത്. വെനസ്വേലയുമായി ബന്ധമുള്ള കപ്പലാണിത്. ഉപരോധം ലംഘിച്ചതിനും, യുഎസ് കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരുടെ ബോര്‍ഡിങ് അഭ്യര്‍ത്ഥനകള്‍ നിരസിച്ചതിനും, പതാകകളും രജിസ്‌ട്രേഷനും മാറ്റി തടസം ഒഴിവാക്കാന്‍ ശ്രമിച്ചതിനുമാണ് ടാങ്കര്‍ പിടിച്ചെടുത്തത്.

യുഎസ് ഓപ്പറേഷന്റെ ദൃശ്യങ്ങള്‍

Also Read: Nicolas Maduro: ഞാനൊരു മനുഷ്യനാണ്, മാന്യനാണ്; മഡുറോയെ കോടതിയില്‍ ഹാജരാക്കി

ഐസ്‌ലന്‍ഡിന് സമീപമാണ് ഓപ്പറേഷന്‍ നടന്നത്. ഇതേതുടര്‍ന്ന് മോസ്‌കോയുമായുള്ള സംഘര്‍ഷം രൂക്ഷമാകാനുള്ള സാധ്യതയുമുണ്ട്. അതേസമയം, ബെല്ല 1 എന്ന പേരിലുള്ള ഈ ടാങ്കര്‍ കഴിഞ്ഞ മാസം യുഎസ് കോസ്റ്റ് ഗാര്‍ഡ് തടഞ്ഞിരുന്നു. യുഎസ് ഉദ്യോഗസ്ഥരെ കപ്പലിലേക്ക് കയറാന്‍ അനുവദിക്കാതിരുന്നതിന് പിന്നാലെ റഷ്യന്‍ പതാകയ്ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇതിന് ശേഷമാണ് മരിനീര എന്ന് പേരാക്കിയത്.

ലാറ്റിന്‍ അമേരിക്കന്‍ സമുദ്രാതിര്‍ത്തിയില്‍ വെച്ച് വെനസ്വേലയുമായി ബന്ധമുള്ള മറ്റൊരു എണ്ണ ടാങ്കറും യുഎസ് കോസ്റ്റ് നേരത്തെ പിടിച്ചെടുത്തിരുന്നു. അതേസമയം, ദിവസങ്ങളോളം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് യുഎസ് കപ്പല്‍ പിടിച്ചെടുത്തത്.